Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

209. എന്നു മുൻവിനയെച്ചം The Verbal Participle (having nsaid, being said, sounding) is used:

a.) Before Verbs of speaking, sounding, making known etc. like the English that or the mark of quotation —
682. മുൻവിനയെച്ചമായ എന്നു (എൻ്റു) നില്ക്കുന്നതു: ചൊല്ലുക, ശബ്ദിക്ക, അറിയിക്ക മുതലായ ക്രിയകളോടു (=സംസൃതത്തിലേ ഇതി, ഇത്ഥം, ഏവം)-(345 കാണ്ക.)
ഉ-ം അതു കണ്ടാൽ ആശ്ചൎയ്യം എന്നു പറഞ്ഞു. അവൻ നീ പറയേണം എന്നു ചോദിച്ചു. മണി ഘണ ഘണ എന്നു ശബ്ദിച്ചു. പരിപാലിക്ക എന്നു കല്പിച്ചു. സങ്കടം തീൎക്കേണം എന്നപേക്ഷിക്കുന്നു. എന്നു കേട്ടു ചൊന്നാൾ (having heard this, she ans wered). പേൎത്തു നീ നീ നീ എന്നു നിന്ദിച്ചു ചൊന്നവാറും (ഭാര.) തെളിക്ക തേർ എന്നുത്വരിച്ചു രാമനും (കേ. രാ.) രാക്ഷസനതാ എന്നു ചൂണ്ടി (ചാണ.) അസത്യവാദിഎന്നൊരിക്കലും നിന്നെ വരുത്തുന്നില്ല ഞാൻ (കേ. രാ. I shall never expose thee to the reproach of falsehood). 609.
b.) before Verbs of perception etc.
683. തോന്നാദി ക്രിയകളോടു. (345 കാണ്ക.)
ഉ-ം അവനെ മൌൎയ്യൻ എന്ന് ഓൎത്തു (taking him for M ); തനയൻ എന്നെ ന്നെ കരുതീടേണമേ (ചാണ. take for). മഴ വേണം എന്നു തോന്നുമ്പോഴുണ്ടായ്‌വരും (ഭാര. at the thought). അതു വൃാധിയായിരിക്കും എന്നു നിശ്ചയിച്ചു. നന്നല്ല എന്നു വിചാരിച്ചു. ഇതു ദോഷം എന്നു വെച്ചു (=കണ്ടു — ഉറെച്ചു) അവരെ ദുഷ്ടരെ ന്നറിഞ്ഞു (he knew them to be wicked=that).
ചെയ്കയെന്നുറെച്ചവർ കൂട്ടം ഇട്ടു (പ. ത.) ഇണങ്ങിനേൻ എന്നു നോക്കുന്ന കള്ളനോക്കു (കൃ. ഗാ. a roguish look assuring I am yours)
c.) before Nouns of sounding, perception or instead of എന്നതു or Ellipse of ഉണ്ടു
684. നിൎണ്ണയാദിനാമങ്ങളോടു എന്നതു 702. എന്നുള്ള തിന്നു പകരമായും ഉണ്ടു എന്നതിൻ അദ്ധ്യാരോപത്തിലും നില്പു= “that“ (വിശ്ചയവാചി)
1. ഉ-ം നല്ലതു വരും എന്നു നിൎണ്ണയം (=അന്നതു നിൎണ്ണയം-ഭാര. sure it is (that) it will be rewarded=certainly). എന്നു നൂനം (ഭാര.) എന്നു ലോകശ്രുതം; എന്നു സമ്മതം; എന്നു ബുധമതം (വേ. ച.) ചൊല്ലെണം എന്നു അന്യമസ്ഥരുടെ മതം; രക്ഷിക്കാം എന്നു നിൻ മതം എങ്കിൽ (നള.) എന്നു സാമാന്യേന സജ്ജനങ്ങളുടെ പക്ഷം (ഭാഗ. വ്യാ.) ആശ്രയം ചെയ്ക എന്നെൻ്റെ പക്ഷം (പ. ത.) ഉണ്ടു എന്നു പ്രസിദ്ധി (കേ. ഉ.) എന്നു സിദ്ധം (നള.) ചപലന്മാൎക്കിത്ഥം പറക എന്നു ശീലം. (the weak only are accustomed to boast thus).
വേറേ ഉദാഹരണങ്ങളെ 691. കാണ്ക.
2. (Disjunctive.) എന്നുതാൻ — എന്നുതാൻ മേൽ പറഞ്ഞ നാമങ്ങളോടു വിയോഗാൎത്ഥത്തിൽ നില്ക്കും.
ഉ-ം യുദ്ധത്തിൽ മരിച്ചീടുക എന്നു താൻ, ശത്രുക്കളെ ഒടുക്കീടുകെന്നു താൻ പക്ഷം ഇരണ്ടും കഴിഞ്ഞ് ഒരു ധൎമ്മം ഇല്ല (ഭാര.) 830 കാണ്ക.
സൂചകം: But these Nouns may be treated as Adverbs or appositions to the sentence എന്നാൽ ൟ വക നാമങ്ങളെ എല്ലാം അവ്യയങ്ങളെ പോലെ എണ്ണാം സമാനാധികരണവാചകങ്ങളായി നിനെക്കയും ആം; വിശേഷിച്ചു എന്നു (688) തള്ളിക്കണ്ടാൽ—405 കാണ്ക.
ഉ-ം വരും എന്നു സംശയം ഇല്ല അഥവാ വരും ഇല്ല സംശയം ഏതും. ഇവറ്റിൽ വരും മുറ്റുവിനയായ് വാചകത്തെ തികെച്ചു; എന്നു സ. ഇ. അഥവാ ഇ. സ. ഏ. പുനർവിചാരം പോലെ ചേൎന്നാലും വിശേഷക വാചകം തന്നെ. സംശയം കൂടാതെ വരും എന്നു മാറ്റിയാൽ അവ്യയീഭാവം അതിസ്പഷ്ടം. സമാനാധികരണത്തിലോ തൻ്റേടവാചകമത്രെ.
Tāmūri is lord over all Malayalam എന്നു സിദ്ധാന്തം (കേ. ഉ. it is the general feeling, that T. is L. o. a. N.) . . . . . എന്നു കവിയടക്കം (thus the contents of the Epos)=എന്നതു കവിയടക്കം (670 ആയതു ഉപ.)
3. To introduce names നാമവിശേഷണത്തെ ക്രിയാവിശേണമാക്കി മാറ്റുക. (369, 4.) ഉ-ം ഗിരികാ എന്നു തന്നെ പേരവൾക്കാകുന്നതു; ബാഹുകൻ എന്നു പേർ എന്നു പറഞ്ഞു (ഭാര.) സീതയെന്നെന്നുടെ നാമം; ലങ്കയെന്ന് അപ്പുരി തന്നുടെ നാമമാം (കേ. രാ.) =ഗിരികാ എന്നസ്ത്രീ, എന്നവൾ 364.
d.) It is found in the (oblique) indirect form of relation.
685. പരകഥനത്തിലും ഉപയോഗിക്കും. (ഒന്നുകിൽ പരൻ്റെ ചിന്താദികളെ താൻ ആകട്ടേ അല്ലായ്കിൽ നിജ ചിന്താദികളെ പരനേ പോലെ ആകട്ടേ അറിയിക്ക).
ഉ-ം . . . നിന്നെ കൊണ്ടുപോകട്ടേ എന്നു വിചാരിച്ചു കഴുത തനിക്കുപകാരം ചെയ്തു എന്നു നിശ്ചയിച്ചു (പ. ത.) അപ്പോൾ ഞാൻ പണക്കാരൻ എന്നറിഞ്ഞാൽ വിവാഹം ചെയ്യേണ്ടതിന്നു വല്ലവരും പെണ്ണിനെ തരും ( . . . knowing, that I am a person of property).
To this may be added the cases, where the Subject of the dependant member is added as Accusative to the Verb of declaration. ആശ്രിതവാചകത്തിലേ കൎത്താവു അറികാദിക്രിയകളോടു ദ്വിതീയയിൽ ചേരുന്ന നടപ്പിനെ ഇവിടെ കൊള്ളിക്കാം. (688, 10. 11.-579 കാണ്ക).
ഉ-ം രാഘവൻപത്നി എന്നെന്നെ അറികെടോ (കേ. രാ. know I am S. Rs wife=ഞാൻ . . . ആകുന്നു എന്നു നീ അറിയേണം=that അന്ധൻ എന്നെന്നെ നീ കല്പിച്ചു (ഭാര. you called me bind) ആ സംഖ്യയെ ഋണമായിരിപ്പോന്നെന്നറിയേണം (ഗണി. know, that that sum is debt) എന്നെ നീ കള്ളൻ എന്നു കരുതായ്ക (ശി. പു. do not take me for a rogue).
e.) എന്നു must be repeated, when two or more sentences are subordinate to the Verb of saying or thinking.
686. എത്രവാചകങ്ങൾ അറിയിക്കാദിക്രിയകളെ ആശ്രയിച്ചാലും അത്ര പ്രാവശ്യം എന്നു ആവൎത്തിക്കേണ്ടതു.
ഉ-ം നന്മ ഇന്നതെന്നും തിന്മ ഇന്നതെന്നും അറിയിച്ചു (he taught, what good and evil are).
സൂത്രലംഘി 688, 1.
This എന്നും is often treated as a Noun and stands co-ordinate with other Nouns. (എന്നു) എന്നും പലപ്പോഴും നാമമായി (=എന്നതും) അനേകകൎത്താക്കളോടു സമാനാധികരണത്തിൽ നില്ക്കുന്നു. (681. c. ഉപ.)
ഉ-ം രാമൻ കുപ്പിച്ചവളേ എന്നും ഉണ്ടാം (കേ. രാ. and it will be said). സേവകന്മാൎക്കുള്ളത് എന്നും ഇല്ലാതെയാം (the thought even, it belongs not to me, but to my servants vanishes). ജീവനും ആത്മവെന്നും ചൊല്ലുന്നത് ഒന്നു തന്നേ (ചിന്ത.) പുത്രൻ എന്നും മിത്രം എന്നും ഉത്തമന്മാർ എന്നതും നിനവില്ല. എന്നും മറ്റും ഏറിയൊ ന്നൊക്കയും (വേണ്ടും പ്രകാരം) പറഞ്ഞു (=എന്നു പലതും പറഞ്ഞു; എന്നേവമാദിയായി ചൊല്ലി; എന്നു തുടങ്ങിയുള്ളോരോരൊ വാക്കുകൾ. കേ. രാ.) മുമ്പെ പറഞ്ഞു നീ ഇല്ലെന്നതു തന്നെ പിന്നേ പറഞ്ഞതുണ്ടെന്നുമതെന്തെടോ (ചാണ. first you said no, how do you now come to say yes?) എന്നു സംഖ്യാവാചി 356 കാണ്ക.
f.) To avoid stiffness and monotony in a dialogue എന്നു may be left out and substitutes used.
687. കഥാപ്രസംഗത്തിൽ എന്നു ഇത്യാവൎത്തനത്താൽ ശ്രാവ്യത കുറഞ്ഞു പോകും.
ഉ-ം അവൾ . . . . . . . എന്നു ചോദിച്ചു, അതിന്നു അവൻ . . . . . . . എന്നു അവളോടു പറഞ്ഞു. അവൾ . . . . . . എന്നു പറഞ്ഞു. അവൻ . . . . . . എന്നു പറഞ്ഞു; . . . . . . എന്ന് അവൾ ചോദിച്ച ശേഷം അവൻ . . . . . . എന്നു പറഞ്ഞതിന്നു അവൾ . . . . . . എന്നു അവൾ പറഞ്ഞു.
ആകയാൽ എന്നു ചിലപ്പോൾ തള്ളി കളകയും, എന്നു പറഞ്ഞപ്പോൾ, എന്നു ചൊന്നാറെ, എന്നും പറഞ്ഞിട്ടും, എന്നിട്ടും, എന്നു കേട്ടാറെ, എന്നപ്പോൾ (ഭാര. 700.) എന്നാറെ 700. മുതലായവറ്റാൽ വചിക്കുന്നവരെ കുറിക്കയും ചെയ്യും.
ഉ-ം എന്തെടോ ദുൎമ്മോഹം എന്നു ജനനിയും എന്തെങ്കിലും ഭൈമി എന്നു സുദേവനും തമ്മിൽ കുറഞ്ഞോന്നു തൎക്കിച്ചു (നള. for a while they disputed, the queen mother saying: a what mistake! S. saying: if anything she is Damayanti). എന്നവൾ വചിച്ചപ്പോൾ [അവൻ] ഏകിനാൻ—പറഞ്ഞു കേട്ടപ്പോൾ [അവൾ] പറഞ്ഞു-എന്നു പറഞ്ഞതു കേട്ടു ഭൂപതി—എന്നവൻ പറഞ്ഞിട്ടും പറഞ്ഞു ഭൎത്താവോടു എന്നാൾ.
ഓരോവിശേഷങ്ങൾ ചോദിച്ചു പാണ്ഡവന്മാർ എവിടെനിന്നു വന്നു താൻ പോകുന്നതും എവിടെക്കെന്നും പറഞ്ഞീടേണം എന്നു കേട്ടു പാഞ്ചാലപുരത്തിങ്കൽ ഉണ്ടുപോൽ സ്വയംവരം വാഞ്ചിതമായതെല്ലാം കിട്ടും നമുക്കു ആൎക്കു പെണ്ണിനെ കൊടുക്കുന്നതെന്നുണ്ടോ കേട്ടു എന്നതു കേട്ടു ചൊന്നാൻ . . . . . . . (ഭാര.) ചോരൻ അവരോടു . . . . . . . എന്നതു കേട്ടിട്ടു പറഞ്ഞു . . . . . . . കള്ളനും ചൊല്ലിന്നാൻ . . . . . . . എന്നിങ്ങിനെ കള്ളൻ്റെ വാക്കു കേട്ടു (വേ. ച.)
g.) എന്നു falls out:
688. എന്നു ലോപിച്ചു പോകുന്നത് വിശേഷിച്ചു ചൊല്ലുക തോന്നുകാദിക്രിയാന്വയത്തിൽ.
1. In quick changes of the persons and in Poetry to mark emotion ത്വരിതമായ കഥനത്തിൽ.
ഉ-ം അനൃതവചനങ്ങൾ പറഞ്ഞേൻ പലതരം, ആചാരഹീനനായി നടന്നേൻ ഇത്യാദി എന്നു . . . . . (എന്നു നരകത്തിൽ സ്മരിച്ചു പറയുന്നവൻ്റെ വാക്കു I often told lies, I went astray etc.) അതിന്നവൻ വേണം എൻ്റെ ഇഷ്ടം—അവൾ ഞാൻ ഒരുനാളും ചെയ്കയില്ല ബ്രാഹ്മണ പോക എന്നു പറഞ്ഞു.
2. After Interjectives (Vocatives and Imperatives) സംബോധന വിധികളോടും (617. 620. 634 കാണ്ക).
ഉ-ം വിധി (അധികൃതമായ ചോദ്യം 548) ഉചൈശ്‌ശ്രവസ്സിന്നു നേരെ നിറം എന്തു ചൊല്ലുകെന്നാൾ (ഭാര.= എന്തെന്നു നേരെ ചൊല്ലുക say accurately, what is the colour of the horse U.) എങ്ങനെ തോഴീ കയൎപ്പൂ ചൊൽ നീ (കൃ. ഗാ.) ആരെടോ നീ ഇന്നെന്നോടു പറയെണം കരയുന്നതു എന്തിന്നു എന്നതും ചൊൽ നീ (ഭാര. say now, who are you and why do you). നിന്നുടെ ധനാഗമം എങ്ങനെ പറക നീ (ചാണ.) അവൻ എത്ര ഭാഗ്യവാനായിരിക്കുന്നു നോക്കു (നള.) ഇങ്ങനെ ചോദ്യപ്രതിസംജ്ഞകളുടെ ശക്തിയാലും കൂട എന്നു ലോപിച്ചു പോയതു.
കേൾക്ക നീ ഉണ്ടായ്‌വരും. വേണം ഓൎക്ക നീ (ഭാര.)
സംബോധനയും അനുകരണശബ്ദങ്ങളും.
പോറ്റി വിളിച്ചു [ഭാര. cried Potti=cried for help-പോറ്റി ചൊല്ലീട്ടു (=അഭയം വീണു) പോറ്റി എന്നവൾ വീണാൾ തോറ്റു ചൊല്ലിനാൾ. കേ. രാ.] പേ പറഞ്ഞീടിനാൾ; കൂ പറഞ്ഞീടിനാൾ; വാ പറഞ്ഞീടിനാൾ (കൃ. ഗാ.) അവരെ കുറ പറഞ്ഞു (കേ. രാ.)
3. With Adverbs and Adverbial Participles അവ്യയീപ്രയോഗത്തിൽ.
സുതയുടെ ഹൃദയം (ദ്വി) അവനിൽ അതിനീരസം നിശ്ചയിച്ചു ഭാരതീ (നള. having ascertained that the princess heart dislikes him). അവ്യയ ശക്തിയുള്ള സാഹിത്യത്തോടും ഉ-ം വീറോടു രണ്ടു മൎത്ത്യപോതങ്ങൾ (ദ്വി) കണ്ടു [ഉ. രാ. 151, b. he saw two majestic infants (they being) അതോടു മുൻവിനയെച്ചത്തിൻ്റെ കൎമ്മപ്രയോഗം ചേരും 579 ഉ-ം ഇത്ര ദു:ഖമുണ്ടായിട്ടൊരു നാളും നിന്നെ കണ്ടില്ല ഉ. രാ. I never saw thee so sad 6.)
4. With Future Participles പിൻവിനയെച്ചത്തോടും 582, a.
സുതനെ കാട്ടിനു പോവാൻ വചിക്കുന്നു; രാമനെ അടവിയിൽ പോവാൻ പറയുന്നു; രാമനെ എൻ്റെയരികിൽ, ഇരുന്നു കൊൾവാനനുവദിക്കെണം (കേ. രാ.)
5. With Infinitives കകാരാന്തമുള്ള ക്രിയാനാമത്തോടും 612.
6. With Verbal Nouns മലയാളസംസ്കൃതക്രിയാനാമങ്ങളോടും.
വിവാദിപ്പതു കേട്ടു (582, a.) വരും നിൎണ്ണയം (405.) എന്തറിവു (കൃ. ഗാ. 684, 2 ഉപ. 405. 659, കാണ്ക. ഇല്ല സംശയം 9.) വിശേഷിച്ചു നപുംസകത്തിൻ ചതുൎത്ഥിപ്രയോഗത്തിൽ (690 ഉപ.) കൊല്ലുന്നതിനു, കൊല്ലേണ്ടതിനു.
7. With Conditionals സംഭവനകളോടും 627. അതെപ്പേരും-ഓൎക്കിൽ-പ്രജകൾ സഹിക്കെണം (ഭാര. all that, believe me, subjects must endure).
8. With first Concessives ഒന്നാം അനുവാദകത്തോടും 634. (രണ്ടുപ്രഥമകൾ).
നിങ്ങൾ മമ പിതാക്കന്മാർ അറിഞ്ഞാലും; ചെയ്താർ അറിഞ്ഞാലും; ചെയ്തറിഞ്ഞാലും (ഭാര.) അവഞ്ഞാൻ അറിഞ്ഞാലും (ചാണ. know its I) വെണ്ണ കൊതിക്കയില്ലെന്നും (=എന്നെന്നേക്കും) ഞാൻ നിൎണ്ണയിച്ചാലും (കൃ. ഗാ. believe me I never lust after butter).
തസ്യാന്തരേന്യസ്തത്തിലും കാണാം 864.
9. With deficient Vebs. അല്ല, ഇല്ല എന്നവറ്റോടു ആം ഭാവിയും നിൎണ്ണയാദികളും ചേൎന്നാൽ.
ഞാൻ എന്നുമേ പൂകുന്നോനല്ല ചൊല്ലാം (കൃ. ഗാ. I may promise I shall never enter) മറ്റൊന്നും ചിന്തിച്ചിട്ടല്ല ചൊല്ലാം (കൃ. ഗാ. I can truly say I had no other intention) അതിനില്ലൊരു സംശയം (ചാണ. സൂ. 684. ഉപ. 6. കാൺ.)
10. With Verbs of thinking തോന്നാദികളോടുള്ള ദ്വിതീയപ്രയോഗം ഉപമാനാൎത്ഥത്തിൽ (പാട്ടിൽ ദുൎല്ലഭം)
നിന്നെ കാണ്കയാൽ എന്നുടെ കാന്തനെ തോന്നുന്നു മാനസേ (നള. I might think you are my bridegroom) അവൾ സ്വഭാവം-അംഭസിനെപ്പോലെ ബോധിച്ചിരിക്കുന്നു (നള.) (കൎമ്മപ്രയോഗം 685 കാണ്ക.)
11. അവധാരണാൎത്ഥമുള്ള ഏകാരത്തോടും.
മാലാ തൻമേനിയേ തോന്നുന്നൂതേ (ദ്വി); തിങ്കൾ തൻ പൈതലേ തോന്നുന്നൂതേ (ദ്വി); കുറ്റമേ ചൊല്ലുവോർ (കൃ. ഗാ.) 685 കാണ്ക.
h.) Its Equivalents.
689. എന്നു മുൻവിനയെച്ചത്തിന്നു പകരമായി നടപ്പാകുന്ന പ്രതിസംജ്ഞകളും അവ്യയങ്ങളും താഴെ പറയുന്നു. ആയവ (എന്നു, എന്നിതി) കൊണ്ടു നീണ്ട കഥാസമൎപ്പണം സാധിക്കുന്നു.
1. അങ്ങനെ തന്നെ ഉണൎത്തിച്ചു അഥവാ അപ്രകാരം ഉണൎത്തിച്ചു (കീഴാർ മേലാരൊടു സംസാരിച്ചതു കുറിപ്പാൻ). എന്നു ചില ഗ്രന്ഥങ്ങളിൽ ഉണ്ടു.
2. ഇ 355.
3. ഇങ്ങനെ 355.
4. ഇതി കേട്ടുടൻ. ഇത്യാദി, ഇത്യാദികൾ 360.
5. ഇത്തരം 360, 1.
6. ഇത്ഥം പറഞ്ഞപ്പോൾ (നള.)
7. ഇപ്രകാരം, ഇപ്രകാരങ്ങൾ പറഞ്ഞൊരനന്തരം (ഭാര.)
8. ഇവ്വണ്ണം: പിറക്കെണം അരുളപ്പാടീവണ്ണം അരുളി ചെയ്തു (ഭാര. he ordered that (gods) must be born men). എന്നു കൂട്ടീട്ടും കൂടാതെയും നീണ്ട കഥനത്തെ കലാശിക്കും.
9. എന്നേവം മുറികൊടുത്തു (വ്യാ. മാ=ചീട്ടു) 686.
10. ഏവം: പുത്രീമദം കേട്ടു (നള.) ശ്രേണമാൻ എന്നവനും അഭിരൂപനും (ഇത്യാദി) ബ്രഹ്മനാമാവും ഏവം എട്ടുഭൂപാലന്മാർ(ഭാര.)
11. പ്രകാരം: ഒരു സിദ്ധൻ വന്നു . . . . . . . . . എന്നു പറഞ്ഞപ്രകാരം സ്വപ്നം കണ്ടു (പ്രകാരം=എന്നു.) I dreamed as if a saint came and said (360, 1—6 കാണ്ക.)
i.) എന്നു stands also without Verbs of saying or thinking, where an action is described by the speaker as characterizing itself by outward signs (the action is made to speak) or as being the view of another. (It states the reason, why an action takes place).
690. [ചൊല്ലുക തോന്നുകാദിക്രിയകളോടല്ലാതെ 682. 683.] നാനാബാഹ്യലക്ഷണങ്ങളാൽ (അഭിനയത്താൽ) വിളങ്ങുന്നപ്രകാരം താൻ, അന്യൻ്റെ ഭാവതല്പരത്വങ്ങൾ ഉള്ളപ്രകാരം താൻ കഥിക്കുന്നവൻ ഓരൊ ക്രിയ വൎണ്ണിക്കുമ്പോഴും എന്നു എന്നുള്ളത് ഏതു ക്രിയെക്കും ചേരും. ഇതു ഒരുവക അദ്ധ്യാരോപം എന്നും [685 ആമതിലേ നിനെച്ചു, ഭാവിച്ചു മുതലായ ക്രിയകൾ തള്ളിയതിനാൽ], ഗുപ്തക്രിയാനാമാന്വയം എന്നും (കൊല്ലുക എന്നു=കൊല്ലേണ്ടതിന്നു) അവസ്ഥാക്രിയാരൂപം എന്നും പറയാം ൟ പ്രയോഗം എന്നുക എന്നതിൻ മുറ്റുവിനപ്രയോഗത്തോടു
അടുത്തത് 681. എന്നു അഭിപ്രായവാചിയായി പോരാ എന്നിട്ടു തെക്കർ എന്നു വെച്ചു എന്നതു നടപ്പാക്കിയത് (730.). നടുവിനയെച്ചം, വിധി, ഭാവിരൂപങ്ങൾക്കും അല്ല, തന്നേ, അത്രേ, അതു, ഇതു മുതലായവറ്റിന്നും പിന്നിൽ നില്ക്ക പ്രിയം. [കൊല്ലുക എന്നു=അഭിപ്രായം; എന്നു അടുത്തു എന്നല്ല വായിക്കേണ്ടത്.]
ഉ-ം കൊല്ലുക എന്നടുത്തപ്പോൾ (when they came (showing by their gestures, features etc, that they meant) to kill=കൊല്ലുക എന്നു നിനേച്ചു ഭാവിച്ചു കൊണ്ടു, കൊല്ലുന്നതിനു, കൊല്ലുവാനായി അടുത്തപ്പോൾ) കൊല്ലെണം എന്നു കൊത്തീട്ടില്ല (പോലീ. കൊല്ലേണ്ടതിനു not with the wish). ചെയ്‌വേൻ എന്നൊരുമ്പെട്ടാൻ (ഭാര. അൎത്ഥാൽ എന്നു പറഞ്ഞു=ചെയ്യെണ്ടതിന്നു.) ശപിച്ചാൽ തപഃഫലം പോകം എന്നു ക്ഷമിച്ചിതു (കേ. രാ. we suffered quietly lest by cursing we loose etc. ഇഷ്ടം ലഭിക്കും എന്നാശ്വസിച്ചു (നള.=ലഭിക്കയാൽ, ഇഷ്ടലബ്ധയിൽ.). പോക നാം എന്നു പുറപ്പെട്ടു നാന്മുഖൻ (പ്രഹ്ലാ. ച.) ഇരിക്കയെന്നു രാമൻ്റെ ചൊല്ലിനാൽ ഇരുന്നു (കേ. രാ.) അങ്ങനെ തന്നെ എന്നങ്ങിരുന്നാർ; അധൎമ്മം എന്നു ഞാൻ അടങ്ങി (കേ. രാ.). ആവതല്ല എന്നൊഴിഞ്ഞിടും (=ആവതല്ലായ്കയാൽ, ആവതല്ലാഞ്ഞിട്ടു he will desist seeing the hopeless) പോം ഇനി കനം എന്നു ഭൂമി തെളിയുന്നു (ഭാര. from the hope that) അശ്വഹൎത്താവിതെന്നു കൊല്ലുവാൻ തുനിഞ്ഞാർ (കേ. രാ.) (ഇട്ടു 694 ഉപ.) പരകഥനം 685 കാണ്ക.
ഇങ്ങനെ അഭിപ്രായവാചീപ്രയോഗം (എന്തിന്നു എന്ന ചോദ്യത്തിന്നു.)
691. ഇതിനെ വിശേഷിച്ചു പിഞ്ചെല്ലുന്നവ-ഉ-ം
1. ആക: ഇല്ല പൊറുതി എന്നാകയാൽ-(എന്നല്ല 780 കാണ്ക.) (ആയാക 666. ഉപ.)
2. ആക്ക: ഔവ്വണ്ണം അല്ലെന്നാക്കുവാൻ ആളാർ? (രാമ.) ലോകത്തിൽ നല്ലൂ ഭൂതലം എന്നാക്കിനാൻ (ഭാര. he made this world to appear the best of worlds). അവൻ വാൎത്തകൾ പഫബഭമയെന്നാക്കി (കൃ. ഗാ.) അംബുധി ഇല്ലെന്നതാക്കുവൻ; എന്നെ പക്ഷവാദി എന്നാക്കി (പ. ത. declared me to be a friend of the enemy) മേഷത്തിനെ പട്ടി എന്നാക്കി തീൎത്തു (പ. ത. made a dog out of a sheep 665) 693 ഉപ. ആയാക്ക 666 ഉപ.
3. ഇരിക്ക കിഷ്കിന്ധയും മമലങ്കാനഗരവും ഒക്കും ഇരിവൎക്കും എന്നായിരിക്കെണം (ഉ. രാ. such must be our covenant) കണ്ടു കിട്ടീലെന്നിരിക്കുന്ന മൎത്യനെ (നള.) അതു നല്കാം എന്നിരിക്കിൽ (കേ. രാ. if you have a mind to grant it എന്നിരിക്കാം 658, b.-692. 693.)
4. ഇല്ല ചെയ്കിൽ അരുതെന്നില്ല (ഭാര. subjective, as far as I am concerned I cannot say no). വേണമെന്നില്ല (not that it must be) (764, b.)
5. ഉണ്ടു ഞാൻ കൂടി അറിയരുത് എന്നുണ്ടോ? (ഭാര. will you not let me also know it).
6. വരും ചെയ്താൾ എന്നു വരും എന്നു ചിന്തിച്ചു (ശി. പു. he thought she may have done it). നേരില്ല എന്നു വരും (=ആയി there will be no truth in it) അൎഭകൻ ഉണ്ടായിതെന്നു വന്നു (കൃ. ഗാ. it came to pass, that a boy was born). തത്വബുദ്ധി ഇല്ല എന്നു വന്നു (ഭാര. it is now plain you are not upright). ഇക്കുരങ്ങിനെ അയക്കകൊണ്ടവർ അല്പന്മാർ എന്നു വന്നു (കേ. രാ.) എൻ്റെ പ്രയത്നം നിഷ്ഫലം എന്നു വരരുതു (ഭാര. it must not come so far that my exertions are rendered futile 746, 2.)
For putting a case possible not probable എന്നുവരിക സംഭാവിതമായതെങ്കിലും 704. സന്ദിഗ്ദ്ധമുള്ളതിനെ കുറിക്കുന്നുള്ളു: അവർ നമ്മെ കുലചെയ്‌വാൻ അറിവിച്ചാർ എന്നുവരികിലും താതൻ അനുവദിച്ചെന്നു വരികയില്ലയൊ (കേ. രാ. suppose they should conspire against us, would they not gain over our father?)
7. വരുത്തുക ധൈൎയ്യവാൻ എന്നു വരുത്തീടുവാൻ ഇതോ നല്ലൂ (നള. is that the way to prove your courage?) വെറുന്നിലത്തു കിടക്കെന്നു വരുത്തി ദൈവം (ഭാര. God has brought us so low, that we must lie on the floor).
[വെക്ക 730] മേൽ പറഞ്ഞ ക്രിയകളോടു എന്നു എന്നതു ഉറ്റുചേരുകയാൽ ക്രിയാവിശേഷണമത്രേ; പ്രകാരവാചിയെന്നും പറയാം 573. (എങ്ങനെ? എന്ന ചോദ്യത്തിന്നു).
j.) എന്നു may therefore be sometimes a Particle of similarity.
692. ആകയാൽ എന്നു തുല്യതാവാചി (അവ്യയം) ആയി നില്ക്കിലുമാം. (എന്നു=ആയി 667. 663).
ഉ-ം മന്ദം എന്നരുളിച്ചെയ്തു (ശി. പു.=മന്ദമായി-അൎത്ഥാൽ എന്തെന്ന് പിൻവരും) ഗുണ്യം വലുത് ഗുണകാരം ചെറുത് എന്നിരിക്കുമ്പോൾ (691, 3. ഗണ. when it happens, that the multiplicand be greater than the multiplier). ആരും സമമില്ല എന്നു ഞെളിഞ്ഞിടും he struts, as if none was epual to him; കാള എന്നു നടക്കുന്നു (=പോലെ) അസതിയാം നിന്നെ സതി എന്നു ഭൂപൻ അനുസരിച്ചു (കേ. രാ. obeyed thee, mistaking a vixen for a true wife) ദൈവം എന്നു മഹത്വീകരിച്ചില്ല (=രോമ. 1, 21=ദൈവമായിട്ടു lit. saying he is God) തനിക്കെന്നു നിക്ഷേപം സ്വരൂപിക്കുന്നവൻ (ലൂക്ക. 12, 21.) പുരന്ദരൻ എന്നും പെരുമയോടും (രാ. ച. as if he was).
അവ്യയങ്ങളായ പെട്ടെന്നു. തെറ്റെന്നു. കടുക്കെന്നു (323) ഇത്യാദികൾ ഈ പ്രയോഗത്താൽ ഉളവായവ.
k.) എന്നു is therefore sometimes nearly Pleonastic.
693. എന്നു ഏകദേശം നിരൎത്ഥമായി ഭവിക്കാറുണ്ടു.
1. എന്നു ഇരിക്കിലും=ആയിരിക്കിലും.
ഉ-ം എത്ര എന്നിരിക്കിലും (വേ. ച.=in whatever measure) ധാൎമ്മികന്മാർ എന്നിരിക്കിലും (ഭാര. though). കുത്സിതനെന്നിരിക്കിലും-വൃദ്ധനെന്നിരിക്കിലും ക്രോധനനെന്നാകിലും ദരിദ്രൻ എന്നാകിലും (ഇത്യാദി) ഇത്തരമായ ഭൎത്താവ് എന്നിരിക്കിലും തനിക്കീശ്വരൻ എന്നുറെക്കെണം [though he be ugly, old, irritable etc.=may seem to be എന്നു എന്നുള്ളതിൻ സാക്ഷാൽ അൎത്ഥമോ: ഭൎത്താവു ഇങ്ങനേത്തവൻ എന്നു സംസാരിക്കുന്നവൻ സമ്മതിക്കാതെ, ഭാൎയ്യെക്കു അങ്ങനെത്തവനായി തോന്നുവാൻ മതിയാംവണ്ണമുള്ളവൻ എന്നു അനുമാനിക്കുന്നുള്ളു 707 കാണ്ക. ആകിലും (676=granted he is) എന്നത് വെച്ചാൽ സംസാരിക്കുന്നവനും കൂടെ ഭാൎയ്യയുടെ പക്ഷത്തിൽ നില്ക്കും. എന്നിരിക്കിലും, എന്നാകിലും കല്പിച്ചു കൂട്ടിക്കൊണ്ടുള്ള ഉപയോഗത്തെ സൂക്ഷിച്ചു നോക്ക].
2. എന്നു ആക്ക നാമങ്ങളോടു ചേൎന്നാൽ 691, 2.
1.) The accession of ഇട്ടു gives എന്നു causal meaning.
694. ഇട്ടു ചേൎത്താൽ കാരണാൎത്ഥം ജനിക്കും. ഉ-ം [=എന്നു വെച്ചു 730.=എന്തെന്നു saying what? (= why?)]
ഉ-ം മാവലിയോടു വേണം എന്നിട്ടു മണ്ണളന്നോനേ (സ. ഗോ.) പതിക്കു നിന്നോടു പ്രണയം ഉണ്ടു എന്നിട്ടിതു പറയുനു (കേ. രാ. you speak thus boldly because of your husbands love). സ്വജാതിക്കാർ അംഗീകരിക്കയില്ല എന്നിട്ടു മുമ്പിൽ കുടുമ വെച്ചതു (knowing that); അവൻ ഗജം എന്നിട്ടൈതു കുല ചെയ്തു പോയി (കേ. രാ.= ആന എന്നൂഹിച്ചു was shot by me mistaking him for an elephant). ഇതു വേണം എന്നിട്ടു വന്നു (because). കാൎയ്യം അല്ലെന്നിട്ടു ഉപേക്ഷിച്ചു (നള. finding it useless he dropt it).
ഇട്ടു 575. 728, c. കാണ്ക 690 ഉപ.
m.) This എന്നു is often modified by ഏ and ഓ=only if so, just so.
695. ഏ, ഓ അവ്യയങ്ങളാൽ അവധാരണാൎത്ഥം സാധിക്കുന്നു. ഉ-ം
എന്നേ (ഭാവിയോടു).
പിന്നെ രാവണൻ താനും മരിച്ചാൻ എന്നേ വേണ്ടു (ഭാര.-788.) രണ്ടു കാൽ ഇവൎക്കെന്നഭേം എന്നേ ഉള്ളു (വേ. ച. 762. the only difference). എന്നേ തൃപ്തി ഉള്ളു (പ. ത. this only will satisfy them). നിന്നുടെകാരുണ്യം എന്നേ ആവു (659. കൃ ഗാ. it was but thy mercy). എന്നേ വിശേഷമേ നന്നിതെടോ സഖേ (ഭാര. well done); എന്നേ കഷ്ടമേ എന്നു ദുഃഖിച്ചാർ (oh, what a woe); എന്നേ സുഖമേ (ഭാര. oh, what a joy). കൊടുക്കെന്നേ വരും (I cannot help giving) ദുരിതഫലം എങ്കിലും ആയതു ചെയ്കെന്നേ വന്നു കൂടും. എന്നേ ഗുണം വരൂ [ചാണ. thus only you will (can) be saved]. വഴിപ്പോക്കർ ഇതെന്നേ (പയ. they did not give up their names travellers was all that could be got from them). ഞാൻ എന്നേ തരാം (I at least) എന്നേ പറയേണ്ടു (ചാണ. this is the tragical end). 812 കാണ്ക [എന്നതേ 702].
എന്നോ.
ഈ വരുന്നതിൽ എത്രയും ദിവ്യൻ ഒരു ഗുരുവിഖ്യാതൻ എന്നോ (ഭാര. is there not among those arrivals a certain or that famous teacher?) എന്നോ കല്പിച്ചുതെങ്കിലങ്ങനെയാക വേണ്ടു (ഭാര. അവക്ഷേപം. if you have commanded thus, of course it must be done).
ദൈവകല്പിതം എന്നോ (ഭാര=തന്നെയോ. do you expect me to believe etc. or is it a divine command?)

താളിളക്കം
!Designed By Praveen Varma MK!