Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

224. പോൽ IS A VERBAL NOUN, OR AN ABBREVIATION OF THE INFINITIVE.

717. പോൽ എന്നത് ക്രിയാനാമമായിട്ടോ നടുവിനയെ ച്ചത്തിൻ്റെ സംക്ഷേപമായിട്ടോ നടക്കുന്നപ്രകാരം പറയാം.
a.) For പോലേ എന്നതിന്നു പകരം.
ഉ-ം പൂച്ച മുനീശ്വരന്മാരിൽ ഒന്നു പോൽ വസിക്കുന്നു (പ. ത. അൎത്ഥാൽ ഒരുത്തനെ പോലെ as one of them) മഴുപോലുള്ള പല്ലും (വേ. ച.=മഴുവിനൊത്ത ys macelike tooth). അതുപോൽ (ഭാര. like that) ചത്തപോൽ ഉറങ്ങും പോൾ (പ. ത.)
Even in Dative form ചതുൎത്ഥിയിലും കാണാം.
ഉ-ം സുല്ത്താൻ്റെ ചമയം പോല്ക്കൊത്ത ചമയം; ഇതു പൊല്ക്കൊത്ത കൎശനം (o) സമാസങ്ങൾ തന്നെ.
b.) It signifies apparently, seemingly, when referring to occurrences not directly witnessed and is added generally after the Finite Verb with augmentative or explicative power.
718. പോൽ എന്നത് വിശേഷിച്ചു മുറ്റുവിനെക്കു പിൻനിന്നാൽ എന്നു, എന്നു കേൾക്കുന്നു തോന്നുന്നു മുതലായ അൎത്ഥങ്ങളെ ഗ്രഹിപ്പിക്കുന്നു.
1. താന്താങ്ങൾ കാണാത്തവറ്റെ ചൊല്ലുമ്പോൾ സംശയാൎത്ഥത്തിൽ. ഉ-ം ചോരനെ രക്ഷിച്ചു പോൽ (പ. ത. at least it seems, that a Brahmarācshasa preserved a thief=എന്നു ശ്രുതി) ഖിന്നത പൂണ്ടു പറഞ്ഞു പോൽ പൂരുഷൻ (നള=എന്നു കേൾക്കുന്നു the man is said to have spoken in grief). സംസ്കൃത കില പോൽ കൊണ്ടു പരിഭാഷിതം. ഉ-ം പോർ എന്നു ചൊല്ലാഞ്ഞു—പോരുമ്പോൾ അല്ല പോൽ എന്നു കേട്ടു (കൃ.ഗാ. she came not, it seems, because she was not invited).
2. Chiefly in Questions=possible സംശയാൎത്ഥത്തിന്നടുത്തത് ചോദ്യത്താലുള്ള ആശ്ചൎയ്യാൎത്ഥം (വളരെ നടപ്പു).
ഉ-ം ഹന്ത ഹന്ത മദീയഭാൎയ്യ വരുന്നു നൂനം ഇതെന്തു പോൽ (കുശല. ohwonder: it is my wife that comes what can it be? ഇതെന്തോ). ആരു പോലിവൻ (വേ. ച=ഇവൻ ആരോ). എന്നു പോൽ (കൃ. ഗാ. when may it even be? എപ്പോഴോ?). എന്തു പോൽ വാരാഞ്ഞു (കൃ. ഗാ. why at all did he not come? എന്തോ).

താളിളക്കം
!Designed By Praveen Varma MK!