Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

159. A NUMBER OF ADVERBS ARE ORIGINALLY INFINITIVES.

609. ഏറിയ ക്രിയാവിശേഷണങ്ങൾ നടുവിനയെച്ചങ്ങൾ (324.) ആകയാൽ, മുൻപിൻ വിനയെച്ചങ്ങളുടെ അൎത്ഥം പണ്ടു കേവലം നടുവിനയെച്ചത്തിന്നുള്ളത് അല്ലാതെ, ഇന്നും അല്പമായിട്ടു നടക്കുന്നു എന്നു സ്പഷ്ടം (580. 585 കാണ്ക).
a.) They occur in the meaning of the second Adverbial (so as to, so that).
പിൻവിനയെച്ചത്തിൻ്റെ കാലാൎത്ഥത്തോടു (581.)
ഉ-ം: ഇരിക്കക്കട്ടിൽ (a bed to sit upon=couch). പൂവും നീരും കൂട (with the addition of) എല്ലു മുറിയ പണീതാൽ പല്ലു മുറിയ തിന്നാം (പഴ.) ചെമ്പുകൊണ്ടുള്ള രൂപം പഴുക്കുച്ചുട്ടു (ഉ. രാ. red hot). അയമോതകം ചുകക്ക വറുത്തു (വൈ. ശാ.) മനക്കാണ്പിൽ മോദം പുലമ്പപ്പുകണ്ണാർ (കൃ. ഗാ.) ഉള്ള പൊരുൾ അടയകൊണ്ടു (ഭാര.) മുറുക തഴുകി (രാമ.) തെളിയകടഞ്ഞ ബാണം (കേ. രാ.) വില്ലു കുഴിയ കുലെച്ചു (ഭാര.) തിങ്ങവിങ്ങ തിന്നുക; വയറു നിറയ കുടിക്ക; ആഴക്കുഴിച്ചു (കേ. രാ.) ചിത്തം കുളുൎക്ക പിടിച്ചു പുല്കി (രാമ.) വെണ്ണിലാവഞ്ച ചിരിച്ചു (കൃ. ഗാ.) ഉള്ളും നടുങ്ങപ്പറഞ്ഞു (ഭാഗ.) തീക്കൽ വെച്ചൊരു പാൽ തൂകക്കണ്ടു (കൃ. ഗാ.) അല്പമായ്ക്കാണത്തുടങ്ങി (കൃ. ഗാ. പോകത്തുടങ്ങി ഭാര. 585) ചാകത്തുണിഞ്ഞു കളിച്ചു (കേ. രാ.) വാനരജാതിയെ തെളിവോടു വരചൊല്ലി (കേ. രാ.) അരക്കർകോൻ അണയകണ്ടു (രാ. ച.) ഉരെക്കപ്പുക്കാൾ (രാ. ച. began to say). മുനി അരുൾച്ചെയ്യക്കേട്ടു (കേ. രാ.) ഭഗവാനെക്കൊള്ള (near Bh.=so as to seize him 508, 6). പാപത്തെ വേരറപ്പോകുവാൻ (കൃ. ഗാ.) കല്ലിനെ കുഴിയ ചെല്ലും (പഴ.)
മറവിനയിൽ: കരിയാതെ വെന്തു (വൈ. ശാ. വിപരീതം: കരിയ വറുത്തു-വൈ. ശാ.)
b.) Double Infinitives are descriptive of colours, sounds, appearances.
നടുവിനയെച്ചയിരട്ടിപ്പു വൎണ്ണം, ശബ്ദം, കാഴ്ച ഇത്യാദികളെ വൎണ്ണിക്കുന്നു. വൎണ്ണനക്രിയകളോടും 291 സമഭിഹാരക്രിയകളോടും 290 തുല്യത ഉണ്ടു.
ഉ-ം ചെങ്ങ ചെങ്ങ, കുലുങ്ങ കുലുങ്ങ, തിങ്ങതിങ്ങ, (so as to be red etc.) മങ്ങമങ്ങ (fading and fading). തുള്ളത്തുള്ള (കൃ. ഗാ.) അമ്പുകൾ മേന്മേൽ പൊഴിയപ്പൊഴിയക്കണ്ടു (ര. ച. pouring down more and more thickly) വെണ്ഴുതൻ വെണ്മ എങ്ങുമേ പൊങ്ങപ്പൊങ്ങ (കൃ. ഗാ. higher and higher). നാഗങ്ങൾ ഒന്നൊന്നെ വീഴ വീഴ തുള്ളി (ശി. പു.) വെള്ളങ്ങൾ തൂകത്തൂക (കൃ. ഗാ.) 859, 2.
തുടുതുട കണ്ണീർ ഒഴുകിയും കൊണ്ടു നിടുനിടശ്വാസം തെരുതെര വീൎത്തു (കേ. രാ.) ചുടുചുട നോക്കി കടുകട ചൊന്നാൻ (കേ. രാ.) കണ്ണുനീർ ഓലോല വാൎത്തു കരകയും (രാമ.) വെളുവെള വിളങ്ങി-860.
എന്നു-ചേൎത്തിട്ടു: കട കട എന്നു കരഞ്ഞു ദീനനായി (കേ. രാ.) 682.
c.) Transition of the Infinitive to the signification of the 1st Adverbial (whilst).
610. നടുവിനയേച്ചത്തിന്നു മുൻവിനയെച്ചാൎത്ഥം ഉണ്ടാകുന്നതു ഏ അവ്യയത്താൽ തന്നെ 324—(573. 579. 580. 585 ഉപമേയം.)
ഉ-ം ഉയരവെ വന്നു തോണി (മത്സ്യ=ഉയൎന്നു). പാപം എല്ലാം അകലേ പോം (സീ. വി=അകന്നു). കണ്ണുകൾ കുളുൎക്കവേ (വേ. ച.) നേത്രം തിരിയവേ മാനിൻ്റെ വേഷം എടുത്തു കളിക്കിൽ-മാൻ മന്നവൻ മുമ്പിൽ കളിക്കവേ കണ്ടിതു (കേ. രാ=കളിക്കുന്നത്, കളിച്ചു). ഉടൽ-പലരും കാണവേ പൊടിപ്പൻ (ഭാര.=കാണ്കേ-കാണകഴിച്ചു-ഭാര.) ഉചിതമല്ല എനിക്കു തമയൻ നില്ക്കുവേ-വയസ്സു മൂത്തവർ ഇരിക്കവേ ഭരിക്കുമോ [(ഞാൻ) കേ. ര. ഇങ്ങനെ ഇരിക്കവേ കേ. രാ. പലപ്പോഴും=ഇരിക്കുമ്പോൾ, ഇരിക്കുന്നാൾ, ഇരുന്നാൽ]. രാവണൻ സീതയെ മുറകൾ വിളിക്കവേ കേട്ടു (കേ. രാ). ദ്വിജന്മാരും ദ്രോണരും മാനിച്ചു കേൾക്കെ ഭീഷ്മർ-ചൊല്ലി [ഭാര. എല്ലാരും കേൾക്കും വണ്ണം-കൃ. ഗാ.] താഴിരിക്കേ (പഴ. whilst there is a lock). വൃദ്ധതയോടും പിതൃമാതൃക്കൾ ഇരിക്കവേ പുത്രന്മാർ മരിക്കും (ഹോര.) അവൻ താൻ ഇരിക്കേ എന്തു സംശയം ഉണ്ടാവാൻ (ഭാര.) ചന്ദ്രികയിടയിടെ മന്ദമായ്ത്തുളുമ്പവേ (കേ. രാ.) അവൾ പറകവേ ചിത്തം ഇളകി (കേ. രാ.) നോക്കി നിന്നീടവേ (കൃ. ഗാ.) അവർ കണ്ടുനില്ക്കേ തന്നെ നിന്നെ വരിക്കുന്നു (നള.) രാഘവ എന്നു കരകവേ അവളെ കൊണ്ടു നടന്നു (കേ. രാ.) ദിക്കുകൾ ഒക്ക മുഴങ്ങവേ (രാമ.)
മറവിനയിൽ: ആരുമേ കാണാതെ (കൃ. ഗാ. വിപരീതം കണ്ടിരിക്കേ കൃ. ഗാ.)
ഇങ്ങിനെ അനുസരിച്ചട്ടു ഇരിക്കൽ എന്നൊരു നടുവിനയെച്ചരൂപവും ഉണ്ടു; എന്നാൽ കൎണ്ണാടകത്തിലും മലയാളപ്രയോഗം ചുരുങ്ങും; കാലത്തിലുള്ള മുമ്പും (=പോൾ) സംഭാവനാൎത്ഥവും (എങ്കിൽ) കുറിക്കുന്നു. 252
ഉ-ം പറഞ്ഞിരിക്കവേ കൊടുക്കാവൂ; ഉരെക്കലാം ഇതൊന്നു (ര. ച.) 622 കാണ്ക; 633 ഇരിക്കിലാം ഉപമേയം.
d.) The Infinitive serves as Adverbial especially before the 1st Verbal Participle.
611. നടുവിനയേച്ചം മുൻവിനയെച്ചത്തെ വിശേഷിക്കുന്നു (അവ്യയീഭാവത്തിൽ.)
ഉ-ം കനക്കച്ചുരുക്കി ചൊല്ലുന്നു (ഭാര. 573.)

താളിളക്കം
!Designed By Praveen Varma MK!