Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

188. ആവു THE SECOND FUTURE. - 1. SIGNIFIES LIKEWISE POSSIBILITY, BUT THE ADDITION OF ഏ, WITH WHICH IT IS GENERALLY FOUND CONSTRUCTED, RENDERS THIS POSSIBILITY EXCLUSIVE, OR CHANGES IT EVEN INTO NECESSITY.

659. രണ്ടാം ഭാവിക്കും സാദ്ധ്യാൎത്ഥമുണ്ടു. ആം പോലേ പുരുഷ തൃതീയ ചതുൎത്ഥികളോടും നടക്കും 656-ഏ അവ്യയം കൂടും.33
പോൾ ക്ലിപ്തതയല്ലാതെ നിൎബ്ബന്ധവും കല്പിക്കും. നടുവിനയെച്ചത്തിൻ്റെ ആദ്യരൂപത്തിനു പകരം ഇപ്പോൾ പുതിയരൂപം ഇഷ്ടം.
a.) ഉപജീവനം കഴിക്കുക ആവു (let them get their livelihood by പു. നടുവി).
b.) ചോദ്യത്തിൽ: ബന്ധുവാം ജനങ്ങളാൽ എന്തു ചെയ്യാവു തദാ? (തൃ.-വേ. ച. what can relations help you?) താവക മഹിമാനം ആൎക്കറിയാവു? (ഭാര.= അറിഞ്ഞു കൂടു-ച:) ഇങ്ങനെ ഉള്ളൊരു ഭാഗ്യത്തിൻ ഭാജനം എങ്ങനെ ഞാനാവൂതെന്നു നണ്ണി? (കൃ. ഗാ. യോഗ്യനാകുന്നതെങ്ങനെ? how can I deserve such happiness? 660, b )
c.) ഏ—
എത്രയും ചിത്രം ചിത്രം എന്നതേ പറയാവു (702. ചാണ.) കൎമ്മവും ദേഹം കൈക്കൊണ്ടിരുന്നേ ചെയ്തീടാവു (ചിന്ത. to do works the soul requires a body) 661. 808 കാണ്ക-എന്നേ ആവു 695.
ച. (നടുവി.) സൃഷ്ടിക്കേ എനിക്കാവു രക്ഷിപ്പാൻ വിഷ്ണു വേണം (ശബ.= മാത്രം.) ബ്രാഹ്മണൎക്കു സത്യം പറകേ ആവു അസത്യം പറയരുതു (കോ. കേ. ഉ=വേണം). നിങ്ങൾക്കേ അറിയാവു രാക്ഷസമായം എല്ലാം (കേ. രാ.) കാമദേവനേ അറിയാവു (ഭാര.=ദേവനു-ഉ+ഏ). തൃ: ധൎമ്മരക്ഷണത്തിന്നു ബ്രഹ്മാസ്ത്രം കൊണ്ടേയാവു (ഭാര.) ഞങ്ങളെ കൊണ്ടു വേല ചെയ്യിക്കായേയാവു (കേ. രാ=ചെയ്യിക്കാകേ 608, a.) 572, b.
d.) പിൻവിനയെച്ചത്തെയും ആഗമിക്കും (582, a.)
ഉ-ം കാളയെ കൊള്ളുവാൻ നാളേയാവു; ചൊല്വാൻ ആവു (കൃ. ഗാ.)

താളിളക്കം
!Designed By Praveen Varma MK!