Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

016. സ്വരസന്ധി. Junction of Vowels.

General Rules.
74. സംസ്കൃതത്തിൽ ഉള്ളതു പോലെ മലയാളത്തിൽ സംഹിതാക്രമം കാണ്മാനില്ല. രണ്ടു പദങ്ങളിലേ സ്വരങ്ങൾ തങ്ങളിൽ കൂടുന്നേരത്തു (മഹാ-ൟശ്വരൻ-മഹേശ്വരൻ; സൂൎയ്യ-ഉദയം-സൂൎയ്യോദയം.) എന്ന പോലെ സ്വരയോഗം ഉണ്ടാകയില്ല. ഒന്നുകിൽ പദാന്തമായ സ്വരം ലയിച്ചു പോകുന്നു, അല്ലായ്കിൽ യ-വ-എന്ന വ്യഞ്ജനങ്ങളിൽ ഒന്നു സ്വരങ്ങളുടെ നടുവിൽ നില്ക്കേണ്ടു. സംസ്കൃതാചാരവും ദുൎല്ലഭമായി കാണുമാറുണ്ടു. (ദമയന്ത്യെന്നല്ലാതെ-ദ-ന-സുഖാസനേഷ്വിരിക്കും ഭാഗ).
75. പദാന്തമായ അകാരത്തിന്നു പണ്ടു വകാരം തന്നെ ഉറപ്പു. (അ-വ്-ഇടം=അവിടം; പലവാണ്ടും, പലവുരു, ചെയ്ത-വാറെ-കേ-ഉ, മിക്കവാറും, ഒക്കവെ, പതുക്കവെ, നുറുങ്ങിനവുടൽ-ര. ച. കൂട-വ്-ഏതാനും മ. ഭാ.-) എങ്കിലും താലവ്യാകാരത്തിന്നു യ തന്നെ വേണ്ടു (തല-യ-ഉം=തലയും; ചെയ്കയില്ല)-യകാരം ഇപ്പോൾ അധികം അതിക്രമിച്ചു കാണുന്നു. (വേണ്ടയോ, അല്ലയോ, വന്നയാൾ)
76. പാട്ടിൽ അകാരം പലതും ലയിച്ചു പോകും.
അ — അ = അറികമരേശ്വര-മ-ഭാ. വരുന്നല്ലൽ
അ — ഇ = അല്ലിഹ, ആയുള്ളിവൻ-കെ-രാ.
അ — ഉ = വെണ്ണ കട്ടുണ്ണി
അ — എ = ചെയ്കെന്നു, ഓൎക്കെടോ, നല്ലവെല്ലാം. ര-ച.
അ — ഏ = ഇല്ലേതുമേ പ-ത.
അ — ഐ = ഇല്ലൈക്യം കൈ-ന.
അ — ഒ = വിൽ മുറിഞ്ഞൊച്ച അ-ര.
77. ഇ-ൟ-എ-ഏ-ഐ-എന്ന താലവ്യസ്വരങ്ങളുടെ തുണ യകാരം തന്നെ (വഴി-യരികെ)-ഇ-യി-എന്നതിന്നു ചിലപ്പോൾ ദീൎഘയോഗം കൊള്ളിക്കാം. (നൊക്കീല്ലല്ലോ-മ-ഭാ.=നോക്കിയില്ല; ചൊല്ലീല്ലയോ).
78. അരയുകാരത്തിന്നു ഏതു സ്വരം എങ്കിലും പരമാകുമ്പോൾ നില്പില്ല. (അവന്നല്ല-എനിക്കില്ല-കണ്ടെടുത്തു).
നിറയുകാരം തുടങ്ങിയ ഓഷ്ഠ്യസ്വരങ്ങളുടെ തുണയോ വകാരം തന്നെ (തെരു-വും; പൂവും; ഗോമായുവും; തിരുവെഴുത്തു)- ചിലതിൽ രണ്ടു നടപ്പുണ്ടു. (അതുവും-അതും; പോകുന്നുവൊ-പോകുന്നൊ; കണ്ടുവെന്നു-കെ-രാ-കണ്ടെന്നു; വരുന്നു വെങ്കിൽ-വരുന്നെങ്കിൽ-)
79. ഋകാരം സ്വരങ്ങളിൽ പരമാകുന്നതിൻ്റെ ദൃഷ്ടാന്തങ്ങൾ ആവിതു.
അ — ഋ- മറ്റുള്ളതുക്കളും കൃ-ഗാ.
ഉ — ഋ- അങ്ങൃഷി-കേ-രാ; നാലൃണം. മ-ഭാ. കുടും പൊഴുതുതൃക്കുകൾ. ഭാഗ.
പിന്നെ ഒരൃഷി (ഒരു ഋഷി) രാജരൃഷി (രാജൎഷി) രണ്ടും കാണുന്നു; മ-ഭാ-മഹായിരുഷികൾ-കേ-ഉ.
സ്വരത്തിൻ മുമ്പിൽ ഋകാരത്തിന്നു വകാരം തന്നെ തുണ- ഉ-ം വിധാതൃവും-ഭാഗ.
80. ആകാരത്തിന്നു വകാരം തന്നെ പുരാണ തുണ(പിതാവും-വാവെന്നു-കൃ. ഗാ; താവെനിക്ക. കൃ. ഗാ; അന്യഥാവാക്കി, വൃഥാവാക്കി-കേ-രാ)-എങ്കിലും യകാരം അധികം അതിക്രമിച്ചിരിക്കുന്നു. (ദിവായെന്നും നിശായെന്നും-കെ-രാ; ദിവാവിങ്കൽ എന്നുണ്ടു താനും; ഭക്ത്യായവൻ മ. ഭാ; ലഭിയായിവൾ- തിരിയായിവൻ കേ-രാ; വരായല്ലൊ അ-ര; ഒല്ലായിതു-മ-ഭാ; ആക്കൊല്ലായേ- കൃ-ഗാ; വേണ്ടാ എന്നതു കുറുകി പോയിട്ടും ഉണ്ടു(വേണ്ടല്ലൊ-ദ. നാ-).
81. ഏകാരം പലതിന്നും പാട്ടിലും നാട്ടിലും ലോപം വരും (കുറയാതെയിരുന്നു-കുറയാതിരുന്നു-കൃ-ഗാ, കാണട്ടെല്ലാവരും കെ-രാ. പിമ്പടക്കാം-വ്യ-മാ)
82. ഒകാരത്തിന്നും ഓഷ്ഠ്യത്വം നിമിത്തം വകാരം തന്നെ തുണ. (ഗോ-വ-ഉ-ം=ഗോവും) എങ്കിലും യകാരം കൂടെ കാണുന്നു. (ഉണ്ടോയെന്നു-അയ്യോയെന്നു- കൃ. ഗാ.).

താളിളക്കം
!Designed By Praveen Varma MK!