Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

245. TO FORM PERFECTS (WITH ITS PRESENT TENSE).

വൎത്തമാനം ഭൂതത്തോടു ചേൎന്നാൽ പൂൎണ്ണഭൂതം ഉളവാം [ഭാവിയോ: ഞാൻ പറഞ്ഞിരിക്കുമ്പോൾ when I was speaking=Imperfect Progressive form].
a.) ഉ-ം പണ്ടു നീ ബാലിയെ കണ്ടല്ലോ ഇരിക്കുന്നു (കേ. രാ.) നിന്മഹിമകൾ എല്ലാം ഞാനറിഞ്ഞിരിക്കുന്നു (ഭാര.=അറിയുന്നു‌). എഴുതിയിരിക്കുന്നു (=എഴുതിതീൎന്ന പ്രകാരം കാണാം‌) ഞാൻ ചെയ്തിരിക്കുന്നു (=ഫലാഫലങ്ങളാൽ ചെയ്തു കഴിഞ്ഞതു വിളങ്ങുന്നു I have done).
b.) കൎമ്മണിപ്രയോഗത്തെ 642, b കാണ്ക.
c.) ഭൂതത്തോടു വിധി പ്രയോഗിച്ചാൽ നിരന്തരത്വം കുറിക്കും.
ഉ-ം കണ്ണിൽ പുറമേ എഴുതി ഇരിക്ക (വൈ. ശാ.) വിശേഷിച്ചു കൊണ്ടിരിക്ക 725, 2 കൊള്ളാം.

താളിളക്കം
!Designed By Praveen Varma MK!