Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

020. ബഹുവചനം. The Plural Number.

95. ഒരുമ, പന്മ ആകുന്ന ഏകവചനം ബഹുവചനം ൟ രണ്ടേ ഉള്ളു. ബഹുവചനത്തിന്നു-കൾ-അർ-ൟ രണ്ടു പ്രത്യയങ്ങൾ വിശേഷം.
96. Ending in കൾ, ക്കൾ. കൾ പ്രത്യയത്തിലെ കകാരത്തിന്നു -ആ-ൠ-ഊ-ഓ-നിറയുകാരം എന്നീ പദാന്തങ്ങളാൽ ദ്വിത്വം വരും (ഉ-ം-പിതാക്കൾ, പിതൃക്കൾ-കിടാക്കൾ-നൃക്കൾ-ഭ്രൂക്കൾ-പൂക്കൾ-ഗൊക്കൾ-ഗുരുക്കൾ-തെരുക്കൾ, കഴുക്കൾ).
എങ്കിലും ജ്യാക്കൾ, ജ്യാവുകൾ, ത-സ. പൂവുകൾ, കൃ-ഗാ- ഗോവുകൾ. ഭാഗ. തെരുവുകൾ-കഴുവുകൾ. കേ. രാ. മജ്ജാവുകൾ വൈ.ച. എന്നവ കൂടെ നടക്കുന്നു. പിന്നെ രാവുകൾ (കൃ. ഗ.) കാവുകൾ-പാവുകൾ-എന്നതേ പ്രമാണം.
97. താലവ്യസ്വരങ്ങളിൽ പരമാകുമ്പൊൾ, കകാരത്തിന്നു ദ്വിത്വം ഇല്ല. (സ്ത്രീകൾ, തീയത്തികൾ, തൈകൾ, തലകൾ, കായ്കൾ). എങ്കിലും നായ്ക്കൾ എന്നതു നടപ്പായി. (നായികൾ എന്നു ത്രിപദാംഗമായും ഉണ്ടു—കൃ. ഗാ. ചെന്നായ്കൾ. മ. ഭാ.)
98. അരയുകാരത്താലും അൎദ്ധരലാദികളാലും ദ്വിത്വം ഇല്ല (സമ്പത്തുകൾ, കാലുകൾ, കാല്കൾ,. കേ. രാ; പേരുകൾ, പേർകൾ-നാളുകൾ, നാൾകൾ). ചില സംസ്കൃതവാക്കുകളിലേ അരയുകാരം നിറയുകാരം പോലെ ആയിതാനും (സത്ത-സത്തുകൾ, സത്തുക്കൾ, മഹത്തുക്കൾ-മ.ഭാ. ബുദ്ധിമത്തുക്കൾ അ. രാ. വിദ്വത്തുക്കൾ. ചിര-സുഹൃത്തുക്കൾ-കേ. രാ.) പിന്നെ ചിശാചുകൾ കേ. രാ. പിശാചുക്കൾ, പിശാചങ്ങൾ-പിശാചന്മാർ നാലും നടപ്പു. സ്വാദു അരയുകാരാന്തമായി ദുഷിച്ചു പോയി. (സ്വാദുകൾ-വൈ. ച. സന്ധുകൾ എന്ന പോലെ.) ദിൿ മുതലായതിന്നു ദിക്കുകൾ തന്നെ വന്നാലും, ഋത്വിൽ എന്നതിന്നു ഋത്വിക്കൾ കേ. രാ. തന്നെ സാധുവാം-മകു എന്നതിങ്കന്നു മക്കൾ എന്ന പോലെ.
99. Ending in ങ്ങൾ അംകൾ എന്നത അങ്ങൾ ആകും (49). മരം, മരങ്ങൾ; പ്രാണൻ മുതലായതിൽ അൻ അപ്രകാരമാകും (പ്രാണങ്ങൾ, ജീവങ്ങൾ, കൃ. ഗാ, കൂറ്റൻ, കൂറ്റങ്ങൾ. കൃ. ഗാ; ശുനകൻ. ശുനകങ്ങൾ കേ. രാ) പിന്നെ ണ്കൾ എന്നതു കാണ്മാനില്ല. ആങ്ങൾ (ആങ്ങള) പെങ്ങൾ എന്നും ആണുങ്ങൾ-പെണ്ണുങ്ങൾ എന്നും വെവ്വേറെ അനുഭവത്തോടെ പറകയുള്ളു. അൽ എന്നതു കൂടെ നാസിക്യമായി പോയി. (പൈതൽ-പൈതങ്ങൾ). പിന്നെ കിടാക്കൾ അല്ലാതെ കിടാങ്ങൾ എന്നതും ഉണ്ടു.
Ending in അർ, അവർ, അവർകൾ & മാർ & ൎകൾ.
100. അർ പ്രത്യയം സബുദ്ധികൾ്ക്കേ ഉള്ളു; അത അൻ അ-മുതലായ ഏകവചനങ്ങളോടു ചേരുന്നു. (അവൻ, അവൾ-അവർ; പ്രിയൻ, പ്രിയ-പ്രിയർ; മാതു-മാതർ-കൃ. ഗ; പിള്ള, പിള്ളകൾ-പിള്ളർ-മ. ഭ; മകൾ എന്നതിന്നു മക്കൾ മകളർ ൟ രണ്ടുണ്ടു-മ. ഭാര). മങ്കയർ, മടന്തയർ, അരുവയർ, അമരനാരിയർ, തരുണിയർ ര. ച. ഇങ്ങനെ സ്ത്രീലിംഗം പല വിടത്തും. പിന്നെ മിത്രർ, മിത്രങ്ങൾ എന്ന നപുംസകരൂപവും ഉണ്ടു.
101. അവർ എന്നതു സബുദ്ധികൾക്ക ബഹുമാനിച്ചു ചൊല്ലുന്നു. (രാജാവവർ, രാജാവവർകൾ) അതു സംക്ഷേപിച്ചിട്ടു ആർ എന്നാകും (പരമേശ്വരനാർ, ഭഗവാനാർ, നമ്പിയാർ, ദേവിയാർ, നല്ലാർ)
102. മാർ എന്നതും അതു തന്നെ അതു മുമ്പെ വാർ (തെലുങ്കു വാര= അവർ) എന്നും അൻ പ്രത്യയത്താലേ (54) മാർ എന്നും ആയി. ഇങ്ങിനെ-പുത്രനവർ-പുത്രൻവാർ, പുത്രന്മാർ; ഇപ്പൊൾ അതു സൎവ്വസബുദ്ധികൾ്ക്കും ഏതു പദാന്തത്തോടും പറ്റുന്നു (ഭവാന്മാർ, ഭാൎയ്യമാർ, ഭാൎയ്യകൾ-പുത്രിമാർ-ജീവന്മാർ-കോയില്മാർ, ന്മാർ-കോവിൽന്മാർ കേ. ഉമന്ത്രിമാർ-, മന്ത്രികൾ-വില്ലാളിമാർ-ര. ച. കച്ചേൽമുലത്തയ്യൽമാർ ഭാഗ. അ എന്ന സ്ത്രീലിംഗത്തിൻ്റെ ബഹുവചനങ്ങൾ ആവിതു (ഗുണപതികളാം പ്രമദകൾ-കേ-രാ; നിരാശരും, നിരാഗകളും കെ രാ; പിന്നെ പൌരമാർ-കൃ-ഗാ; പതിവ്രതമാർ-കേ-രാ- ഇത്യാദി) ദേവതമാർ, ദെവതകൾ ദൈവതങ്ങൾ എന്നു ചൊല്ലിക്കേൾപു.
103. അർ-കൾ- ൟ രണ്ടും കൂട്ടി ചൊല്ലുന്നു- (അവൎകൾ, പിള്ളൎകൾ- പാ) രാജൎകൾ കേ-രാ; അരചൎകൾ മ-ഭാ). അതിൽ രേഫം ലോപിച്ചും പോകും (ദേവകൾ, അമരകൾ-കേ-രാ. അസുരകൾ-മ-ഭാ- ശിഷ്യകൾ, ഭട്ടകൾ കേ. ഉ. വൈദ്യകൾ- അമാത്യകൾ-മ-ഭാ- ചിത്തകൾ (സിദ്ധർ) ര. ച; വിഷ്ണുദൂതകൾ. ഭാഗ. അതു പോലെ തന്നെ പിതാമാതുലന്മാൎകൾ-വ്യ. മാ; ഗണികമാൎകൾ; വാളേലും മിഴിമാൎകൾ - കേ രാ.
104. Ending in കൾ-മാർ- ക്കന്മാർ (രാജാക്കണ്മാർ-ശാസ) എന്നിങ്ങിനെ ചേൎത്താൽ അധികം ഘോഷം തന്നെ; അതിപ്പൊൾ ക്കന്മാർ എന്നായി (ഗുരുക്കന്മാർ) പിതാക്കന്മാർ എന്നതിന്മണ്ണം പെരുമാക്കന്മാർ, തമ്പ്രാക്കന്മാർ യുവാക്കൾ എന്നും ചൊല്ലുന്നു. (ആൾ, ആൻ എന്ന പദാന്തം ഒരു പോലെ 93, 2) അതു സ്ത്രീലിംഗത്തിന്നും വരുന്നു (ഭാൎയ്യാക്കന്മാർ. മ. ഭാ; കന്യാക്കന്മാർ. കേ. രാ. ഗുണപ്രസിദ്ധാക്കൾ രാജാക്കൾ) ഭാഗ. നപുംസകത്തിലും ഉണ്ടു (ഭൂതങ്ങൾ-ഭൂതാക്കൾ- വേ- ച- ഭൂതാക്കന്മാർ).
105. Rare Plurals. സാധാരണമല്ലാത്ത ബഹുവചനരൂപം ആവിതു ÷ ഒന്നു തെലുങ്കിൽ എന്ന പോലെ രെഫത്തിന്നു ലകാരത്തെ വരുത്തുക (മൂത്തവർ, മൂത്തോർ, മൂത്തോൽ, വാഴുന്നോൽ; രണ്ടും സ്ഥാനവാചി. മറ്റെതു മൾ പ്രത്യയം തന്നെ. കൈമൾ, കയ്മൾ (കമ്മന്മാർ) തമ്മൾ (എമ്മൾ-എന്മൾ കിടാവ) എന്നവറ്റിൽ അത്രെ.

താളിളക്കം
!Designed By Praveen Varma MK!