Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

177. THE PASSIVE OF THE SANSCRIT IS FOUND TRANSLATED BY പെടുക CONNECTED WITH THE INFINITIVE OF ACTIVE VERBS.

641. സംസ്കൃതത്തിലേ കൎമ്മത്തിൽ ക്രിയ ഭാഷാന്തരീകരിക്കുന്നതു പുറവിനയുടെ നടുവിനയെച്ചത്തോടെങ്കിലും ക്രിയാപ്രകൃതിയോടെങ്കിലും പെടുക ചേൎക്കയാൽ തന്നെ. അതു സംസ്കൃത ഹിന്ദുസ്ഥാനി പടുവിനയോടു ഒക്കുന്നു. മലയാള പദ്യഗദ്യങ്ങളിൽ ദുൎല്ലഭമായും വടക്കേ മലയാളത്തിൽ അപൂൎവ്വമായും കാണ്കയാൽ, സംസ്കൃത ഇംങ്ക്ലീഷ് ഭാഷകളിൽനിന്നു ഭാഷാന്തരപ്പെടുത്തുന്നവർ ഇരുഭാഷകളുടെ ഭാരവീതികളെ വേണ്ടുവോളം വിവേചിച്ചിട്ടു വേണം ശുഭമായും ശ്രാവ്യമായും സംസാരിച്ചു എഴുതുവാൻ.
a.) ഉ-ം പെരിങ്കാറ്റിനാൽ അടിപ്പെട്ട വാൎദ്ധിയിൽ വലയുന്ന നേൎത്ത തോണി— കാറ്റടിപ്പെട്ടു കടലിളകി പൊങ്ങി (കേ. രാ.) പരശുരാമനാൽ പടെക്കപ്പെട്ട ഭൂമി (കേരളോൽപത്തിയിൽ ഇതേ ഉദാഹരണം; രാമൻ പടെക്കപ്പെട്ട ഭൂമി എന്നും വായിക്കുന്നു). കാളിയൻ തന്നാലെ കെട്ടുപെട്ടുള്ള (കൃ. ഗാ.) അവനാൽ കുലപ്പെട്ടു (കേ. രാ.-വില്വ. വിപരീതം: കുലചെയ്തു 588). രാക്ഷസധൎമ്മം നിന്നാൽ ആചരിക്കപ്പെട്ടതു (ഭാര.) ഞാൻ ആരാൽ അറിയപ്പെടാതു? (സ. ഗോ.) വിധാതാവു തന്നാൽ സ്തുതിക്കപ്പെട്ട ദേവി (ദേ. മാ.) തങ്ങളാൽ വൎദ്ധിക്കപ്പെട്ടൊരു ജനങ്ങളെ (പ. ത.) ഭൂപൻ്റെ സമൎദ്ധിയാൽ ശക്രമന്ദിരത്തിൻ്റെഭൂതി ധികൃതമാക്കപ്പെട്ടു (നള.) മലമൂത്രാദികൾ കെട്ടു പെടുക (വൈ. ശാ.) കെട്ടുപെട്ടീടിന പൈതൽ (കൃ. ഗാ.) പേരെച്ചമായ പെട്ട 588 കാണ്ക.
b.) ആൽ തൃതീയക്കു പകരം കൊണ്ടു എന്നതു വഴങ്ങും.
ഉ-ം പഞ്ചഭൂതങ്ങളെ കൊണ്ടു സഞ്ചയിക്കപ്പെട്ടതല്ലോ കളേബരം (നള.) മഴക്കൊണ്ടടിപ്പെട്ടു കടമ്പുകൾ (കേ. രാ.)
c.) ദ്വിതീയയോടും നില്പു: മൂന്നു മൂൎത്തികളെയും നിനക്കു ചൊല്ലപ്പെട്ടു (ദേ. മ. ഗദ്യഭാഷാന്തരത്തിൽ).
d.) രണ്ടു പട്ടുവിനകളെ സമാസരൂപാൽ സംബന്ധിക്കുന്ന ഉദാഹരണം: നിന്നുടേ പൂൎവ്വന്മാരാൽ സങ്കടം തീൎത്തു രക്ഷിക്കപ്പെട്ട രാജ്യം (ഹോ. the country governed by thy ancestors and freed (by them) from all causes of complaint).
ബദ്ധസംഗതിയുണ്ടെങ്കിലേ കൎമ്മത്തിൽക്രിയ പ്രയോഗിക്കാവു എങ്ങനെ എന്നാൽ:

താളിളക്കം
!Designed By Praveen Varma MK!