Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

217. സംഭാവനകൾ THE CONDITIONALS.

703. They are used സംഭാവനകളായ എന്നാൽ, എങ്കിൽ (അധികം ദുൎല്ലഭമായ ആയാൽ, ആകിൽ എന്നിവ പോലെ) പ്രയോഗിച്ചു വരുന്ന വിധം ആവിതു:
a.) In their original Meaning, മൂലാൎത്ഥത്തോടു: ദേശം ഇല്ല എങ്കിൽ ഗൃഹമേ പോരും [ഭാര. if (they say they)=എന്നു പറകിൽ]. നില്ലു നില്ലെങ്കിൽ ഞാൻ കൊല്ലുന്നതുണ്ടു (കേ. രാ. if you say stop and fight then).
മരം എന്നാൽ എന്തു? (what does it mean, when one says M.=what is a tree? അതിനു എന്നു പറഞ്ഞാൽ എന്നത് അനാവശ്യമായ് കേൾ്ക്കുന്നു.
b.) After Verbs in any Tense മുറ്റുവിനയോടു (വിശേഷിച്ചു എങ്കിൽ).
അവിടെ കണ്ടില്ല എങ്കിൽ (= ആകിൽ 675.) വേണം എങ്കിൽ. ഏറ്റില്ല എങ്കിൽ . . . . . . . എടുക്കാം; ചെറുപ്പൂവെങ്കിൽ (കൃ. ഗാ. if he resist).
c.) To form the Future Exact, എങ്കിൽ എന്നതിൻ മുന്നില്ക്കും ഭൂതത്തിന്നു ഭൂതാൎത്ഥം അപൂൎവ്വമാം; ഭവിഷ്യ ഭൂതാൎത്ഥം നിധാനം (567, 6 കാണ്ക).
ഉ-ം സജ്ജനം കണ്ടിതു നിന്ദിച്ചാർ എങ്കിലോ ഇജ്ജനത്തിന്നൊരു ഹാനി എന്തേ (552, 6.) ദുൎജ്ജനം വന്നിതു നിന്ദിച്ചാർ എങ്കിലേ ദുൎജനത്തിന്നൊരു ഹാനിയുള്ളൂ (കൃ. ഗാ. what harm to me, if any blame my poem? if . . . . . they will be harmed=will have blamed). പോയെങ്കിൽ അടിക്കും (if she should go—should have gone—I shall beat her) ഞാൻ അനുസരിച്ചു പറഞ്ഞു എങ്കിൽ എനിക്കു പ്രാണഛ്ശേദം വരും (if I tell it as soon as I shall have told it—I must die).
d.) എന്നാൽ after Interrogatives or Indefinite Pronouns യഛ്ശബ്ദപ്രയോഗത്തിൽ 555, 3 (എന്നാൽ).
ഉ-ം യാതൊന്നു സാധുക്കൾക്കു ദാനം ചെയ്യുന്നതെന്നാൽ അതിന്നനുരൂപമായി ഭുജിച്ചീടാം (ശബ=ചെയ്യുന്നുണ്ടായാൽ for whatever is given to the good, corresponding rewards will be enjoyed after death). നിണക്കു ബലം എത്ര ഉണ്ടെന്നാൽ അത്രയും ധൈൎയ്യം ഉണ്ടായാൽ (if you were as bold as you are strong).
e.) After expressed or supposed sentences=if so, well then, consequence of commands etc.

704. എന്നാൽ എങ്കിൽ എന്നിവ വ്യക്താവ്യക്തവാചകങ്ങൾക്കു പിൻ നില്ക്കും.
1. എന്നാൽ: ഭക്ഷിച്ചീടെണം എന്നാൽ അവൻ ഭക്ഷിച്ചു (ഭാര. being ordered to eat (cowdung), he ate it). പുക കൊൾ്ക എന്നാൽ ശമിക്കും (കല്പന. and you will find relief വൈ. ശാ.) സൃഷ്ടിസ്ഥിതി സംഹാരാദികൾ ചൊല്ലിസ്തുതിക്കാം എന്നാൽ അതു സ്തുതിയായ്‌വന്നു കൂടാ (ശബ. if I did it), പറക നേരായി . . . . . അവർ എന്നാൽ നിന്നെ ശപിക്കയുമില്ല (കേ. രാ.) എന്നാൽ അവനെ വരുത്തുക (വേ. ച.)
2. എങ്കിൽ: വാനിടം പൂക നീ എങ്കിൽ ഇപ്പൊൾ (കൃ. ഗാ.=പൂകികൊണ്ടാലും so come then), എങ്കിൽ വരിക (ശബ. well then come! ഉത്തരം).
കേട്ടു കൊൾ്ക: എങ്കിൽ (പദ്യം.) . . . . . ചൊല്ലിനാൻ: എങ്കിൽ വൃഷലനവൻ ഞാൻ അറിഞ്ഞാലും; എങ്കിൽ പറകെന്നു രാക്ഷസൻ (ചാണ.) —എങ്കിലോ എന്നാം 706 കാണ്ക.
8. അതു പോലെ എന്നാകിൽ.
ഉ-ം സ്തുതി എന്നാകിൽ അതും ഇവിടെ ചേരാ (ശബ. as for praise, which some might recommend, that also will not do here). എത്തില്ലെന്നാകിൽ മൃത്യുലോകത്തെ പ്രാപിച്ചീടുവേൻ (if I should not succeed ഭാര.); തിരുവുള്ളം ഇല്ലെന്നാകിൽ (if you do not consent ഭാര.)
ൟ എന്നാകിൽ ഓരോ സഹായക്രിയകളാൽ നീട്ടി ചൊല്ലാം
ഉ-ം ഭക്തി ഉണ്ടെന്നായീടിൽ (രാമ.) വിവേകം ഉണ്ടെന്നു വരുന്നാകിൽ (ഭാര. if there be discrimination) എന്നു വരികിൽ 691, 6; 746. ഒന്നിന്നും ആക്കീല എന്നു വന്നു പോയാൽ (ചാണ. if you should commit the mistake to shut him out from office). എന്നിരിക്കിൽ 693 ഉപ.)
f.) എങ്കിലേ used emphatically.
705. എങ്കിലേ എന്നതു അവധാരണാൎത്ഥമുള്ളതു (മുമ്പേ: എന്നാൽ).
ഉ-ം ദേവിയുടെ ഭാഗ്യം കൊണ്ടു നാഥൻ്റെ മഹാമോഹം തീരും എങ്കിലേ ഉള്ളു (നള.=ഭാഗ്യത്തിലേതീരൂ). നിന്തിരുവടിയുടെ കാരുണ്യം കൊണ്ടു തീരും എങ്കിലേ ഉള്ളു (ശി. പു.=only if). ശാസ്ത്രികൾ പറഞ്ഞു എങ്കിലേ (the S. answered: well in this case).
ഗുരുവിന്നു ദക്ഷിണ ചെയ്തീടെണം എങ്കിലേ വിദ്യകളും ഗുണവും പ്രകാശിപ്പു (ഭാര.) [പ്രത്യുപകാരം ചെയ്തുവെന്നാകിലേ ജന്മസാഫല്യം വന്നീടും (കേ. രാ.) അതുപോലെ] അല്ലാതെ 782. ഒഴികേ 783 എന്നിയേ 784 കാണ്ക.
f.) എങ്കിലോ is stronger enunciative (Adversative?) than എങ്കിൽ, but employed like this to begin the answer to a real or supposed statement, question or doubt.
706. എങ്കിലോ എന്നത് എങ്കിൽ (എങ്കിലേ 705) എന്നതിൽ അതിശയാൎത്ഥമുള്ളത്-ചോദ്യം ഞായം (ഉണ്മയിലോ അനുമാനത്തിലോ) സംശയം-മുതലായവറ്റിനുള്ള ഉത്തരത്തിൻ തലെക്കൽ നിൎത്തും (=എങ്കിൽ 704, 2) as to that, concerning that=namely, viz.
ഉ-ം എങ്കിലോ പണ്ടു ഇത്യാദി (പ. ത.= എങ്കിൽ സുഹൃല്ലാഭം എന്ന തന്ത്രം ആകൎണ്ണനം ചെയ്ക. പ. ത.). എങ്കിലോ കേട്ടാലും നീ. പറവാൻ തുടങ്ങുന്നേൻ-എങ്കിലോ (കേ. രാ. I shall tell the story of N. N. —എങ്കിലോ = shall I really? hear then).
ഇവനെ വധിപ്പേൻ അറിഞ്ഞാലും . . . . എങ്കിലോ ചെയ്കെന്നു (ഉ. രാ.but as for thee). എങ്കിലോ നീ എങ്ങൾ നാഥനല്ലോ (കൃ. ഗാ. Ha! well, then you must be our king) (പോൽ 718, 2 കാണ്ക).
പോക നീ എങ്കിലോ നാകലോകേ (=നീയോ, നീ ആകട്ടെ I do not want to go on these conditions, but you may go, 704, 2) നിങ്ങൾക്കു രാജാവു കംസൻ താനെങ്കിലോ ഞങ്ങൾക്കു രാജാവു ഞങ്ങൾ തങ്ങൾ (കൃ. ഗാ. well if C. is your king) [ആകിലോ 676 ഉപ.]
വെറും ചോദ്യക്കുറി: വന്നെങ്കിലോ, വന്നില്ലെങ്കിലോ=വന്നാലോ, വരാഞ്ഞാലോ (in case he should come, whats to be done?)
ഇരട്ടിച്ചാൽ വിയോഗാൎത്ഥമാം: താന്തന്നെ എങ്കിലോ മറ്റൊരാൾ മുഖാന്തരം എങ്കിലോ (either by himself or through proxies).
N. B. The promiscuous use of എന്നാൽ for the English Conjunction but is to be considerably reduced according to the examples.

താളിളക്കം
!Designed By Praveen Varma MK!