Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

131. VERBS INTRANSITIVE WITH TRANSITIVE MEANING.

തൻവിനകൾ പലതും പുറവിനയുടെ അൎത്ഥത്തെയും പ്രാപിക്കുന്നു.
ഉ-ം ചാടുക (എടുത്തു ചാടിയ പൂച്ച) മാറുക (തേറിയോനെ മാറല്ല.) പിരിക (അവനെ പിരിഞ്ഞു) വളയുക (കോട്ടയെ) ദേവകൾ പെയ്യുന്ന പൂമഴ; മേഘങ്ങൾ ചോര ചൊരിഞ്ഞു (മ. ഭാ.) അസുരകൾ ശരങ്ങളെ വൎഷിച്ചാർ(ദേ. മാ.) അവനെ ആൎക്കും പീഡിച്ചു കൂടാ; അഗ്നി വനം ദഹിച്ചു (=പീഡിപ്പിക്ക, ദഹിപ്പിക്ക.)
Particularly Verbs of obtaining etc. വിശേഷാൽ ലഭിക്കാദികൾ.
ഉ-ം കള്ളനെ കിട്ടി, കുറുക്കൻ ആമയെ കിട്ടി; ഭൎത്താവിനെ ലഭിക്കും; മോക്ഷത്തെ സാധിക്ക; (ഞാനതിന്നു സാധിപ്പൻ മ. ഭാ.) എനിക്കു ബൊധിച്ചു; അതിനെ ബൊധിച്ചാലും; ജനത്തിന്നു നാശമനുഭവിക്ക (മ. ഭാ.) അവൻ ദുഃഖത്തെ അനുഭവിക്കും; വേഷം കണ്ടാൽ രാജത്വം തോന്നും; കൎമ്മം കണ്ടോളം ഹീനജാതിത്വത്തെയും തോന്നും (ഭാഗ.)

താളിളക്കം
!Designed By Praveen Varma MK!