Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

136. The Present Tense. - 565. വത്തമാനത്തിന്നു.

1. DENOTES CHIEFLY AN ACTION PASSING AT THE TIME, IN WHICH IT IS MENTIONED.
മുഖ്യമായ താല്പൎയ്യമാകുന്നതു ഇപ്പോൾ നടക്കുന്ന ക്രിയ തന്നെ. ഉ-ം മുടുകുന്നിത് എന്മനം (അ. രാ.)
2. IT COMES UP THE MEANING OF THE FUTURE.

പിന്നെ ഭാവിയുടെ അൎത്ഥം തന്നെ അടുത്തതു.
ഉ-ം ഞാൻ വരുന്നു (= വരും നിശ്ചയം) ശാസ്ത്രം ഞാൻ എന്നുമേ തീണ്ടുന്നൊന്നല്ല (കൃ. ഗാ.) കാല്ക്കിയായ്‌വന്നുടൻ ദുഷ്ടരെ നിഗ്രഹിക്കുന്നവൻ; കാട്ടിൽ നടക്കുന്ന നേരം ധൎമ്മം തന്നെ നിന്നെ പരിപാലിച്ചീടും (കേ. രാ.)
3. IT HAS THE POWER AND MEANING OF THE FUTURE.

ഭാവിക്കുള്ള ശക്ത്യൎത്ഥവും ഉണ്ടു.
ഉ-ം എങ്ങനെ ഞാനറിയുന്നു (മുദ്ര= അറിവാൻ കഴിയും) ഇല്ലാത്തതു എങ്ങനെ നല്കുന്നു; അതു മറക്കുന്നെങ്ങനെ; ൧൪ സംവത്സരം എങ്ങനെ പിരിഞ്ഞിരിക്കുന്നു (കേ. രാ.)
4. UNATTAINABLE DESIRES MAY BE EXPRESSED BY THE FUTURE AND PRESENT.

സാദ്ധ്യമല്ലാത്ത ആഗ്രഹത്തിന്നും ഭാവിയും വൎത്തമാനവുംപറ്റും.
ഉ-ം (മരിച്ചവനെ ചൊല്ലി തൊഴിക്കുമ്പോൾ) ഹാ ഹാ നിണക്കു വേണ്ടുന്നതല്ലീവിധം (ശി. പു.)
In animated narrations it is substituted for the Past Tense (Engl. Imperf.)
1. TO DESCRIBE PAST EVENTS AS IF THEY WERE PASSING NOW.

566. കഴിഞ്ഞ വിവരങ്ങളെ പറയുമ്പോഴും വൎത്തമാനത്തിന്നു ചിലപ്രയോഗങ്ങൾ ഉണ്ടു.
കഴിഞ്ഞവ ഇപ്പോൾ കാണുന്നതു എന്നപോലെ വൎണ്ണിക്കുകയിൽ തന്നെ.
ഉ-ം (ശവത്തെ) മുറുക തഴുകിനാൻ; കേഴുന്നിതു ചിലബന്ധുക്കൾ, വീഴുന്നിതു ചിലർ, ഓടുന്നിതു ചിലർ, തങ്ങളെ താഡിച്ചു മോഹിച്ചിതു ചിലർ (മ. ഭാ.) അവൻ വളൎന്നു, പഠിച്ചു, ഷോഡശക്രിയ ചെയ്തു, ലോകരും പുകഴ്ത്തുന്നു, പ്രജകൾ്ക്ക് ആനന്ദം വളരുന്നു, അക്കാലം ജനകൻ അന്തരിച്ചു (ഹ. പ.)
2. TO DESCRIBE AN ACTION OF LONG DURATION AND NOT YET COME TO ITS CLOSE.

കഴിഞ്ഞതു ഇന്നെ വരെ നടക്കുകയിൽ തന്നെ.
ഉ-ം അന്നു തൊട്ടിളെക്കാതെ ഞാനതു ജപിക്കുന്നേൻ. (ശി. പു.)
3. TO DESCRIBE CUSTOM, HABIT ETC.
ഭാവിക്കുമുള്ള നിത്യത്വാൎത്ഥത്താൽ തന്നെ.
ഉ-ം മണിമഞ്ചത്തിന്മേൽ ഉറങ്ങുന്ന രാമൻ വെറുനിലത്തിനു കിടന്നു (=നിത്യം ഉറങ്ങുവാൻ ശീലിച്ച.) തുള്ളുന്ന മുയലുകളുടെ മാംസം (കേ. രാ.) ഗാനം മുഴങ്ങുന്ന ദിക്കിൽ കരച്ചൽ അല്ലാതെ ഒരു ഘോഷമില്ല (=മുമ്പെ മുഴങ്ങുമാറുള്ള.) പറഞ്ഞൊഴിക്കുന്ന ഗുരു എന്തിങ്ങനെ പറഞ്ഞതു (കേ. രാ.)
4. CONTEMPORANEOUSNESS OF ACTION.

സമകാലത്വത്താൽ തന്നെ.
ഉ-ം അവൻ കിടന്നുറങ്ങുന്ന സമയത്തിൽ ഒരുത്തൻ പുക്കു (എന്നുള്ളതിൽ അവരുടെ ഉറക്കം ഇവൻ്റെ പ്രവേശം ഈ രണ്ടു ക്രിയകൾ പണ്ടു കഴിഞ്ഞവ എങ്കിലും സമകാലത്വമുള്ളവ തന്നെ.) ഇക്കുലകേൾ്ക്കുന്നേരം അക്ഷാകുമാരൻ അങ്ങു നില്ക്കുന്നു സമീപത്തിൽ—അവനെ നോക്കി രാജാ.
(കേ. രാ.)

താളിളക്കം
!Designed By Praveen Varma MK!