Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

139. The Second Future Tense.

569. രണ്ടാം ഭാവിയുടെ താല്പൎയ്യങ്ങളോ.
1. IS A REAL FUTURE.

ഒന്നാം ഭാവിയോട് ഒക്കും.
ഉ-ം മമ സങ്കടം അറിയിപ്പൂ (വില്വ.) സ്രാവം ഒന്നരയാണ്ടു ചെല്വൂ (വൈ.ശാ.) എങ്ങനെ കൊടുപ്പു ഞാൻ? (മ. ഭാ.) ഹന്ത ഞാൻ എന്തു ചെയ്വൂ (നള.)
Especially with the Conditional ഏ വിശേഷാൽ സംഭാവനാൎത്ഥമുള്ള ഏകാരത്തിൽ പിന്നെ ഈ ഭാവി നടപ്പുള്ളതു. (811 കാണ്ക)
ഉ-ം ദക്ഷിണ ചെയ്തെങ്കിലേ വിദ്യകൾ പ്രകാശിപ്പു (മ. ഭാ.) ഹേതു ചൊല്ലിയേ വാതിൽ തുറപ്പു ഞാൻ (ശി. പു=നീ ചൊല്ലിയാൽ ഒഴികെ ഞാൻ തുറക്കയില്ല) എന്നെ ദുഷിച്ചേയിവൻ പറവു പണ്ടും (മ. ഭാ.) 749.

2. IS A LASTING PRESENT.
നിത്യത കുറിക്കും.
ഉ-ം ൪ ദിക്കിലും ൪ ദിഗ്ഗജങ്ങൾ നില്പു (ഭാഗ.) ചെട്ടി നാഴിയും കോലും എടുത്തളപ്പു; നാലു വഴിയും കാണ്മു (പൈ.) എന്നു കേൾ്പൂ, കേൾ്പുണ്ടു, എന്നു നീ കേൾ്പില്ലേ? (കേ. രാ.)
And thus a Future of habit ഇങ്ങനെ ശീലവാചിയായും വരും.
ഉ-ം നാല്വരും പിരിയാതെ നടപ്പൂ (ഭാഗ=നടപ്പാറായി) അവരെ പോലഞാൻ ഉണ്ടോ കാട്ടൂ (കൃ. ഗാ.)

3. IS A FUTURE OF POSSIBILITY AND NECESSITY.
പിന്നെ ഔചിത്യവും ആവശ്യതയും വരും.
ഉ-ം ദേവിയുടെ ദുഃഖം എന്തൊന്നു ചൊല്വു, നിങ്കനിവില്ലായ്കിൽ എങ്ങനെജീവിപ്പൂ (കൃ. ഗാ.)
And always used in arithmetical rules ഇങ്ങനെ ഗണിതസൂത്രങ്ങളിൽ പല പ്രകാരേണ ഉപയോഗമായി വരും, ഉ-ം.
മീതെ, കീഴെ വെപ്പൂ, പെരുക്കൂ, കൂട്ടൂ. ഗുണിപ്പൂ (ക. സാ.)

4. IS USED TO EXPRESS THE IMPERATIVE AND PRECATIVE.
വിധിനിമന്ത്രണങ്ങൾക്കും കൊള്ളിക്കാം ഉ-ം.
1st Person: ഇനി കോലത്തിരിയെ കാണ്മൂ (കേ. ഉ=ഞാൻ കാണേണം)കണ്ടുനിൎണ്ണയിച്ചീടു നാം (കൃ. ഗാ.) ചെല്വൂ നാം; പാഞ്ചാലനെ കൊല്ലൂ മകനേയും വിധിക്കേണം (മ. ഭാ.) പ്രിയ പോയേടം ആരായ്വൂ ഞാൻ (കൃ. ഗാ.) ഇങ്ങനെ ഉത്തമപുരുഷനിൽ.
2nd Person: എൻ പിഴ നീ പൊറുപ്പൂ; ചെന്നു നീ ചൊല്വൂ (കൃ. ഗാ.) ൧൨൦൦തറയിൽ നായർ വാഴ്ചയായിരുന്നു കൊള്ളൂ; നിങ്ങൾ രക്ഷിച്ചേപ്പൂ (കേ. ഉ.) ഇങ്ങനെ മദ്ധ്യമപുരുഷനിൽ
3rd Person: ബ്രാഹ്മണന്മാർ പ്രദിക്ഷണം ചെയ്തു കൊൾ്വു (കേ. ഉ.) ഇങ്ങനെ പ്രഥമപുരുഷനിൽ ഉപയോഗിക്കും.

താളിളക്കം
!Designed By Praveen Varma MK!