Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

164. THIS INFINITIVE IS ALSO USED AS OPTATIVE AND IMPERATIVE.

617. ഈ നടുവിനയെച്ചം പുരുഷവചന ഭേദങ്ങൾ കൂടാതെ നിമന്ത്രണവും വിധിയും ആയ്നടക്കുന്നു. ഉ-ം
a.) കൂടിച്ചാക എന്നുറച്ചു (ചാണ. let us). അന്നേ ഉണ്ടാക ഗൎഭം എന്നൊരു ശാപം ഇട്ടാൻ (രാമ. conceive thou!) നിങ്ങൾ തീയിൽ വീണു ചാക (ഭാര: ശാപം may you). സിദ്ധിക്ക മനോഹരം എല്ലാം (ശബ: അനുഗ്രഹം). വനം പൂക നാം (ഭാര.) അക്കഥ നില്ക്ക (സഹ. 618 let that pass; let that matter rest കൂടക്കൂടെ വായിക്കാം-അങ്ങിനെ പോകതെല്ലാം നില്ക്കതെല്ലാം. ഭാര. ഈ അൎത്ഥതാല്പൎയ്യത്തിൽ നടക്കുന്നു.)
ഭൂസുരന്മാരേ കാണ്കെടോ (ഭാര. ബ. വ. look here !) കാനന ദേവഗണങ്ങളേ - രാഘവനോടു ചൊല്ലുക (കേ. രാ. ബ. വ. മ. പു.)
മറനടുവിനയെച്ചത്തോടു: ചൊല്ലുവാൻ ആരും മടിയായ്ക (ഭാ. ര.-പ്ര. പു. ഇരിപ്പതിന്നു മടിയായ്ക-ചാണ.-ന. വി-ക്രി. നാ.) മന്ദത്വം ചിന്തിയായ്ക ഭവാൻ (ശി. പു.) എന്നുമേ ധൎമ്മസ്ഥിതി പിഴയായ്ക (ഉ. രാ. അനുഗ്രഹം). ഇനി ഒരിക്കലും നീ ഭൂമി ആക്രമിക്കായ്ക എന്നു സത്യം വാങ്ങി (ബ്രഹ്മ). അഗ്നിയിൽ വീഴായ്ക (may he not fall); അരചരായ്വന്നു ജനിക്കായ്ക ഒരുത്തരും (ഭാര. let none be borne). നീ കൊടായ്ക (dont give). നാശം വന്നു കൂടായ്ക (ഭാര.) വിഷം ഉദരേ താഴായ്ക (ഭാഗ.) [ആതെ 578, 2. 619 കൂട നോക്കാം.]
b.) The ട്ടേ Optative.
618. ഒട്ടു പ്രത്യയമുള്ള നിമന്ത്രണം (244) വിശേഷിച്ചു തെക്കേ പ്രയോഗം അത്രെ; പ്രഥമോത്തമ പുരുഷന്മാരിലേ പല അൎത്ഥവികല്പത്തോടു നടപ്പു. (674.)
കല്പനാൎത്ഥം: എല്ലാരും വഴിയിൽ ആകട്ടേ!-പടയാളികളും നടപ്പാറാകട്ടേ! രഥത്തെ യോജിക്ക! (കേ. രാ. പ്ര. പു.) നിന്നോടു കൂടിന സാഗരം നില്ക്കട്ടിമ്മന്നവന്മാരിലാർ എന്നേ വേണ്ടു (കൃ. ഗാ.)
അനുഗ്രഹ ശാപാൎത്ഥങ്ങൾ: നന്മ ഉണ്ടാകട്ടേ എന്നുരെച്ചു (കേ. രാ. may you prosper സംശയാൎത്ഥത്തിലും കേൾപു: നന്നായ്വരട്ടേ=കെട്ടു പോകട്ടേ മറ്റൊന്നും കിട്ടാതെ ആയ്പോകട്ടേ എന്നേ ശപിച്ചു (may you get nothing more ഒന്നു കൎത്താവത്രേ.)
അനുജ്ഞാൎത്ഥം: (ലക്ഷ്മി) അവങ്കൽ നില്ക്കട്ടേ എന്നുറപ്പിച്ചു കേട്ടീടിനേൻ (ചാണ. inducing her to the resolution well I stay with him അവൻ തരട്ടേ (let him come in).
മുഷിച്ചൽ: പറഞ്ഞു കേൾക്കട്ടേ പരമാൎത്ഥം എന്നു (ഭാര. well then let me) അക്കഥ ഇരിക്കട്ടേ (ഭാര.=ഇക്കഥ നില്ക്കട്ടേ. കൃ. ഗാ.=അക്കഥ നില്ക്ക 617. but enough of this) വരുന്നതു വരട്ടേ (come what may).
ആഗ്രഹാൎത്ഥം: ചേലയിൽ ചേറു തേച്ചീടിന ഉണ്ണിക്കാൽ കാണട്ടേ! (oh, that I could see കൃ. ഗാ.) ഏതിതിൽ അവൾക്കിഛ്ശ കേൾക്കട്ടേ! (കേ. രാ. I should like to hear).
അപേക്ഷാൎത്ഥം: ഞാൻ പോകട്ടേ?! may I go? Do you permit me to go? Please let me withdraw. ഞാൻ പോകട്ടോ അതിലും താഴ്മയുള്ളതു-ഞാൻ പോയ്വരട്ടേ എന്നതു മിത്ര സംപൎക്കത്തിൽ നടക്കുന്നു. good bye, a് revoir or I hope, you will allow me to call another time etc. വഴി പോകട്ടേ എന്നു യാചിച്ചു (കേ. രാ. let me pass, I pray).
c. Other Optatives.
619. രണ്ടാം ഭാവിയും 569, 4, ഭാവിനപുംസകവും 601, അനുവാദകങ്ങളും 634, (സംഭാവനകളും 627), വേണം എന്ന സഹായക്രിയയും 787, കണ്ടുതാവു, കണ്ടാവു എന്നവയും 660, ആതെ മറവിനയെച്ചവും 578, 2, d. നിമന്ത്രണത്തിന്നു സാധു.
1. അനുവാദകം ഓരോ രൂപങ്ങളോടു പദ്യത്തിൽ നില്ക്കും.
ഉ-ം
എടുത്താലും ശൌൎയ്യപ്രതാപിയെ തന്നെ ഭയപ്പെടു (കേ. രാ.=സൂൎയ്യനെ). ചാരവന്നാലും അതിദൂര നില്ലായ്ക (ഭാര.)
2. വേണം: അതു തോന്നുക-കാണാകേണം-വരേണം-അരുളേണം-പാദസേവ വഴങ്ങുനീ-അരുളേണമേ-മനക്കാതൽ മദ്ധ്യേ വസിക്കേണമേ നീ-ആനന്ദം പൂരിച്ചു വാണീട വേണമേ ദേയ്വമേ ഞാൻ (കൃ. ഗാ.-പ്രാൎത്ഥന). ഇങ്ങനെ പദ്യത്തിൽ പല രൂപങ്ങളെ കോക്കുമാറുണ്ടു.
3. ആതെ: വിലക്കി ലോകരേ കരയാതെ എന്നു പറഞ്ഞു (കേ. രാ.) 578, 2, d. 617.
4. ആം 655- ചൊല്ലലാം 622. 610.നോക്കാം.

താളിളക്കം
!Designed By Praveen Varma MK!