Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

024. നുവകകൾ The Second Declension.

നുവകകൾ ഒന്നാം നുവക-അൻ-ആൻ-ഒൻ-അന്തമായുള്ളവ (നാത്തൂൻ-കൂടെ).



gunഒന്നാമതിൻ്റെ സംബോധന ഹേ മകനേ! എന്നും സംസ്കൃതപദങ്ങളിൽ-പുരുഷ- പ്രിയ- എന്നും- കണ്ണാ-കാന്താ- - മന്നവാ-മന്നാഅരക്കർ അരചാ-എന്നും ആകും
രണ്ടാമതിന്നും തമ്പുരാനേ, തമ്പുരാ, നൽപ്പിരാ. കേ. രാ. ഇവ നടപ്പുള്ളവ. ഉള്ളവൻ എന്നതിന്നു ഉള്ളോവേ എന്നു സംബോധന ലിംഗഭേദം കൂടാതെ നപുംസക ബഹുവചനമായും കേൾക്കുന്നു. വചനതുല്യവെഗികളായുള്ളോവേ എന്നു കേ. രാ. കുതിരകളോടു വിളിച്ചത പിന്നെ ഉള്ളോയേ. കൃ. ഗ. വീരായോ. ര. ച. ശൂരരിൽ മമ്പുടയോ ഇതു കേൾ ര. ച. എന്ന സംബോധനകളും ഉണ്ടു.

14. II. a. രണ്ടാം നുവക അൎദ്ധവ്യഞ്ജനം താൻ, ഉകാരം താൻ, ആകാരം താൻ അന്തമുള്ളവ.



ഇതോടു സകാരാന്തവും ചേരുന്നു. മനസ്സ (മനഃ) മനം, മനത്തിനിൽ ര. ച, വയസ്സ (വയത്തിൽ വൈശ) ശിരസ്സ (ശിരങ്ങൾ പത്തു രാ. ച). ധനുസ്സ (ധനുർ, ധനുവ) ആശീസ്സ (ആശി.) മുതലായവ.

II. b. 2.) ഇനി വളവിഭക്തിയിൽ വകാരമുള്ളവ.



98.) നിറയുകാരം കുറുകി പോയ പദങ്ങളും (സ്വാദ-ദുസ്വാദോടെ വൈ. ച).
അരയുകാരം നീണ്ടുവന്നവയും ഉണ്ട. (അപ്പു-അപ്പുവും-കെ. രാ.)
ആകാരാന്തം അൻ-അം-അ-ഉ-എന്നാകും (രാജാ, രാജൻ-ബ്രഹ്മാവിന്നു, ബ്രഹ്മനു-കൃ. ഗാ. ബ്രഹ്മരോടു-ആത്മാവിൽ, ആത്മത്തിൽ-കൃ. ഗാ. ആത്മത്തിന്നു മ. ഭാ. ഊഷ്മാവ, ഊഷ്മെക്കു-സീമാവോളം, സീമെക്കു കേ. രാ; മാ. താ-മലൎമ്മാതിനെ) സകാരാന്തവും ആകാരാന്തമാകും (വിശ്രവസ്സ, വിശ്രവാ. മാ. ഭ; ത്രിശിരാക്കൾ ഉ. ര.)
3.) ഒടുക്കം ആദേശരൂപത്തിൽ ടു. റു. എന്നവറ്റിന്നു ദ്വിത്വം വന്നുള്ളവ.

II. c. ൨ാം നുവക ൩ാം വകുപ്പു.



ആറു - ആറ്റിങ്കര, ആറോടു സമം - മ - ഭാ; കയറ്റിനാൽ - കയറിനു - കേ. രാ; കൂറ്റിൽ, കൂറിൽ - ഇങ്ങിനെ രണ്ടും നടപ്പു. പിന്നെ - വീടിൻ്റെ, തവിടിൻ്റെ - എന്നും ചൊല്ലും; നീരിൽ - എന്നല്ലാതെ നീറ്റിൽ - (മ - മ.) എന്നും, മോരിൽ, മോറ്റിന്നു എന്നും ചൊല്ലിക്കേൾപു.

115. III. മൂന്നാം-നുവക അമന്തങ്ങൾ (85). ഇത അരയുകാരന്തത്തോടു മാറുന്നു (അമൃതിന്നു. കേ - രാ; മന്തിന്നു - മ - ഭ; ഉരഗു പെരുമാൾ - കൃ - ച; നഗരിൽ - വേ ച; കുശലുകൾ). പിന്നെ കൎണ്ണാടകത്തിൽ പോലെ വുകാരാന്തവും ആകും. (ആദരവോടെ, ആദരവാൽ).
\ ൩ാം നുവക.
n

സാഹിത്യ വിഭക്തിയിൽ അം തന്നെ സ്ഥിരമായും കാണുന്നു. (ഉ - ം. ഇമ്പമോടെ, സുഖമോടെ, നലമോടു, വന്മദമോടു, തിങ്ങിന കോപമോടു, ഹാസ്യമോടെ) - ഏകപദാംഗമുള്ള അമന്തത്തിൽ മകാരത്തിന്നു ദ്വിത്വം വരും (89. സ്വം) സ്വമ്മിനെ, സ്വമ്മോടു - ഖമ്മുകൾ - ഇങ്ങിനെ അൎദ്ധവ്യഞ്ജനാന്തം പോലെ.

താളിളക്കം
!Designed By Praveen Varma MK!