Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

241. കൊടുക്ക(ത്തു)തരിക (തന്നു) TO GIVE.

1. തരിക IS USED, WHEN THE RECEIVER IS THE FIRST OR WHERE THE FIRST PERSON GIVES TO THE SECOND; കൊടുക്ക EXPRESSING THE OTHER PERSONS.
733. മുറ്റുവിനയായി, പ്രഥമപുരുഷൻ വാങ്ങുന്നവനും മദ്ധ്യമപുരുഷന്നു നല്കുന്നവനും ആയാൽ, തരിക എന്നേവേണ്ടു; ശേഷം കൊടുക്ക എന്ന ക്രിയ മതി.
1. തരിക.
a.) Speaking of ones giver.
തനിക്കു നല്കിയ പ്രഥമപുരുഷനെ കൊണ്ടു താൻ സംസാരിച്ചാൽ.
ഉ-ം ൟശ്വരൻ (അവൻ മുതലായവർ) ഇനിക്ക തന്നു. നിങ്ങൾ കൊടുത്തയച്ച രൂപ്പിക വേലക്കാരൻ ഇനിക്ക തന്നു. (502, 2 ഉ-ം )
അവൻ തന്നയച്ച നെല്ലു (the paddy, which he sends by me=എൻ കൈയിൽ.)
b.) Speaking to ones giver.
തനിക്കു നല്കിയ മദ്ധ്യമപുരുഷനോടു സംസാരിച്ചാൽ.
ഉ-ം നീ തരെണം (അൎത്ഥാൽ ഇനിക്ക) ഞാൻ നിണക്ക് തരുവാറുണ്ടു.
നിങ്ങൾ തന്നയച്ച ഗ്രന്ഥം (the Gr., you sent by me) (486. 567, 4 ഉ-ം ).
2. കൊടുക്ക.
Speaking to some one of a (3rd.) person, to whom the speaker or the person spoken to has given.
ഉത്തമമദ്ധ്യമപുരുഷന്മാർ പ്രഥമപുരുഷന്നു കൊടുത്തതിനെക്കൊണ്ടു തമ്മിൽ സംസാരിച്ചാൽ:
ഞാൻ അവന്നു കൊടുത്തു. (463, 2 568, 3 ഉ-ം).
നീ അവന്നു കൊടുക്കും.
നീ അവന്നും അവൻ നിണക്കും കൊടുക്കലും വാങ്ങലും ഉണ്ടോ?
നിങ്ങൾ തന്നയച്ച പണം ഞാൻ കൊടുത്തു (1 കാണ്ക.)
അഛ്ശൻ കൊടുത്തയച്ച കത്ത് ഇനിക്ക് (അവന്നു) കിട്ടി.
ചോദ്യത്തിൽ.
അവൻ ഇനിക്ക് തന്നുവോ? [ഉത്തരം: തന്നു.]
അവൻ നിണക്കു ഒരു പുസ്തകം കൊടുത്തുവോ? [അവൻ ഇനിക്ക തന്നു അഥവാ കൊടുത്തു].
നീ ഇനിക്ക തന്നുവോ? [തന്നു]
നീ അവന്നു കൊടുത്തുവോ? [കൊടുത്തു.]
ഞാൻ നിണക്ക തന്നുവോ? [തന്നു.]
ഞാൻ അവന്നു കൊടുത്തുവോ? [കൊടുത്തു.]

താളിളക്കം
!Designed By Praveen Varma MK!