Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

228. AS AUXILIARY VERB IT SIGNIFIES, THAT THE AGENT TAKES THE PERFORMANCE OF THE ACT IN HIS OWN HANDS (JOINED TO NEUTER VERBS).

കൎത്താവ് ഒരു ക്രിയയെ അനുഷ്ഠിക്കുന്നപ്രകാരം.-അകൎമ്മകങ്ങളാകയാൽ സകൎമ്മകാൎത്ഥത്തിൻ്റെ വാസനം ജനിക്കുന്നു.
ഉ-ം പുത്രനും ഞാനും നിന്നോടു കൂടവേ ചത്തുകൊള്ളുന്നു (കേ. രാ=ഉടന്തടി 732, b. മരിച്ചുകളയുന്നു) തേരിലങ്ങായ്ക്കൊണ്ടു ചാഞ്ഞു തുടങ്ങിനാൻ (കൃ. ഗാ. he put himself into). എങ്ങു പോൽ പോയ്ക്കൊണ്ടു? (കൃ. ഗാ. where can he have gone? പോയിരിക്കുന്നു). ൟശനും പ്രപഞ്ചവും ദേശികനും ഞാനും ൟശൻ്റെ കാരുണ്യത്താൽകേവലം ഒന്നായ്ക്കൊണ്ടേൻ (ഭാഗ. I accepted it as proved, that God etc. and I are one). ശ്രദ്ധിച്ചു കൊൾക (to give heed, pay attention). തിരിഞ്ഞു കൊൾ്ക (to turn round, recede,=മാറിക്കളക 732, b. forsake a cause, disappoint) പറ്റികൊൾക (to join oneself to, keep close to).
സഞ്ചരിച്ചു കൊൾവാൻ . . . . . . പറഞ്ഞയച്ചു (sent . . . to go as far as) വസിച്ചു കൊൾവാൻ . . . . . നിശ്ചയിച്ചു (to stay or live).
വിശേഷിച്ചു വിധിയിൽ സാവധാനാൎത്ഥത്തോടു: നടന്നുക്കൊൾവിൻ 726, 1 മുതലായവ കൊൾവു 569, 4, 3.
Neuter Verbs are rendered Active. ൟ പ്രയോഗത്തിൽ അകൎമ്മകങ്ങൾ സകൎമ്മകങ്ങളാം. പാട്ടിൽ പല സംഗതികളാൽ [പ്രാസം, ചേൎച്ച, വിസ്മയം, പ്രബോധനാദികളാൽ] സകൎമ്മകങ്ങൾ അല്ല അകൎമ്മകങ്ങളോടു നീണ്ട വാചകം ഉപയോഗിക്കും.
ഉ-ം എന്നതു ഞാൻ തീൎന്നുകൊള്ളാം (കൃ. ഗാ=തീൎക്കാം) ചാകാതേ കൊണ്ടതൊനാമല്ലല്ലോ (കൃ. ഗാ. preserve) പൈതലെ വീണ്ടുകൊൾ നീ (കൃ. ഗാ.=വിടുവിക്ക; വിപ: വീണ്ടുപോയി Med. or Pass.) ആയ്കൊൾക (നാമങ്ങളോടു 665 കാണ്ക; 730, 2 ഉപ.)

താളിളക്കം
!Designed By Praveen Varma MK!