Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

150. THE NEUTER SINGULAR REFERS TO PERSONS AS YET UNNAMED.

598. വ്യക്തമല്ലാത്ത പുരുഷനെ (കൎത്താവോ കൎമ്മമോ) ഏകവചനനപുംസകത്താൽ സൂചിപ്പിക്ക നടപ്പു (351. ചോദ്യപ്രതിസംജ്ഞാദ്ധ്യായവും നോക്കേണ്ടത് 549. 552. 556). 669, b. ഉപ.
ഉ-ം ചത്തതു തൻ്റെ ഭൎത്താവാകുന്നു എന്നറിഞ്ഞു [then only she learned that what had died (man, woman or other being) was her own husband] ഏറെ ഇഷ്ടമായിട്ടുള്ളത് ഭൎത്താവ് തന്നെ ആകുന്നതു (653 the dearest person to me is my husband) കൊന്നതു ചെട്ടി തന്നേ (351. പ. ത.) നല്ല കഥകൾ ചൊന്നതു കേൾക്കയാൽ (ചാണ.=ചൊന്ന നല്ല കഥകൾ-നല്ല കഥകൾ നീ ചൊന്നതു കേൾക്കയാൽ) മരം അറുത്തതു കൂടി (=അറുത്തമരം) അണഞ്ഞതു കേട്ടു (=അണഞ്ഞവാറു) അരിതന്നതു ചെലവായി (=തന്ന അരി) 663. 2 ഉദാഹരണങ്ങൾ.
മറവിനയിൽ: ആർ ഇന്നു വരാഞ്ഞതു? (കേ. രാ.) എങ്ങനെ നിന്മനം എന്നറിയാഞ്ഞു മുമ്പേ പറയാഞ്ഞതു (ചാണ.) മുന്നമേ ചൊല്ലാഞ്ഞതെന്തു (പ. ത. how is it, that you did not tell it before?) മുന്നമേ ക്ഷമിക്കാഞ്ഞത് അന്യായം (നള.) യതിഭോജനം മുട്ടാഞ്ഞതു (ഭാര. was not stopped മുറ്റുവിന.)
ഭാവി: എന്തു നാം ചെയ്വതു സന്തതം ഓൎക്കേണം (രാമ.)
മറവിന:
(ആതു) ഇഛ്ശ ഉണ്ടാകാതോ രത്നങ്ങളിൽ? (കൃ. ഗാ.) എന്മകനേ നീ എന്തു കാണ്മിഴിയാതു? (വേ. ച.) കഷ്ടമിവനെ ഇന്നേരത്തു കൊല്ലാതു! (കേ. രാ.) =മുറ്റുവിന. ഇപ്പോഴത്തേ നടപ്പു: മിഴിയാത്തതു, കൊല്ലാത്തതു തന്നെ.
(ആത്തു) അന്നു കഥിക്കാത്തതെന്തു? (ഭൂതാൎത്ഥത്തിൽ) നീ ബോധിപ്പിക്കാത്തതെന്തു? (ശീലഭാവി അഥവാ വൎത്തമാനാൎത്ഥം). എന്തൊരു മൂലം വാൽ
വെന്തു പോകാത്തു? (കേ. രാ.) എന്തൊന്നു സാധിക്കാത്തു?; അവസരം കിട്ടാത്തു (നള.) എന്നതിനെ കൊണ്ടു മറ്റുള്ള ഗ്രാമങ്ങൾ അവരെ സമ്മതിയാത്തു (കേ. രാ.) മുറ്റുവിന പോലെ.
(ആത്തത്) ചാകാത്തത് എല്ലാം തിന്നാം (പഴ all by what one does not die).
വൎത്തമാനം: നിൻ്റെ വേല—കൊണ്ടു പോകുന്നത് തന്നെ (ശീലവാചി) 612, 1.
ഇതിന്നു അപൂൎവ്വമായ ഒരു രൂപം ഉണ്ടു: മരുവുന്നു കണ്ടാർ; വരുന്ന കണ്ടു (കൃ. ച.) ഇവ്വണ്ണം ദഹിക്കുന്ന കണ്ടു (ശി. പു. 604.)
ഊതു, ഇതു, ഉതു അന്തമുള്ള നപുംസകത്തെ 601. 602. 603 കാണ്ക.
With Verbs of perception a double Accusative may occur.
കാണ്ക മുതലായ ക്രിയകളോടു രണ്ടു ദ്വിതീയ കാണാം (രാമായണ ഭാരതാദികളിൽ നടപ്പില്ല; തെക്കേ പ്രയോഗമത്രെ.) (415. 416 കാണ്ക.)
ഉ-ം വാളും എടുത്തു കോപിച്ച ചാണക്യനെച്ചീൾ എന്നു പറഞ്ഞു വരുന്നതു കണ്ടു (ചാണ. I saw him, (saw) the coming) വീരനെ വന്നതു കണ്ടാൽ നാഥനെ പോകുന്നതു കണ്ടില്ലല്ലോ (കൃ. ഗാ.)
വൎത്തമാനനപുംസകം കകാരാന്തമുള്ള ക്രിയാനാമത്തിന്നു പകരം നില്ക്കയാൽ ആകുന്നു ഉ-ം ഒരുത്തനെ പോകക്കണ്ടു ഞാൻ കേ. രാ.) മൽഗമിച്ചതു കണ്ടു-ഭാര=മൽഗമനം കണ്ടു എന്നും സമാസത്താലും സാധു.
A strange transposition or ellipsis now and then occurs in this construction.
599. ഈ അന്വയത്തിൽ ചിലപ്പോൾ ഒരു വക അദ്ധ്യാരോപം ജനിക്കുന്നു.
ഉ-ം ഒരു വസ്തു മേടിച്ചതു നായിനെ തന്നെ ആയിരിക്കും (അൎത്ഥാൽ: ഒരാട് എന്ന് വിചാരിച്ചു മേടിച്ചതു എന്നാൽ ഒരു നായിനെ അത്രെ മേടിച്ച പ്രകാരം കാണുന്നു-പദ്യം.)
മരത്തിൻ്റെ വണ്ണം എല്ലാടവും സമമല്ലാത്തതിന്നു മുരടും, നടുവും, തലയും വെവ്വേറെ ചുറ്റി അളക്ക (ക. സാ. as for timber, whose thickness is not the same throughout, measure first separately).

താളിളക്കം
!Designed By Praveen Varma MK!