Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

220. IT EXPRESSES CONTINUANCE OF AN ACTION.

711. ക്രിയാനിരന്തരത്വത്തിന്നും നന്നു.
a.) ഉ-ം വാട്ടം ഇല്ലാത്ത തപസ്സ് എന്നേ കാണ്മതിന്നെല്ലാം (ശബ. to continue in unchanging penances).
രണ്ടു ക്രിയകളോടു.
ഉ-ം കാഴ്ച വെച്ചു കണ്ടു-അവരെ പരീക്ഷിപ്പാൻ തന്നെ ഇങ്ങിനെ വെച്ചു കണ്ടതു (കേ. ഉ. it was to try them, that he thus used to give (presents to kings). തെങ്ങുകൾ പുഷ്ടിയോടു കൂടി വൎദ്ധിച്ചു കാണുന്നു the cocoanut trees (appear) are in steady healthy growth. ആയതു ചെയ്തു കാണ്മാൻ തക്കവണ്ണം കല്പിച്ചു (ഗ്രാമ്യം he ordered it to be done continually, regularly).
വെറും കേമത്തിന്നു: എന്നതും ഓൎത്തു കാണ്നീ (കൃ. ഗാ.= ഓൎക്ക നീ).
b.) Hence its distributive power. ഇതിൽ നിന്നുളവായി വിഭജനവാചിയായ കണ്ടു വിശേഷിച്ചു വൈദ്യശാസ്ത്രത്തിലും കണക്കുസാരത്തിലും പലപ്പോഴും കാണുന്നു.
ഉ-ം ഈരണ്ട് ഇടങ്ങഴി കണ്ടു കൊടുക്കേണം=ൟരണ്ടിടങ്ങാഴിച്ച 156 give to each two etc. measures). ഇവ അരഅരപ്പലം കണ്ടു അരെച്ചു—അയമോതകം കൊടുവേരി ഇന്തുപ്പു ചീരകം ഇവ കഴഞ്ച് ഈരണ്ടു കണ്ടു കൂട്ടി (of each വൈ. ശാ.) അവിടെ പെരിക അടുക്കേ ഇടകൾ എല്ലാം ഒക്കുമാറു കണ്ടു ചില വിഭാഗത്തെ കല്പിപ്പൂ (ഗണി. in equal intervals). ഇങ്ങനെ കണ്ടു കൊൾ്വു (ഗണി. and so throughout, always at this same rate). ഇവ്വണ്ണം കണ്ടു കൊൾ്ക [വ്യാ. പ്ര. and so with the rest (others)].
ഹരണസംഖ്യകൾ 156. 380 കാണ്ക.

താളിളക്കം
!Designed By Praveen Varma MK!