Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

243. അരുളുക (ളി) TO DESIGN, GRANT ETC.

735. അരുളുക (555, 3) എന്നതു സഹായക്രിയയായ്നടക്കുമ്പോൾ മാനക്രിയാപദം തന്നെ. ഉ-ം
1. (Petition, Prayer) പ്രാൎത്ഥനയിൽ (അപേക്ഷയിലും.)
ഉ-ം സ്നേഹബന്ധങ്ങൾ ഒഴിച്ചരുളേണമേ; ഖേദം ഒഴിച്ചരുളീടുക നീ (ഭാര.) മമ ശാപം തീൎത്തരുൾ (ഭാര. vouchsafe) കേട്ടരുൾ (കൃ. ഗാ. please to lend your ear).
2. (Narrative etc.) കഥനത്തിൽ (743, 4.)
ഉ-ം ദ്വാരത്തിങ്കൽ പാൎത്തു നിന്നരുളുന്നു (രാമ.=നിന്നു .stood gracefully in the door) ഇരുന്നരുളുക (ചാണ=കുത്തിരിക്ക to betake oneself to a seat condescend to sit etc.) പള്ളികൊണ്ടരുളുക (=ഉറങ്ങുക to repose).
മഹാന്മാരെക്കൊണ്ടു സംസാരിക്കിലും അവരോടു അപേക്ഷിക്കിലും ആം.

താളിളക്കം
!Designed By Praveen Varma MK!