Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

240. കളക (ഞ്ഞു) TO THROW, GET OFF.

This Auxiliary is by some added to any Verb to signify completeness, despatch or violence of the action (=off).
732. കളക എന്നതിനാൽ ക്രിയാസമൎപ്പണം തീവ്രത ബലാല്ക്കാരാദ്യൎത്ഥം ജനിക്കയാൽ, അതിൻ്റെ പ്രയോഗം വളരെ വ്യാപിച്ചു പോയി.
a.) സകൎമ്മകങ്ങളോടു Transitive Verb.
ഉ-ം ഗണികജനങ്ങൾക്കു കൊടുത്തുകളക (വേ. ച=ചെലവാക്ക to spend on) എന്തു മറന്നുകളഞ്ഞെന്നു ചൊല്ലി അടിക്കും (അഞ്ചു.). തല്ലികളക (=നന്നായി വീക്ക=അറയ.). തല വെട്ടികളക (=അറുക്ക.). ആട്ടികളക (to turn out). തള്ളിക്കളക (തള്ളിവിടുക-ഉപ. to throw off down); മൂടിക്കളക (to cover up completely). പൊടിപ്പെടുത്തുകളക (ഭാര. to reduce to powder). കൊന്നുകളഞ്ഞു (=കൊന്നേച്ചു 730, 3). കള്ളത്തോടു പകൎന്നു കളഞ്ഞു (രോമ. 1, 25 changed into a lie). ഏല്പിച്ചുകളഞ്ഞു (1, 28 gave over to). വിധിച്ചുകളക (to condemn) കലക്കികളക(to confound, stir up ഇളക്കിവിടുക ഉപ) കുടഞ്ഞുകളക (to shake off). ഞാനും വിധിക്കല്ലു ഇട്ടുകളഞ്ഞു (നട. 26, 10). മറിച്ചുകളക (to turn away, upset). കടത്തികളക (to expel, transport). നിൎബന്ധിച്ചുകളക (to constrain) ഒടുക്കികളക (to slay, destroy).
മറവിനയിൽ (As Negative Adverbial Participle.
ഉ-ം യുദ്ധം വിഘ്നിച്ചു കളയാതെ (കേ. രാ=മുടക്കാതെ.)
പ്രത്യാഹാരത്തിൽ (86.): എറിഞ്ഞള (കേ. രാ. വിധി.)
b.) അകൎമ്മകങ്ങളോടും നില്ക്കും (Intransitive Verb.)
ഉ-ം പോയ്ക്കളഞ്ഞു (run off). അവൻ അന്നു മരിച്ചുകളഞ്ഞു (ചത്തുകൊള്ളുക ഉപ. 723 did away with himself ആത്മഹത്യാ) അതു ചെയ്തു സത്വരം പോന്നു കളക നീ (ചാണ come away) ആകാ എന്നുകണ്ടു കളഞ്ഞു ഞാൻ (ചാണ. I perceived at once).

താളിളക്കം
!Designed By Praveen Varma MK!