Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

185. THE CONTRACTED FORM WITH THE OLD INFINITIVE HAS TWO MEANINGS.

655. ആം നടുവിനയെച്ചത്തിൻ്റെ ആദ്യരൂപത്തോടു ചേൎന്നാൽ രണ്ടൎത്ഥങ്ങൾ ഉളവാകും.
a.) It is a strengthened Future (chiefly with the first person for promises).
മിക്കതും ഉത്തമപുരുഷനോടു ചേൎന്നിട്ടു സൂക്ഷ്മഭാവ്യൎത്ഥത്തെ സൂചിപ്പിക്കുന്നു: നാം എടുക്കാം [we certainly will (shall) ] കല്പിച്ചപ്രകാരം പ്രയത്നം ചെയ്യാം (=നിശ്ചയമായിട്ടു we shall). ഞാൻ തരാം (=ഞാൻ തരുന്നുണ്ടു എന്നും വായിക്കുന്നു) തന്നീടുകെൻ്റെ വസ്ത്രം മറ്റേതു തരാമല്ലൊ (ഭാര. I will of course give).
As Optative or Imperative for 3rd Person rare നിമന്ത്രണത്തിൽ പ്രഥമപുരുഷനെ എത്രയും ദുൎല്ലഭമായി കുറിക്കും (തമിഴും പദ്യപ്രയോഗവും) ഉ-ം അവനോടിങ്ങു വരാമെന്നു പറക (ചാണ.) 619, 4 കാണ്ക.
b.) But the Dative (or Instrumental) gives to this future the signification of possibility.
656. തൃതീയചതുൎത്ഥികൾ സാദ്ധ്യാൎത്ഥമായ കൂടും, കഴിവു മുതലായവറ്റെ കുറിക്കും (നടുവിനയെച്ചമല്ലാത്ത രൂപങ്ങളുമായി നില്ക്കും.
1. ഉ-ം എന്നാൽ ആം (=കൂടും it will be done by me=I can 671, a ആവതു-കാൺ) അണ്ണാക്കൊട്ടൻ തന്നാൽ ആംവണ്ണം (പഴ. രാമ. നിഷേധമോ 594, 12.)
2. നടുവിനയെച്ചത്തോടു: ഇളയവന്നു വിവാഹം കഴിക്കയുമാം (may=അനുവദിതം). നിണക്കതിനെ സഹിക്കാമോ? (ഭാര. സഹിക്ക കൂടുമോ) എടുക്കാവതല്ല 671, a.
3. ക്രിയാനാമത്തോടു: അവർ ഭാവിക്കുന്നതു ആമോ? (ഭാര.) അൽ പ്രത്യയമുള്ള നാമങ്ങളോടു ദുൎല്ലഭമായി കാണ്മാനുള്ളു: കേട്ടിരിക്കുന്ന കഥ ചൊല്ലലാന്നിണക്കിപ്പോൾ; രഘു വരാശ്രമം ചൊന്നാർ ഉടനെ കാണലാം; സീതയെ ഞങ്ങൾക്കു തിന്നലാം; ചെന്നു ഞങ്ങൾക്കു തേടലാം (കേ. രാ.) അറിഞ്ഞീടലാം (പ. ത-കേ. രാ. നിണക്കു) 610. 622.
4. പിൻവിനയെച്ചത്തോടു: എതിൎത്തീടുവാൻ പിന്നെ ആം (may); വിക്രമം കാട്ടുവാൻ അന്നേരം ആം (രാമ.) 671, b. ആവതല്ല.
5. ആം അല്ല എന്നതു അന്വയിക്കുന്നതു 777, c.-671 a. b.: ക്രിയാനാമങ്ങളോടും: പിരിവതാമല്ല; മരിപ്പതാമല്ല (രാ. ച.) വൎണ്ണിപ്പതിന്നാൎക്കുമാമല്ല (രാമ. can) പറവതിനാൎക്കുമാമല്ല (ഭാര.) വിശേഷിച്ചു പിൻവിനയെച്ചത്തോടും (ഇത് അധികം ഇഷ്ടം): വാണാൾ അറുപ്പാൻ ഒന്നിന്നുമാമല്ല (രാ. ച.) വൈരികൾക്കെന്നുമേ കാണ്മാനും ആമല്ല (ഉ. രാ.) (ആയില്ല 657 ഉപമേയം.) 6. പ്രഥമ ചിലപ്പോഴേ സാധു: അന്തകൻ തന്നെയും വെല്ലാം അവൎകളും (ഭാര. they could even overcome).
7. അഭിപ്രായവാചിയായ “ആമാറു“ ഇവിടെ ചേൎക്കാം (250, 2. 664.)

താളിളക്കം
!Designed By Praveen Varma MK!