Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

186. THE PRESENT CAN ALSO HAVE THIS FUTURE MEANING.

657. സംബന്ധക്രിയയുടെ വൎത്തമാനപേരെച്ചത്താലും മുഞ്ചൊന്ന ഭാവ്യൎത്ഥം ഉണ്ടാകുന്നതു (565, 3.)
ഉ-ം കൊടുക്കാകുന്നവൻ=കൊടുക്കപ്പെടേണ്ടുന്നവൻ (one deserving to be given to വിപരീതം: കൊടുക്കാകാത്തവൻ undeserving) തടുക്കാകുന്നവനു കൊടുക്കാവു (give first to such as can repay).
വില്ലും കോലും എടുക്കാനുന്ന ലോകർ (warriors used to the bow and arrow=able, worthy) അവരാൽ ആകുന്നേടത്തോളം (=കൂടുക, കഴിയുക-ആവോളം) (ആവിടത്തോളം കൃ. ഗാ. ഉപമേയം.)
1. Seldom the Past Tense ദുൎല്ലഭമായിട്ടു (അയ അയി എന്ന) ഭൂതത്തിന്നും (വണ്ണം ചേൎത്താൽ) ഭാവ്യൎത്ഥം ജനിക്കും [ഭൂതം-ആയ-വണ്ണം] (567. 4.)
ഉ-ം ചേവകം കാട്ടിനാൻ ആയവണ്ണം (കൃ. ഗാ. കൂടുമളവിൽ he showed his bravery as much as) താഡിച്ചാൻ ആയവണ്ണം (കൃ. ഗാ. as well as he could) എന്നാൽ ഒരു വണ്ണം ആയതു ചെയ്തു ഞാൻ (ഭാര. I did on the whole whatever I could).
2. The Past Negative അതിൻ്റെ നിഷേധത്താലും (ചതുൎത്ഥി തൃതീയകളാൽ) could not, none could (നടുവിനയെച്ചം-ആയി-ഇല്ല.‌)
ഉ-ം ഒരുത്തൎക്കും നീക്കായില്ല (ഭാഗ.=നീക്കുവാൻ ആമല്ല 656, 5). ആൎക്കും കൊല്ലായില്ലവന്തന്നെ (ഉ. രാ.‌) ആൎക്കും കുലെക്കായില്ല (ഭാര. none could draw the bow) തിരിക്കായില്ലാൎക്കും (ഭാര.=കൂടിയില്ല). തമിഴൎക്കു സംസ്ക്കരിക്കായതും ഇല്ല (nor could കേ. ഉ )
.ആയുതില്ലമരരാലും തൻ വമ്പിനെ അഴിപ്പതു (ര. ച. even gods could not humble him).
3. ആയ്വരിക with the Infinitive നടുവിനയെച്ചത്തോടു ആയ്വരിക ചേൎക്കയാലും സാധിക്കും-[നടുവി:- ആയി-വരും.]
നിങ്ങൾക്കവരോടു ജയിക്കായ്വരും (കോ. കേ. ഉ. =കഴിവുണ്ടാം=ജയിക്കാം) ഭീഷ്മരെ കൊല്ലായ്‌വരും (ഭാര.=കൊല്ലാം will be able) ജയിക്കായി വരിക നീ (=ജയിക്കുമാറാക്കെണം-അനുഗ്രഹം) ചെയ്ക ദുഷ്കൎമ്മങ്ങൾ അനുഭവിക്കായ്‌വരും (ഉ. രാ.=വേണ്ടി വരും) 647 ഉപമേയം.

താളിളക്കം
!Designed By Praveen Varma MK!