Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

204. THE CONIDITIONALS ARE ADDED TO SIMPLE SENTENCES BY A MORE OR LESS INTIMATE UNION (=എങ്കിൽ ETC.) AND SOMETIMES TO SINGLE WORDS.

675. ആയാൽ, ആകിൽ എന്നീ സംഭാവനകൾ ചിലപ്പോൾ ഒറ്റ പദങ്ങളോടും അധികമായിട്ടു ഏകാന്തവാചകങ്ങളോടും (മുറുകീട്ടോ തളൎന്നിട്ടോ) അന്വയിച്ചു വരുന്നു.
അവർ നല്ലവർ ആയാൽ (if it be so, that-or if they are good men=എങ്കിൽ)
അസുരസുരസമരസമം ഇതു കരുതുമാകിൽ (ഭാര=കരുതിയാൽ-ഭാ) വെട്ടി ബലികൊടുത്താകിൽ (വേ. ച. if you sacrifice him). പറഞ്ഞാകിൽ കേൾക്കാം (പ. ത.=എങ്കിൽ). ശിവനെ സ്മരിച്ചാകിൽ (ശി. പു.) ഇതു നന്നാകിൽ നന്നായി; പേരിട്ടു കൊള്ളെണം ആകിൽ; ആനനം കൊണ്ടാകിൽ (കൃ. ഗാ.) വില്ലു മുറിക്കുന്നാകിൽ (രാമ.) ചെയ്തില്ലയാകിൽ. ഓരാതെ മേവുമാകിൽ (കൈ. ന.) ഇകൽ ചെയ്യാകിൽ (ര. ച.) തടവില്ലായിൽ (രാ. ച. if there be.).
ആകുന്നൂതാകിൽ (കൃ. ഗാ.)
മൊഴിന്താൾ ആയിൽഅവ്വണ്ണം എന്നെ (രാ. ച=ആകിൽ അവ്വണ്ണമാക-ര. ച=ആകട്ടെ she said well then, be it so, absol.).

താളിളക്കം
!Designed By Praveen Varma MK!