Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

003. INTRODUCTION.

1. മലയാള ഭാഷ ദ്രമിളം എന്നുള്ള തമിഴിൻ്റെ ഒരു ശാഖ ആകുന്നു. അതു തെലുങ്കു, കൎണ്ണാടകം, തുളു, കുടകു മുതലായ ശാഖകളെക്കാൾ അധികം തമിഴരുടെ സൂത്രങ്ങളൊടു ഒത്തു വരികയാൽ, ഉപഭാഷയത്രെ; എങ്കിലും ബ്രാഹ്മണർ ൟ കേരളത്തെ അടക്കിവാണു, അനാചാരങ്ങളെ നടപ്പാക്കി, നാട്ടിലെ ശൂദ്രരുമായി ചേൎന്നു പൊയതിനാൽ, സംസ്കൃതശബ്ദങ്ങളും വാചകങ്ങളും വളരെ നുഴഞ്ഞു വന്നു, ഭാഷയുടെ മൂലരൂപത്തെ പല വിധത്തിലും മാറ്റി ഇരിക്കുന്നു.
2. ഇങ്ങിനെ കാലക്രമത്തിൽ ഉണ്ടായ കേരള ഭാഷയുടെ വ്യാകരണം ചമെപ്പാൻ സംസ്കൃത വ്യാകരണവും തമിഴു നന്നൂൽ മുതലായതും നോക്കീട്ടു വേണം; എങ്കിലും ഭാഷയിൽ ആക്കിയ മഹാ ഭാരതം രാമായണം പഞ്ചതന്ത്രം വേതാള ചരിത്രം ചാണക്യസൂത്രം രാമചരിതം മുതലായതിൻ്റെ പദ്യവും, കേരളോല്പത്തി കണക്കസാരം വൈദ്യശാസ്ത്രം തുടങ്ങിയുള്ളതിൻ്റെ ഗദ്യവും അനുഭവത്തിന്നും ഉദാഹരണത്തിന്നും പ്രമാണം എന്നു തൊന്നി ഇരിക്കുന്നു.
3. വ്യാകരണം ൩ കാണ്ഡമാക്കി ചൊല്ലുന്നു. ഒന്നാമത: അക്ഷരകാണ്ഡം; രണ്ടാമത: പദകാണ്ഡം; മൂന്നാമത: വാചകകാണ്ഡം തന്നെ.

താളിളക്കം
!Designed By Praveen Varma MK!