Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

198. THE PERSONAL NOUNS (ആകുന്നവൻ, ആയവൻ etc.) 669. പേരെച്ചങ്ങളാൽ ഉണ്ടാകുന്ന പുരുഷനാമങ്ങൾ: 1. AS DETERMINATIVES OF A PRECEDING NOUN (=DEFINITE ARTICLE).

ഒന്നുകിൽ മുഞ്ചെല്ലുന്ന നാമത്തിന്നു അവധാരണാൎത്ഥം ഏകുന്നു. (=നിൎദ്ധാരണവാചി).
a.) ഉ-ം M. and F. Personal Nouns രാജാവായവൻ (he who is=the). പുത്രിയായവൾ. സുചരിതയായോൾ (കേ. രാ.) ബ്രാഹ്മചാരികളായവർ. മാനുഷരായോരുടെ ദാരിദ്ര്യങ്ങൾ (പദ്യം.)
(നടുവി:) കൊടുക്കാകുന്നവൻ (657. 647) 702, a. ഉപ.
b.) Also the Neuter നപുംസകവും കൊള്ളാം (598 ഉപ.)
Even after Persons സുബുദ്ധികൾക്ക്: രാജാവായതു തനിക്കീശ്വരൻ എന്നു . . . ഉറെക്കേണം (വേ. ച. 713, 1. The minister must take the king as such whatever his sex, age, character etc. for his god). പിതാവും എന്നുടെ ജനനിയായതും രഘുവരൻ (കേ. രാ. R. is to me father and mother).
After things അബുദ്ധികൾക്ക്: വാഹനം ആകുന്നതു അടിയനല്ലൊ (സീ. വി.) നമ്മുടെ പ്രാണങ്ങൾ ആയതോ പോയല്ലോ (കൃ. ഗാ. as for out life) ജരല്ക്കാരുവായതു ഞാന്തനെ (ഭാര.-ജഗൽ?) പരമാൎത്ഥവഴിയാകുന്നതു എന്തു? 647; 702 b. ഉപ.
c.) In poetry also the Future Relative Participle ഭാവി പുരുഷനാമവും പദ്യത്തിൽ ഇഷ്ടം.
മനസ്വിനിയാമവൾ; the well known. M. കലിമൂൎക്ക്വനാമവൻ; വിവാദമാനന്മാരാമവരിലും (ഭാര. in those, that have a dispute). നല്ലാർ മണിത്തയ്യലാളാമവൾ (നള.) 232, b. 1. 655 ഉപ.
പിൻവിനയെച്ചത്തോടും നില്പു: ചൊല്ലുവാൻ ആവോർ ആരുമില്ല; അതിനെ തളൎത്തുവാൻ ആവോരില്ലാരും ഇന്നെങ്ങളിലോ (കൃ. ഗാ. can nome of us moderate this onslaught?) 582, b. 668 ഉപ.

താളിളക്കം
!Designed By Praveen Varma MK!