Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

242. THESE VERBS SIGNIFY AS AUXILIARIES THE ACTING FOR ANOTHERS BENEFIT.

734. ഇവ സഹായക്രിയകളായാൽ പരമോപകൃതാൎത്ഥമാം (=ഉപ.) ഉ-ം
1. കൊടുക്ക.
ഉ-ം കോട്ട പിടിച്ചു കൊടുത്തു (അൎത്ഥാൽ മിത്രനു took for, in behalf of). പഠിപ്പിച്ചു കൊടുത്തു (taught well). കല്പിച്ചു കൊടുത്തു (=അരുളി) ആ കാൎയ്യം പുരുഷന്നു വിട്ടു കൊടുത്തു (she yielded therein to her husband) ഉറപ്പിച്ചുകൊടുത്തു (assured) എല്പിച്ചുകൊടുത്തു (gave over).
അവൻ അയ്യാൾക്കു ആ കെട്ടിനെ എടുത്തുകൊടുക്കട്ടേ
നിരൎത്ഥമായിട്ടും (more or less pleonastic).
ഉ-ം അവന്നു സഹായമായ്നിന്നു കൊടുപ്പിൻ (ഉ. രാ. help him) മടയിൽ ചെന്നു കിടന്നു കൊടുപ്പൻ (അഞ്ചു=അഴിനിലയോടു 723 ഉപ) ഞാൻ വീണു കൊടുത്തു (ശിശുവാക്യം=gave a fall=I tumbled).
2. തരിക: ആ പുഷ്പം പറിച്ചു ഇങ്ങൊട്ടു കൊണ്ടുവന്നു താ. സത്യം ചെയ്തു തരാം (അൎത്ഥാൽ നിങ്ങളുടെ മനോതൃപ്തിക്കായിട്ടു.) നാള കാട്ടിത്തരാം (I may show it you). വേറെ ബുദ്ധി പറഞ്ഞു തരേണ്ടി വന്നു. വാങ്ങിത്തന്നു (braught for me). വെച്ചുതന്നു (restored to, deposited with me) ചൊല്ലിത്തന്നു (=വാഗ്ദത്തം ചെയ്തു.) അവൻ ഇനിക്കു (നിണക്കു) ആ കെട്ടിനെ എടുത്തുതരട്ടേ.

താളിളക്കം
!Designed By Praveen Varma MK!