Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

160. കകാരാന്തമുള്ള ക്രിയാനാമം- THE VERBAL NOUN IN ക— (പുതിയ നടുവിനയെച്ചം 242.) 1. ITS MONGREL FORM.

612. കകാരാന്തമുള്ള ക്രിയാനാമം സമിശ്രരൂപമത്രെ. ആയ്തു ഭാവരൂപം വിധിക്രിയാനാമങ്ങളുടെ ഭാവത്തോടു നപുംസക പേരെച്ചശക്തിയിൽ നടക്കുന്നു 598.—582 എന്നതു പോലെ ക്രിയകളോടും അഭിപ്രായാദിനാമങ്ങളോടും കാണാം.
a.) ക്രിയകളോടെ (വൎത്തമാനനപുംസകം എല്ലാറ്റിന്നു കൊള്ളുന്നു. 598 കാണ്ക) വെടിക ഒഴിഞ്ഞു (ഭാര. വെടിയുന്നത്) സൎവ്വമാംസങ്ങൾ ഭുജിച്ചീടുക വിധിച്ചതോ? (ശി. പു.)
ഉണ്ടു 761. ഇല്ല 771.
വൃഷ്ടി കാലേ കാലേ ഭവിക്കായ്കയില്ല (നള. rain in due season is never wanting).
b.) നാമങ്ങളോടേ: രാജവസ്ത്രം ആയന്മാർ കോലുക ആചാരമല്ല (കൃ. ഗാ. കോലുന്നതു) പോകതന്നേ ശുഭം (നള.) അഴകോ ഭൂപതിവരന്മാൎക്കോടുക (ഭാര ഓടുന്നത്) ഭ്രമിച്ചീടുക യോഗ്യമല്ല (നള. നില്പാൻ യോഗ്യന്മാർ 582, b. ഉപമേയം). ദൂതരെ കുലചെയ്ക ശാസ്ത്രത്തിൽ വിധിയല്ല (കേ. രാ.) ആചാരധൎമ്മങ്ങളെ രക്ഷിക്ക ഭൂപൻ്റെ ധൎമ്മമായ്തു (വ്യ. മാ.) മല്ലാരിതന്നുടെ നാമങ്ങൾ ചൊല്കയും കേൾക്കയും നന്നു (അഞ്ച. നല്ലൂ 800.) [406-409 നോക്കാം].
പിൻവിനയെച്ച പ്രയോഗത്തിന്നു 582 അവസരം ഉള്ള പ്രകാരം തോന്നുകിലും ബദ്ധസംഗതി ചുരുക്കമത്രെ-ഉ-ം എഞൾക്കടൽ ചെയ്ക വിടനല്കി (രാ. ച=ചെയ്വാൻ.)

താളിളക്കം
!Designed By Praveen Varma MK!