Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

169. സംഭാവനകൾ. THE TWO CONDITIONALS.

1. ആൽ EXPRESSES MORE THE REASON WHY AND ഇൽ THE CASE, IN WHICH SOMETHING WILL HAPPEN.
625. രണ്ടു സംഭാവനാരൂപങ്ങൾ (245. 247) ഉള്ളതിൽ ആൽ പ്രത്യയം സംഭവകാരണത്തേയും, ഇൽ പ്രത്യയം സംഭവാവസ്ഥയേയും സൂചിപ്പിച്ചാലും, രണ്ടും പകൎന്നു പ്രയോഗിക്കാറുണ്ടു. ഭാവിയോ (569. 1.) ഭൂതമോ (567, 5. 6.) ഇവറ്റെ പിഞ്ചെല്ലുക ഞായം ഉ-ം.

a.) (ഭാവി): ചൊല്കിൽ പോവേൻ, ചൊല്ലായ്കിൽ പോവേൻ (പയ.) അപ്രകാരം ചെയ്കിൽ (ചെയ്താൽ) നാശം വരും. ഇതു കേൾക്കിൽ ഫലം വരും (ഭാര.)
ഭൂതം (567, 5): എയ്തു മുറിക്കിലവൻ തന്നെ വല്ലഭനാകുന്നതു കന്യകെക്കു (ഭാര=മുറിക്കുന്നവൻ.)
എന്നുടെ പാതിവ്രത്യം സത്യം എന്നുണ്ടെങ്കിൽ ഇന്നിവൻ ഭസ്മമായീടേണം (നള. ആണ.)

b.) Conditionals referring to what is past കഴിഞ്ഞതിനെ ഉദ്ദേശിക്കുമ്പോൾ (ഭവിഷ്യ ഭൂതാൎത്ഥം 567, 6 ഉപമേയം) അനുമാനാൎത്ഥം ഉളവാം. ആദിത്യ ദേവ-നീ ഇന്നെഴുന്നെള്ളായ്കിൽ നന്നായിരുന്നതുമെങ്ങൾക്കിപ്പോൾ (കൃ. ഗാ. it would have been well if thou hadst not risen=oh that). കണ്ടുവെന്നിരിക്കിൽ ഞാൻ ഗോപനം ചെയ്തീടുമോ (നള. if I had seen him, would I hide it?) നീ ഇതു ചെയ്യായ്കിൽ ഞാൻ ശപിപ്പാൻ നിരൂപിച്ചു (ഭാര. if you had not done this I meant to curse you) 568, 4 കാണ്ക.

c.) അവധാരണാൎത്ഥമുള്ള ഏ അവ്യയം കൂടിയാൽ ക്ലിപ്താൎത്ഥം ഭവിക്കും 569. 811. കാണ്ക.

d.) Two conditions in one Sentence ഒരു വാചകത്തിൽ രണ്ടു സംഭാവനകൾ കണ്ടാൽ, രണ്ടാമത്തേതു ഒന്നാം സംഭാവനെക്കു കാലശക്തി നല്കും.
ഉ-ം: പെരുങ്കുരമ്പവേർ അരച്ചു പുണ്ണിൽ ഇട്ടാൽ ചുടുകിൽ വിഷമില്ല. (വൈ. ശാ.) പുൺ പഴുത്താൽ അമ്പു താനെ വീണു പോകിൽ ശമിക്കും (മ. മ.) രാമനെ വണങ്ങുകിൽ സാധിക്കും മോക്ഷം-സദ്വ്യത്തൻ എന്നായീടിൽ (അ. രാ. if one worship R. he will attain bliss, at least if he mend his conduct). കുംഭം തൂക്കിയാൽ ഏറുകിൽ ഛിദ്രമാകും (പ. രാ.=തൂക്കുമ്പോൾ, തൂക്കുന്നേരം 592, 16 —628, b. കാണ്ക.

e.) Conditionals stand often for the Infinitive with to പിൻ വിനയെച്ചത്തിൻ്റെ അൎത്ഥത്തോടു പലപ്പോഴും നില്ക്കും.
ഉ-ം നന്നല്ല മഹാവാക്യം ആചരിയാഞ്ഞാൽ (ഭാര. not to do is bad). മുമ്പിലേ നിന്നുടെ മന്ദിരം പൂകിലോ വമ്പിഴയാമല്ലൊ ഞങ്ങൾക്കു (കൃ. ഗാ=പൂകുവാൻ, പൂകുന്നതു to enter first your house would be a great sin).
2. ആൽ HAS AN INCLINATION TO EXPRESS REAL CONSEQUENCES IN TIME (NOT ONLY SUPPOSED) BUT IT STANDS ALSO WITH TEMPORAL POWER.

626. ആൽ അനുമാനത്തെ അല്ലാതെ സംഭവിപ്പാനുള്ളതു കുറിക്കുന്നതു മുണ്ടു (കാലശക്തി).
a.) സമ്പ്രദായാൎത്ഥത്തിൽ=തോറും as often as.
ഉ-ം മുമൂന്നു നാൾ കഴിഞ്ഞാൽ ഒരു നാൾ-ഫലങ്ങൾ ഭുജിക്കും (ഭാഗ.) അത്താഴം ഉണ്ടാൽ സേവിക്ക (വൈ. ശാ.=to be taken daily after supper). പ്രസവിച്ചാൽ-കുഞ്ഞിയെ ഒക്കയും സൎപ്പം തിന്നു (കേ. ഉ. whenever). അസ്തമിച്ചാൽ വിളക്കു വെച്ചു (കേ. ഉ. at every=daily at sunset they kindled a light) (വിഭാഗാൎത്ഥവും പ്രമാണാൎത്ഥവും 426, 1 and 427, 2 ഉപമേയം.)
b.) കാലാവധി കഴിഞ്ഞാലുള്ള ഫലം=ആറെ after, when, as soon as.
ഉ-ം മരിച്ചാലുള്ള അവസ്ഥ എല്ലാം എനിക്കു കാണായ്വരെണം (ശബ.) I wish to see all, what happens after death). വന്നാൽ അന്നേരം വിചാരിക്കാം (let the danger first approach, then we may see about it). തിന്നാൽ ദഹിയാത വസ്തു (കേ. രാ. when eaten=after).
രാജാവെ കണ്ടിട്ട് കാഴ്ചയും നല്കിനാൽ പാരാതെ വന്നുണ്ടു നിൻ വീട്ടിലും (കൃ. ഗാ. as soon as we . . . we shall certainly) വറുത്തു ഞെരിഞ്ഞാൽ വാങ്ങുക; രണ്ടു നാഴിക കഴിഞ്ഞാൽ വാങ്ങുക (വൈ. ശാ.)
സംശയലേശവും ജനിക്കാതവാറു പിന്നേ (as soon as) ചേൎക്കാം. അഞ്ചുനാൾ കഴിഞ്ഞാൽ പിന്നെ വരെണം (ഭാര.) പാലം കടക്കുമ്പോൾ നാരായണ പാലം കടന്നാൽ പിന്നെ കൂരായണ (പഴ.) നീ സാന്ത്വനം കൊണ്ടു തണുപ്പിച്ചാൽ പിന്നെ വേണം ഞാൻ ചെന്നു കാണ്മാനും (കേ. രാ. 789, a.) ഇരിവരും കാലം കഴിഞ്ഞാൽ പുനഃ വിവാദിക്കിലോ (വ്യ. മാ. if after their death 846, a). പുലൎന്നാൽ അനന്തരം ഉടനേ ഞാൻ വരും (പ. ത.)
3. SHORT CONDITIONALS.

627. (Peculiar Phrases) അനേകം സംഭാവനകൾ സ്ഥിരവാചകങ്ങളായി പോയി:
ഉ-ം കണ്ടാൽ ആശ്ചൎയ്യം, ചൊല്കിൽ സരസം, കേട്ടാൽ പൊറുക്കരുതാത വാക്കുകൾ (ഭാര.) കണ്ടാൽ മതിയാകയില്ല (കേ. രാ.) കേട്ടാൽ ഒട്ടുമേ മതിവരാ (നള.) കേൾക്കിലേ ഉള്ളു (ഭാര. 811.)
(Occurring in parenthesis) ഓരോന്നു അഭിപ്രായ മദ്ധ്യാന്തങ്ങളിൽ മനോഹരനായ ശീലാദി പദങ്ങൾ ആയ്നടക്കുന്നു 864.
(=you will agree with me upon consideration, —is it not so? only reflect etc.) നാടതു പാൎത്താൽ ബഹുനായകം എന്നാകിലും (പാൎത്താൽ നിരൎത്ഥകമായി). ശില്പ ശാസ്ത്രത്തിന്നവൻ-ഓൎത്തു കാണുന്ന നേരം-കല്പക വൃക്ഷം തന്നെ (ചാണ.=ഓൎക്കുമ്പോൾ well considered ഭാര.) അപ്രകാരം ഓൎത്താൽ, നിരൂപിച്ചാൽ, വിചാരിച്ചാൽ, പാൎത്തുകണ്ടാൽ ഇത്യാദികൾ നടപ്പു.
നിമന്ത്രണമായും: ചെയ്താൽ വലിയ ഉപകാരം-കല്പന ഉണ്ടായാൽ കൊള്ളായിരുന്നു it were well if I had an order or leave=oh, that I had.
4. SURROGATES FOR CONDITIONALS.

628. a. മുൻ വിനയെച്ചം സംഭാവനാനുവാദകാൎത്ഥങ്ങൾ്ക്ക് പലപ്പോഴും മതി ഉ-ം. ആന തൊടുന്നതു പോലെ ഭാവിച്ചു കൊല്ലും (=ഭാവിച്ചാൽ, ഭാവിച്ചാലും) 572, b. കാണ്ക.
b. കാലാൎത്ഥമായ നേരം, പോൾ 592, 14. 16. പലപ്പോഴും സംഭാവന ശക്തി ധരിക്കും.
ഉ-ം: വസ്ത്രം കീറുന്നേരം ദേവിയും ഉണൎന്നു പോം (നള. If I should) അങ്ങനെ ഇരിക്കുമ്പോൾ എന്തിനു പേടിക്കുന്നു? [since (if) things are as you say].
പറഞ്ഞാൽ, പറയുമ്പോൾ ഇവ പല ഗ്രന്ഥങ്ങളിൽ സമിശ്രമായി പ്രയോഗിച്ചു കാണുന്നത് സംഭാവനെക്കുള്ള കാലശക്തിയാൽ തന്നെ. ഉ-ം പറഞ്ഞാൽ ഇല്ലരണ്ടു (അഞ്ചു. I never treat a given word lightly).
c. ആതെ മറവിനയെച്ചത്തിന്നുള്ള സംഭാവനാൎത്ഥം 578, 2-623 കാണ്ക.
5. CONDITIONALS AFTER OR WITH INTERROGATIVES.

629. സംഭാവനകൾ ചോദ്യപ്രതിസംജ്ഞകളോടും ചേരും. (555 കാണ്ക)
ഉ-ം എന്തു ചെയ്താൽ അതു നീങ്ങും (ശി. പു. what to be done to remove it).
Conditionals stand rarely as suggestions without an apodosis ഫലം ചൊല്ലാത സംശയൂഹത്തിന്നു അപൂൎവ്വമാം.
ഉ-ം ബാലനെ കൊന്നു കൊള്ളാകിലോ ഭോജനാഥ? (കൃ. ഗാ.) how then? if perhaps you would kill the boy (would not that do ?)

താളിളക്കം
!Designed By Praveen Varma MK!