Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

212. പേരെച്ചങ്ങൾ THE RELATIVE PARTICIPLES. a. ഭൂതത്തിൻ്റെ പേരെച്ചം THE RELATIVE PAST PARTICIPLE. 1. THE SIMPLE RELATIVE PAST PARTICIPLE IS NOT VERY COMMON.

698. ഭൂതത്തിൻ്റെ പേരെച്ചം ഏറ നടപ്പല്ല (364.) ഉ-ം എന്ന ഭേദം (the difference, which consists on) കണ്ടില്ലെന്ന ഭാവം; മക്കൾ എന്ന കൂറുകൊണ്ടല്ലി (ഭാര. by mere partiality for the sons). കാനനം പൂകെന്ന കാൎയ്യം ദുൎബ്ബലന്മാരുടെ പക്ഷം (ഭാര. the idea of exiling yourself is). ഞാൻ എന്ന ഭാവം (=അഹംഭാവം). ഓം എന്ന ശബ്ദം (=ഓങ്കാരം ഝങ്കാരം=ഝം എന്ന ഒച്ച). വാരണനെന്ന മുഖൻ [ഷഷ്ഠി പോലെ. ഏക. മാ=വാരണമുഖൻ (രാമ.)]
ഒരു എന്നതു നിരൎത്ഥമായി ചേരും 390, 3 കാണാം.)
ഉ-ം അതിതെന്നോരോ ഭേദം (കൈ. ന.) കേട്ടതില്ലേതുമേ എന്നൊരു ഭാവത്തെ കാട്ടി (കൃ. ഗാ.) ദേവകളാൽ മരിയായ്കെന്നൊരു വരം (ഉ. രാ.) സുഭഗ താൻ എന്നൊരഭിമാനം (കേ. ര. her fancying herself very beloved).
വിയോഗിച്ചിട്ടു: വെന്തു പോം എന്നോൎത്തൊരു ഭീതി (ഭാര.the fear to be burnt).
എന്ന അയ എന്നിവറ്റിൻ തമ്മിലുള്ള ഭേദത്തെ 680 കാണ്ക.

താളിളക്കം
!Designed By Praveen Varma MK!