Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

023. കുവകകൾ The first Declension.

കുവകകൾ ഒന്നാം കുവകയിൽ സകല ബഹുവചനങ്ങളും അടങ്ങുന്നു.

ദ്വിതീയയിൽ-പുത്രര-മക്കള; ഷഷ്ഠിയിൽ-പുത്രരെ, മക്കടെ, മക്കളെ എന്നിങ്ങനെ കൂട ഉണ്ടു. മേൽ-നിമിത്തം-പ്രകാരം-എന്നവറ്റോടു-ഇൻ-പ്രത്യയം ദുൎല്ലഭമായി കാണുന്നു- (ഉ-ം-മരങ്ങളിന്മേൽ, രാജാവിൻ, ഗുണങ്ങളിങ്കൽ സന്തോഷിച്ചു)

രണ്ടാം കു.വകയിൽ-അൾ-ഇ-ൟ-ഐ-ൟ അന്തമുള്ളവ അടങ്ങുന്നു.
൨ാം കുവക



ആദേശരൂപം പുലിയിനാൽ -കേ-രാ- ചതിയിനാൽ ര. ച. നരിയിൻ-പ. ചൊ. മുതലായതിൽ ഉണ്ടു. കയ്യിന്നു വീണ്ടു എന്നത-കൃ-ഗാ- പഞ്ചമി സംക്ഷേപം. സംബോധനയിൽ- സ്വാമീ-തോഴീ- കൃ-ഗാ-തമ്പുരാട്ടീ- എടീധൂളീ, പൊട്ടീവിലക്ഷണേ പ. ത. എന്നിങ്ങനെ ദീൎഘിച്ചസ്വരവും- എടാ മഹാ പാപി; ഹേ ദേവി-ദേ-മാ- എന്ന ഹ്രസ്വവും ഉണ്ടു. ഉള്ളവൾ എന്നതിന്നു ഉള്ളോവേ തന്നെ സംബോധന (പതിവ്രതാ, കുലകറയായുള്ളൊവെ-കേ-രാ-) ഭ്രാന്തി സന്ധി മുതലായവറ്റിന്നു ഭ്രാന്തസന്ധുകൾ എന്നവ തന്നെ തത്ഭവങ്ങൾ.

മൂന്നാം കുവക താലവ്യാകാരാന്തം.



ഇതിന്നു ആകാരാന്തത്തോടു പോർ ഉണ്ടു - (ഭാൎയ്യ; ഭാൎയ്യാവ്;-ന-ള;കന്യെക്കു, കന്യാവിനു. കൃ. ഗാ; മഹിമയിൽ, മഹിമാവിനെ-ദയാവിൻ മ-ഭാ)
ആയ അന്തത്തോടും ഉരുസൽ ഉണ്ടു: കായ് - തേങ്ങാ - തെങ്ങ, തെങ്ങെക്കു; കുമ്പളങ്ങായും, കുമ്പളങ്ങയു ; മുന്തിരിങ്ങയുടെ - കടുവയെ - കേ. രാ. സംബോധന സംസ്കൃതത്തിൽ പോലെ (ഹേ പ്രിയെ, ഭദ്രേ, പരമദുഷ്ടേ, തത്തേ - ദ. നാ. അമ്മേ - ഉ. ര. മാതളേ - കൃ. ഗാ. കാൺ കുടിക്കറയേ. ര. ച. ഇത്യാദി

താളിളക്കം
!Designed By Praveen Varma MK!