Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

141. A. മുൻ വിനയെച്ചം (ഭൂതക്രിയാന്യൂനം.) - THE ADVERBIAL PAST PARTICIPLE(“GERUNDIUM”).

571. മുൻ വിനയെച്ചത്തിൻ്റെ പ്രയോഗം നാനാവിധമുള്ളതു.

1. IT EXPRESSES ACTION PRECEDING THOSE OF THE FINITE VERB AND OTHER PARTS OF THE VERB, WHICH SHOW A BREAK IN THE SENTENCE.
പ്രധാനക്രിയെക്കും വാചകമദ്ധ്യത്തിങ്കലെ മുറ്റുവിനെക്കുംമറ്റും മുഞ്ചെല്ലുന്ന ക്രിയയെ കുറിപ്പാനായി സംസ്കൃതക്ത്വാന്തം(ത്വാ) പോലെ മുൻവിനയെച്ചം പ്രയോഗിച്ചു വരുന്നു. കാലശക്തിയോടു ക്രിയകളുടെ തുടൎച്ചയെ കുറിക്കും.

a) Describing sequel of action.
ഉ-ം കഴുതയെന്നറിഞ്ഞു എയ്തു കൊന്നു. അകത്തു ചെന്നു വാതിരി അടെച്ചു വടിഎടുത്തു കൊണ്ടു നന്നെ അടിച്ചാൽ. അവർ വന്നു പണം കൊടുത്തു പുറപ്പെട്ടു പോയി(=വരികയും, കൊടുക്കയും, പുറപ്പെടുകയും, പോകയും ചെയ്തു.)

b) The last Verb by its Tense imparts a colour to the Participle.
അവസാനക്രിയ ഭാവിയോ മറ്റോ ആയാൽ ശേഷം മുൻവിനയെച്ചങ്ങൾക്കു ഭാവ്യൎത്ഥവും മറ്റും ജനിക്കും.
ഉ-ം അവർ വന്നു പണം കൊടുത്തു പുറപ്പെട്ടു പോകും (=വരും, കൊടുക്കും, ഇത്യാദി) വീണു കിടക്ക തക്കവണ്ണം (=വീഴതക്കവണ്ണം, കിടക്കതക്കവണ്ണം) അറയിൽ ചെന്നിരിപ്പിൻ (=ചെല്ലുവിൻ, ഇരിപ്പിൻ) ഇന്നവൻ കണ്ടു കാൎയ്യം എന്തെന്നാൽ (=കാണേണം, ചെയ്യെണം) (563 ഉപമേയം)

c) Exceptions from the identity of Subject.
സമകൎത്താവു പ്രമാണമെങ്കിലും ഓരോ അപവാദങ്ങൾ ഉണ്ടു. വിശേഷിച്ചു ഇട്ടു എന്നൎത്ഥം ജനിക്കുമ്പോൾ.
ഉ-ം യുദ്ധം കഴിഞ്ഞു പുരപ്രവേശം ചെയ്തു (ശി. പു)=കഴിഞ്ഞിട്ടു തിരിയ വന്നിങ്ങു വിലോകിപ്പാനുണ്ടോ? (കേ. രാ.) ചേടിമാർ ചൂഴറ്റു വന്നു തുടങ്ങിനാൾ (കൃ.ഗാ.) ഞാൻ പിറന്നു (പിറന്നിട്ടു) ൬ മാസം ആയി. (ആയി, ആയിട്ടു ഉപമേയം.)

2. BESIDES THE TEMPORAL IT HAS ALSO AN INSTRUMENTAL SIGNIFICATION.
572. a.) കാലാൎത്ഥം അല്ലാതെ കാരണാൎത്ഥവും നടപ്പു.
ഉ-ം ചോര വയറ്റിൽ നിറഞ്ഞു മരിക്കും (മ. മ.) ദേഹം നുറുങ്ങി പതിച്ചാരിരിവരും (സീ. വി.) നീ പിരിഞ്ഞു ഞാൻ സങ്കടം കൊള്ളുന്നതു (കേ. രാ.) പലതും പറഞ്ഞു പകൽ കളയുന്ന നാവു (വി. ന. കീ. with talking) നിന്നെ—കണ്ടേ നിന്നുത് എന്തൊഴിൽ (രാ. ച. seeing thee). എന്തു ചൊല്ലി വിവാദവും (=ഉണ്ടു. വ്യ. മാ.what about). ദുൎവ്വാക്കു കേട്ടിറങ്ങി പോകയില്ല (ചാണ. on account of). ഞേന്നു ചാവെൻ (പയ. by). നീന്തിതളൎന്നു (കൃ. ഗാ. by) അവന്നു ആഭരണം വിറ്റു ഒരു ലാഭംവേണമോ? ചാണ. by) ചതിച്ചു ഞാൻ എത്ര വസ്തു പറിച്ചേൻ (രാ. മ. by cheating)എത്ര കൊതിച്ചു നമുക്കു ലഭിച്ചൊരു പുത്രിക്കു (ശി. പു. after being so long desired).മന്നവനയച്ചിങ്ങു വരുന്നു ഞങ്ങൾ (കേ. രാ. sent by). ശാപം തട്ടി ഭസ്മശേഷനായി(നള.) ഭിമൻ്റെ തല്ലു നിൻ്റെ തുടമേൽകൊണ്ടു ചാക (ഭാര). ഞാൻ പറഞ്ഞോ മുന്നംഅമ്മയെ പ്രാപിച്ചു (സഹ. താൻ പറഞ്ഞെല്ലൊ മദനപരവശാൽ-എന്നതിന്നുത്തരം.) കൊണ്ടും കൊടുത്തും നരന്മാൎക്കു ചാൎച്ചകൾ ഉണ്ടായ്‌വരും (ഭാര. by marrying)പട്ടാങ്ങ് എന്നു തേറി പൊട്ടരായ്പോകൊല്ലാ (കൃ. ഗാ. dont be so foolish as to believe)(575. 728. ഉപമിക്കേണ്ടതു.)
b.) It serves often for the Conditionals.
ആകയാൽ സംഭാവനാൎത്ഥമുള്ളതു തന്നെ (628.)
ഉ-ം അതു തിന്നു സുഖം കാണും (=തിന്നാൽ) തെങ്ങ് വിധങ്ങൾ തിരിഞ്ഞുതീൎക്കേണം (=തിരിഞ്ഞാൽ, തിരിഞ്ഞേ.)
Chiefly with restrictive ഏ (except) വിശേഷിച്ചു ക്ലിപ്താൎത്ഥമുള്ള ഏകാരത്തൊടു സംഭാവനാൎത്ഥം ഉളവാം.
ഉ-ം കുടിച്ചേ തൃപ്തിയുള്ളു (പ. ത.) കൊന്നു തിന്നേ ശമം വരും (പ. ത.) ശീലംചിഹ്നം ആരാഞ്ഞേ അറിയാവു (കൈ. ന.) ചൊല്ലിയെ തുറപ്പു ഞാൻ, നാള പുലൎന്നേതുറപ്പു ഞാൻ (ശീല. until—or). ഈ ദണ്ഡം തീൎത്തേ പോയിക്കൂടും (കേ. ഉ.) അവരുടെ പ്രഥ പൊരുതേ അടങ്ങുവ് (കേ. രാ.) പറഞ്ഞേ സുഖം വരൂ; മുത്തു രത്നവും സുവൎണ്ണത്തോട് എത്തിയേ ശോഭിച്ചീടും (നള.) (661. 812, 1. 569, 1.കാണ്ക.)
So especially after except എന്നിയെ ചേൎക്കയാലും.
ഉ-ം പാൽ കുടിച്ചെന്നിയേ താഴുന്നോനല്ല; നിങ്ങൾ വന്നെന്നി (കൃ. ഗാ.)(784. 851. കാണ്ക)
With negative Participles മറവിനയെച്ചത്താലും ഈ അൎത്ഥംജനിക്കുന്നു.
ഉ-ം ഔഷധം കൊടുക്കാതെ വൈഷമ്യം ഉണ്ടാം (വേ. ച. 578, 2 കാണ്ക)
ഉം ചേൎത്തിട്ടും though.
ഉ-ം വൈരികളോടു വല്ലതും ചെയ്തും ഇല്ലൊരു കുറ്റം ഉള്ളിൽ (രാ. ച.) [കൊണ്ടും കൊടുത്തും (a) അൎത്ഥത്താൽ ചേരാ.] (635, 1. കാണ്ക.)
3. VERY OFTEN IT SERVES AS MERE ADVERB OF MODE.

573. മുൻവിനയെച്ചം നടുവിനയെച്ചം പോലെ 610. പ്രകാരക്കുറിപ്പായിട്ടു നടക്കുന്നു. അതിനാൽ സമകാലത്തിൽ നടന്ന൨ വിശേഷങ്ങൾ ഒന്നായി ചേൎക്കും; അവസാനക്രിയക്കു വിനയെച്ചത്താൽ വിശേഷണം വരുന്നു.
ക്രിയാവിശേഷണങ്ങൾ മിക്കതും വിനയെച്ചങ്ങൾ അത്രെ.
ഉ-ം ആയി-നന്നായി 663 ഇത്യാദി ആട്ടിനെ വെട്ടിക്കൊന്നു കൊണ്ടുപോയി വെച്ചുതിന്നു (പ. ത.) നീ പല്ലു മുറുക്കി കടിച്ചാൽ (പ. ത= മുറുക്കത്തോടു.) കൂടിവന്നു (came together) കൂടവെ പുറപ്പെട്ടാർ (കേ. രാ.) കണക്കറ്റു കരഞ്ഞു (കേ. രാ.=ഇല്ലാത്തോളം.) കുടിച്ചു ചാക; be drowned പറഞ്ഞയക്ക; വഴിതെറ്റി നടത്തുക (562) നാറ്റിനോക്കി smelled at it (ഇതിൽ: നോക്കി സാധാരണക്രിയയും നാറ്റി അതിൻ്റെ വിശേഷണവും തന്നെ.) ബഹുവിധം പ്രസംഗിച്ചാക്ഷേപിക്കുന്നേരം (ഭാര.) സുഹൃത്തുകളെ തണുത്തു നോക്കി (കേ. രാ.)
It denotes even consequence ഫലവാചിയായും നടക്കും.
ഉ-ം താൻചത്തു മീൻപിടിച്ചാൽ (പഴ. so as to die ചാകുംവണ്ണം.) വെളുത്തലക്കുന്ന രജകൻ (കേ. രാ. വെളുക്കേ അലക്ക എന്നതു അധികം വെടിപ്പു.
Some Verbs exist only in this Adverbial form.
ചില ക്രിയാപദങ്ങളിൽനിന്നു മുൻവിനയെച്ചമേ ശേഷിപ്പുള്ളു (323 കാണ്ക.)
ഉ-ം ഒന്നിച്ചു, തനിച്ചു മുതലായവ
Adverbs may be further defined by another Adverb, chiefly of the Infinitive form.
മുൻവിനയെച്ചത്തെ പിൻനടുവിനയെച്ചങ്ങളെ കൊണ്ടു വൎണ്ണിക്കുന്നു (പ്രതിസംഖ്യകളും ആം 132-147.)
ഉ-ം ചൊല്ലുന്നതുണ്ടു കനക്കച്ചുരുക്കി ഞാൻ-പെരിക നന്നായി (ഭാര.)
4. MANY COMPOUND VERBS ARE ACCORDINGLY FORMED BY THIS ADVERBIAL OF MODE OR MANNER. THE CLOSENESS OF THEIR CONNECTION IS SUCH, THAT IN MANY CASES THE VERBAL PARTICIPLE REMAINS, EVEN WHEN THE FOLLOWING VERB IS CHANGED INTO A SUBSTANTIVE.

574. പ്രകാരവാചിയായ ഈ വിനയെച്ചത്താൽ ഏറിയ സമാസക്രിയകൾ ഉളവാകുന്നു (സഹായക്രിയകൾ 720-758 കാണ്ക.)
ഉ-ം കെട്ടിപിടിക്ക, തൊട്ടുകളിക്ക, അടിച്ചുതളിക്ക മുതലായവ.
ഈ സംബന്ധബലാൽ ക്രിയാപദം നാമരൂപമായി മാറിയാലും വിനയെച്ചം പലപ്പോഴും മാറാതു.
ഉ-ം നിൻകേട്ടുകേളി (ഭാര.) അവൻ്റെയും നിൻ്റെയും കൂടികാഴ്ച (ചാണ.) തൊട്ടുകുളിക്കാർ തീണ്ടിക്കുളിക്കാർ, അടിച്ചുതളിക്കാർ.
ഏറിയജാതി തൊഴിലുകൾ അതിൽ പെടുന്നു.
ഉ-ം കെട്ടിപ്പാച്ചൽ, കെട്ടിയാട്ടം (= വെള്ള കെട്ടി ആടുക) വെട്ടിയടക്കം, (taking possession of lands by conquering) പൂശിപ്പെട്ടി (കേ. ഉ.) പീടിക കെട്ടിവാണിഭം (shopkeeping).
5. THIS SHADE OF MEANING, ADVERBIAL PARTICIPLES ARE INTENDED TO GIVE, MUST BE EXPRESSED BY AUXILIARIES; ESPECIALLY BEFORE NEGATIVE AND CAUSATIVE VERBS.

575. മുൻവിനയെച്ചം കുറിക്കേണ്ടും അൎത്ഥതാല്പൎയ്യങ്ങളെ ഗ്രഹിക്കുന്നതു ചിലപ്പോൾ പ്രയാസം.
ഉ-ം രത്നത്തെ കാമിച്ചു, ചത്തുകിടക്കുന്ന സൎപ്പത്തിൻ ചാരത്തു ചെല്ലും പോലെ (കൃ. ഗ. ഇതിൽ: കാമിച്ചു എന്ന വിനയെച്ചം ചത്തുകിടക്കുന്ന എന്ന പേരെച്ചത്തോടു ചേൎക്കൊല്ലാ; ഗദ്യത്തിൽ കാമിച്ചിട്ടു എന്നതിനാൽ സംശയം തീരും) പറഞ്ഞ് എന്തിനികാരിയം? (ഭാര=പറഞ്ഞിട്ട്.) കൊന്നെന്തൊരു ഫലം (ഭാര=കൊന്നിട്ടു, കൊന്നാൽ-താഴേ നോക്ക.)
ആകയാൽ വിശേഷിച്ചു മറവിനഹേതുക്രിയകളോടെ സഹായക്രിയകളെ ചേൎത്തു, അൎത്ഥവികാരങ്ങളെ കല്പിക്കേണ്ടതു വിശേഷിച്ചു “ഇട്ടു“ എന്നത് കാലത്തിലും ഹേതുവിലും ഉള്ള മുമ്പു കുറിക്കുന്നു (728 കാണ്ക.)
ഉ-ം കൂടിവന്നു (573=ഒരുമിച്ചു) കൂടിട്ടു വന്നു (=കൂടിയ പിൻ.) ഇമ്മാസം തികഞ്ഞിട്ടു നിന്നെ ഞാൻ കണ്ടില്ലെങ്കിൽ (കേ. രാ.) ആരുമെ കൈകൊള്ളാഞ്ഞിട്ട് അഞ്ചാമനോടു ചൊന്നാൻ (ഭാര.) ഭരതൻ വന്നിട്ടു ഗമിക്കാം (കേ. രാ. as soon as). എന്നു നിരൂപിച്ചിട്ടു ഒത്തതു ചെയ്ക; തത്വബോധം ഉദിച്ചിട്ട് അവളെ ഉപേക്ഷിച്ചാൻ (ഭാര.) സങ്ക്രമത്തിന്നു മുമ്പിലും സങ്ക്രമം കഴിഞ്ഞിട്ടും (തി. പ.)
ചോദ്യത്തിൽ.
ഉ-ം മണ്ണു തിന്നുന്നത് എന്തിന്നു? വെണ്ണയും പാലും ഞാൻ തരാഞ്ഞിട്ടോ? ചോറില്ലയാഞ്ഞോ? (കൃ. ഗ.) ഈ ബുദ്ധിയുണ്ടായ്ത് - ആരാനും പറഞ്ഞിട്ടോ? (ഭാഗ.)
സ്വസ്ഥനായി വസിച്ചിട്ടു എന്തുകാൎയ്യം? (നള.) അതിപ്പോൾ പറഞ്ഞിട്ടെന്തു ഫലം? (കേ. രാ=പറകയാൽ-മീതേ കാണ്ക.) ഉടൻ എന്നതിനാൽ പദ്യത്തിൽ സമശക്ത്യാൎത്ഥം ജനിക്കും (855, 2.)
ഉ-ം പഠിക്കുന്ന പുമാൻ അഖിലപാപങ്ങൾ നശിച്ചുടൻ ബ്രഹ്മാനന്ദം പ്രാപിക്കും (രാമ. as soon as, immediately).
6. REPETITION OR CONTINUATION OF AN ACTION MAY BE EXPRESSED BY A REPETITION OF THE SAME VERB (though more generally by certain auxiliaries—see below)

576. ക്രിയാവൎത്തമാനവും തുടൎച്ചയും വിനയെച്ചയിരട്ടിപ്പിനാൽ കല്പിക്കാം. പൊതുവിലോ കൊള്ളുക 725, വരിക 747, പോരുക 748. എന്നീ സഹായക്രിയകളെ മുൻവിനയെച്ചത്തോടു ചേൎത്തു സാധിപ്പിക്കും. (859, 1 കാണ്ക.)
ഉ-ം (തപ്പിതപ്പി നടന്നുനടന്നു (ശീല. went on feeling=തപ്പികൊണ്ടു.) വെന്തു വെന്തുരുകുന്നു (കേ. രാ.) കണ്ടു കണ്ടിരിക്കവേ (വേ. ച. whilst he looked on) തമ്മിൽ തച്ചുതച്ചവർ (ഭാര.) ആട്ടി ആട്ടി കളയേണം (ഭാര.) വിട്ടുവിട്ടിറങ്ങുമ്പോൾ (ഭാഗ.) മന്ത്രികൾ മന്ത്രിച്ചു മന്ത്രിച്ചു യന്ത്രിച്ചു (ചാണ.) പെറ്റു പെറ്റീടുന്ന മക്കൾ (കൃ. ഗാ=ഒന്നോടൊന്നു=പെറ്റുവരുന്ന) സദാ ചെയ്തു ചെയ്തിരിക്കേണം (വേ. ച. ചെയ്തു പോരെണം) പാശങ്ങൾ ഓരൊന്നു കൊണ്ടന്നു കെട്ടിക്കെട്ടി(കൃ. ഗാ. continued to bind with new and more ropes) നടുവിനയെച്ചം 609, b. ഉപമേയം.
7. IT PRECEDES THE FINITE VERB WITH THE CASES GOVERNED BY IT, YET THE OBJECT OF THE FINITE VERB IS OFTEN PLACED BEFORE THE GERUNDIUM (CHIEFLY WHEN EXPRESSIVE OF MODE).

577. a.) മുറ്റുവിനെക്കും അതിനോടു ചേരുന്ന വിഭക്തികൾ്ക്കു മുമ്പിലും മുൻവിനയെച്ചം നില്ക്ക നൃായം.
ഉ-ം വന്നു ഭൂമിയെ ആക്രമിച്ചു.
b.) എന്നിട്ടും മുറ്റുവിനെക്കുറ്റകൎമ്മം പലപ്പോഴും തലെക്കലും, മുൻവിനയെച്ചം മുറ്റുവിനെക്കു മുമ്പിലും കാണ്മാറുണ്ടു; വിശേഷിച്ചു പ്രകാരാൎത്ഥത്തിൽ (573 കാണ്ക.)
ഉ-ം ഭൂമിയെ വന്നാക്രമിച്ചു (നള.) ഈശനെ ചെന്നു വണങ്ങി (നള.) അസുരരെ പൊരുതു കൊന്നു (ശബ.=പൊരുതിട്ടു അസുരരെ കൊന്നു.) അതു ദയ ഉണ്ടായിട്ടു പറയേണം.
വൃത്താന്തം എന്നെ പറഞ്ഞറിയിക്കേണം (അറിയിക്ക ൨ ദ്വിതീയയോടു.)
അദ്ദേഹത്തിനോടു-എത്രശത്രുക്കൾ വന്നു-യുദ്ധം ചെയ്തു; ഗളനാളം-ചക്രം എറിഞ്ഞു-ഖണ്ഡിച്ചു (അ. രാ.)-585, c. നോക്കാം.
Nay, in Poetry the Adverbial Participle is even frequently placed after the Finite Verb.
c.) എന്നാൽ പദ്യത്തിൽ മുൻവിനയെച്ചം അവ്യയീഭാവത്തോടു മുറ്റുവിനയെ (വിധിയിൽ അധികമായിട്ടു) അനുഗമിക്കനടപ്പു.
ഉ-ം അവിടെ ഇരിക്ക പോയി (രാ. മ.) കരേറുക ഭവാൻ മുതിൎന്നു (മത്സ്യ.= മുതിൎച്ചയോടെ.) കേൾ സംക്ഷേപിച്ചു (ഹ. ന. കീ.) കഥചൊല്വൻ ചുരുക്കി ഞാൻ കൂടക്കൂടെ അങ്ങനെ വായിക്കാം.)
വിശേഷിച്ചു മറവിനയെച്ചങ്ങളായ മടിയാതെ, പാരാതെ, ഓരാതെ ഇത്യാദി ബലകളും (283, 2) അറിയാതെ മുതലായ അബലകളും (283, 1) തന്നെ 578, 2, c. കാണ്ക.
8. THE NEGATIVE ADVERBIAL PARTICIPLES.

578. മറവിനയുടെ മുൻപിൻ വിനയെച്ചങ്ങളുടെ പ്രയോഗത്തെ പറയുന്നു.
1. THE FIRST NEGATIVE ADVERBIAL PARTICIPLE HAS CHIEFLY THE TEMPORAL AND CAUSAL SIGNIFICATION.
ആഞ്ഞു (എന്നന്തമുള്ള മറമുൻവിനയെച്ചം 281, 1 (280) സാമാന്യേന കാലാൎത്ഥവും കാരണാൎത്ഥവും ഉള്ളത്.

a.) കാലാൎത്ഥം.
ഉ-ം കാമഭ്രാന്തി സഹിയാഞ്ഞു-അന്യകൈപിടിച്ചു (കേ. ഉ.) ഇത്തരം സഹിയാഞ്ഞിട്ടത്തലോടു ബാലൻ തൻ്റെ ഭവനത്തിൽ ചെല്ലും നേരം (വേ. ച. when). കേട്ടു കേളാഞ്ഞു പറഞ്ഞു (ഭാര.) സാന്ത്വനം ഫലിയാഞ്ഞു കോപിച്ചു രക്ഷോനാഥൻ (കേ. രാ.)

b.) കാരണാൎത്ഥം (ഇട്ടു 575 ചേൎക്കേണ്ടിവരും.)
ഉ-ം ദശരഥൻ രാമനെ ആകാഞ്ഞു കൈവിട്ടു എന്നല്ല (കേ. രാ.=ആകാഞ്ഞിട്ടു for his being evil—Dir. Caus.) കണ്ടില്ലാഞ്ഞല്ലീ അത്തൽ പിടിച്ചു (കൃ. ഗാ. because.) വിദ്യകൾ-മനസ്സിൽ കൊള്ളാഞ്ഞു നിറഞ്ഞു പൊങ്ങിയങ്ങുരസ്സിൽ ഉണ്ടായി മുഴ (കേ. രാ.)
ഭവാനെ കരുതാഞ്ഞിട്ടിങ്ങനെ വന്നതു (വേ. ച.) 579, b.
2. THE SECOND NEGATIVE ADVERBIAL PARTICIPLE IS A REAL ADVERB (=POSITIVE INFINITIVE).

ആതെ അന്തമുള്ള മറപിൻവിനയെച്ചം ഉള്ളവണ്ണം (283, 323) അവ്യയം തന്നെ.
a.) Its temporal power.
കാലാൎത്ഥം. (579, b.)
ഉ-ം കണ്ണുനീർ കൊണ്ടവൻ ചൊല്ലാതെ ചൊല്ലിനാൻ (കൃ. ഗാ. not by - but). അറിഞ്ഞറിയാതെ പിഴച്ചതുണ്ടെങ്കിൽ (കേ. രാ.)
To avoid confusion, Negative Participles with temporal power ought, as much as possible, to be placed before the Positive Verbal Participle ruled by the same Subject.
മീതെ (575) സൂചിപ്പിച്ച പ്രയാസത്തെ ഒഴിക്കേണ്ടതിന്നു കാലാൎത്ഥമുള്ള മറ മുൻവിനയെച്ചം ആകുന്നേടത്തോളം സമകൎത്താവുള്ള തിട്ടവിനയെച്ചത്തിന്നു മുമ്പെ നില്ക്കേണ്ടതു.
ഉ-ം അവൻ കല്യാണം ചെയ്യാതെ ഒരുത്തിയെ കൊണ്ടുവന്നു പാൎപ്പിച്ചു (with out marrying; or did not . . . but only) എന്നാൽ അവൻ ഒരുത്തിയെ കൊണ്ടുവന്നു കല്യാണം ചെയ്യാതെ പാൎപ്പിച്ചു തെറ്റല്ല എന്നു വരികിലും, തൽകാല അമ്പരപ്പിന്നു ഇട ഉണ്ടു.
Yet in Poetry it is often placed after the finite Verb.
പദ്യത്തിങ്കലോ പിന്നെ പിന്നേയും മുറ്റുവിനയെ പിഞ്ചെല്ലും.
ഉ-ം ചൊല്ലു നീ മടിയാതെ ഭാര. 577. c. ഉപമേയം.

b.) Its conditional bearing.
സംഭാവനാൎത്ഥത്തിൽ കാലാൎത്ഥത്തോടേ കലൎന്നു കാണും.
ഉ-ം ശീലം അറിയാതെ സ്ഥലം കൊടുക്കരുത് ഗ്രാമ്യം=അറിയാഞ്ഞാൽ 579, b.
ആറേഴുമാസം കഴിയാതെ ചെയ്യരുതു (ശി. പു.) 572, b.

c.) It occurs mostly with the power of an Infinitive (in the adverbial sense and is resolvable by so that.
അവ്യയീഭാവത്തിൽ തന്നെ (573 എന്ന പോലെ.)
ഉ-ം പൊരുതു ഗംഗയും തരിക്കാതെ കണ്ടു (712) തടുത്തു നിൎത്തെണം (കേ. രാ=തരിക്കായ്വാൻ 582.) ഇളകാതെ വമ്പടനിൎത്തിനാൻ (ഭാര=ഇളകായ്വാൻ.) നിങ്ങൾ ശേഷിയാതെ ബ്രഹ്മാണ്ഡം ദഹിക്കും (ഭാര.) ഉരുണ്ടു പോകാതെ പിടിച്ചു സംഗാഢം-നീന്തിനാർ (കേ. രാ. lest) ഗോക്കളെ വായുസഞ്ചാരം പോലും തട്ടാതെ സൂക്ഷിച്ചു (പ. ത.). ഞാൻ ആരും കാണാതെ വന്നു; വൈകല്യം വരാതെ ചെയ്യാം; സംശയം കൂടാതെ നശിച്ചുപോകും; മരിച്ചു മരിയാതെ (ഭാര=ജീവന്മൃതം) ശങ്ക കൂടാതെ വന്നു (lit. so that no fear came to him=fearlessly).

d.) It is used as Imperative in Southern Composition.
തെക്കേപാട്ടുകെട്ടിൽ (തമിഴ് അനുസരിച്ചിട്ടു) വിധിയായിട്ടു നടക്കുന്നു.
ഉ-ം ഏറപ്പറഞ്ഞു പോകാതെ ദുരാത്മാവേ (ചാണ.) അധൎമ്മം ചൊല്ലാതെ നീ (ഉ. രാ.) പായാതെ നില്ലു നീ (ഭാര) പതിക്കു ശോകങ്ങൾ വളൎത്താതെ നീയും എരിയുന്ന തീയിൽ ചൊരിയാതെ ഘൃതം (കേ. രാ. it is not for you to . . . nor ought you.)
ഇതിന്നും മറവിനയാൽ ഒരു വിശേഷണം.
ആകാതെ പോകാതെ ഭോജനനാഥ (കൃ. ഗ. dont become wicked).

e.) Two Negatives are generally joined by ഉം, ഉം.
രണ്ടു മറമുൻവിനയെച്ചങ്ങളെ ഉം—ഉം കൊണ്ടു ചേൎക്ക ക്രമം.
ഉ-ം നല്ലവണ്ണം അറിയാതേയും കാണാതേയും ഒരു കാൎയ്യം ചെയ്യരുത്.
എങ്കിലും: എഴുനീറ്റു ഒന്നുമേ മിണ്ടാതെ നോക്കാതെ തന്നിടം പുക്കിരുന്നു (ചാണ.) എന്നും വായിക്കുന്നു (590, b. നോക്കാം.)
9. THE FIRST ADVERBIAL PARTICIPLE IS ALSO FOUND, HOWEVER RARELY, AS THE OBJECT SIGNIFICATIVE OF PERCEPTION BY THE SENSES.

579. കേൾ്ക്കാദികളിൽ ദുൎല്ലഭമായിട്ടു കൎമ്മമായും നടക്കുന്നു മുൻവിനയെച്ചത്തെ.
a.) Without a Subject (=Passive).
കൎത്താവില്ലാതെയും (കൎമ്മത്തിൽക്രിയ.)
ഉ-ം അവരെ നിരുത്സാഹേന കണ്ടു (ചാണ.) ചൊല്ലി (അരുൾ ചെയ്തു) കേട്ടു; എന്നു കേട്ടു; എഴുതി കെട്ടി; വായിച്ചു കേട്ടു; പിരിഞ്ഞറിഞ്ഞുതില്ലൊരു നാളും ഇനി പിരിഞ്ഞിരിപ്പാനും അരുതു ദൈവമേ (ഭാര.) നിന്നെ പിരിഞ്ഞു പൊറുക്കുന്നതു എങ്ങനെ (രാമ.) ഗുഹാമാൎഗ്ഗം അടഞ്ഞു കണ്ടനേരം (ചാണ.) തന്നെ ബിംബിതനായിട്ടു കണ്ടു (കൃ. ഗാ.) പുത്രിയെ ജീവിച്ചു കാണ്മാൻ (നള.)

b.) Sometimes with a Subject.
കൎത്താവോടു കൂടയും കാണാം.
ഉ-ം ശ്രോത്രീയൻ ചൊല്ലി ധരിച്ചു (നള.) വിപ്രൻ പറഞ്ഞു ധരിച്ചു ഞാൻ (നള.) നാദം ഘോഷിച്ചു കേൾക്കുന്നു (കേ. രാ.) ചാണക്യൻ പ്രതിജ്ഞ . . . ചാരന്മാർ പറഞ്ഞ് ഒക്ക കേട്ടാൻ (ചാണ.) ബാലി പറഞ്ഞിട്ടു കേട്ടു ഞാൻ (കേ. രാ.) ഇങ്ങനെ വന്നകപ്പെട്ടിട്ടറിവല്ലെനിക്ക് ഒരു നാളിലും (നള.) ഗുരുവരുളിച്ചെയ്തു കേട്ടു (ഭാര.) പാണ്ഡനും കേരളനും അടുത്തുകാൺ (ഭാര.) പ്രപഞ്ചവും ഈശനും ഞാൻ കേവലം ഒന്നായ്ക്കണ്ടേൻ (ഭാഗ.) സാധുക്കൾ ചൊല്ലി കേൾ്പു. കുടം വെള്ളം നിറഞ്ഞു കണ്ടു (=കുടത്തിൽ.)
Especially with Negative Participles.
വിശേഷിച്ചു മറവിനയെച്ചങ്ങളോടേ.
ഉ-ം ആതെ നിൻ കഴൽ വണങ്ങിടാതെ പൊറുക്കുമോ? (പ. ത.) അവനെ ബോധം കൂടാതെ കണ്ടു (കൃ. ഗ.) ഭൂമിസംപൎക്കം കൂടാതെ കാണായി (നള.) കണ്ണനെ കാണാതെ ഉണ്ടോ പൊറുക്കാവൂ? (കൃ. ഗ.) 578, 2.
ആഞ്ഞു വെന്തു പൊറാഞ്ഞു ചെന്നു (ഭാര.) 578, 1.
സൂചകം: നിരുത്സാഹേന, കൂടാതെ, അടഞ്ഞു മുതലായ അവ്യയങ്ങളും കൎമ്മമായി നടക്കുന്നു.
10. ATTEMPT TO EXPLAIN THE USE OF THIS ADVERBIAL PARTICIPLES INSTEAD OF THE INFINITIVE.

580. നടുവിനയെച്ചത്തിൻ്റെ സ്ഥാനം മുൻ വിനയെച്ചം ആക്രമിപ്പാൻ പല സംഗതികൾ ഉണ്ടു. മറവിനയുടെ ഭാവിയാലും, മുൻവിനയെച്ചത്തിൻ്റെ പരന്ന പ്രയോഗത്താലും, കൎണ്ണരസത്താലും ആയ്തു നുഴഞ്ഞു വന്നു. വിശേഷിച്ചു പിൻവിനയെച്ചം തുണയായി നിന്നു 585. നടുവിനയെച്ചവും മുൻവിനയെച്ചാൎത്ഥവും അപഹരിക്കയും ചെയ്തു 610.
എങ്ങനെയെന്നാൽ ചെയ്തു അഥവാ ചെയ്വാൻ തുടങ്ങി എന്നത് പുരാണനടപ്പിൽ ചെയ്യതുടങ്ങി അത്രെ. എനിക്കറിഞ്ഞുകൂടാ തമിഴിൽ അ(റിയക്കൂടാ തന്നെ 585, a. b. 751. സഹായക്രിയാദ്ധ്യായവും കാണ്ക.)
പാൽ തൂകകണ്ടു (കൃ. ഗാ=തൂകി.) കുത്തു കൊള്ളക്കണ്ടു (ചാണ.) തല്ലുവരക്കണ്ടു (ഭാര.) രഘുവരനെയും വരുത്തുവാൻ അരുൾ ചെയ്യക്കേട്ടു വരുത്തി സൂതനും (കേ. രാ.) മുതലായ ഉദാഹരണങ്ങൾ ഉണ്ടു. — 609, 612 കാണ്ക.
സാധാരണമായിട്ടു: തമ്മിൽ വിവാദിപ്പതു കേട്ടു (പ. ത.) അവർ കളിക്കുന്നതു കണ്ടു ഇത്യാദികൾ ക്രമപ്രകാരമുള്ള രൂപം — (595 കാണ്ക.)
The Verbal Participle is even treated as a Noun.
നാമം പോലേത്ത പ്രയോഗവും ഉം ചേൎത്തു ജോതിഷത്തിലും മറ്റും കാണ്കയാൽ നടുവിനയെച്ചത്തിന്നു (ക്രിയാനാമത്തിന്നും) പകരം നില്ക്കുന്നു എന്നു പറയാം.
ഉ-ം ശുക്രൻ നിന്നാൽ ശയന സൌഖ്യവും വിശേഷ വസ്ത്രങ്ങൾ ലഭിച്ചും ഫലം ലഭിക്കയും; അന്യദേശവാസവും ഉണ്ടായും ഫലം—സമ്പത്ത് ഉണ്ടായും നല്ല സ്ഥാനത്തെ പ്രാപിച്ചു ബഹുമാനാദി ശ്രേയസ്സ് അനുഭവിച്ചും ഫലം (തി. പഞ്ച.)

താളിളക്കം
!Designed By Praveen Varma MK!