Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

111. CASES JOINED WITH THE NOUN-PARTICLES അകം ETC.

511. അവയവങ്ങളായി ചമഞ്ഞ പല നാമങ്ങളും ഇന്നിന്ന വിഭക്തികളോടു ചേരുന്ന പ്രകാരം പറയുന്നു. ആയവ മുമ്പെ വളവിഭക്തിയോടും പിന്നെ ഷഷ്ഠി ചതുൎത്ഥി സപ്തമികളോടും ഇണങ്ങി കാണുന്നു.
1. (Into) അകം.

512. Forms of Locative സപ്തമിയുടെ രൂപവികാരങ്ങൾ ആയതു.

I. Terms of Inside, Into, Between etc കാടകം ചെന്നു. നാകമകം പുക്കു (കേ. രാ.) രൂപത്തെ മനക്കാണ്പകം ചേൎത്തു (നള.) കൎണ്ണങ്ങൾ്ക്കകം പുക്കു (പ. ത.) (Within) അകത്തു.
മന്നിടം തന്നകത്തു (കൃ. ഗ.) എണ്ഡിശയകത്തും (കേ. ര.) കൈനിലയകത്തു മേവി. (മ. ഭ.) ഉടലിൻ്റകത്തേ (പാ.) പീടികയുടെ അകത്തു, വനത്തകത്തു (രാമകഥ) ൟറ്റുശാലയകത്തു പുക്കു (സ. ഗോ.) വലെക്കകത്തു പുക്കു (പ. ത.) കോട്ടെക്കകത്തു. പൎണ്ണശാലക്കകത്തില്ല (കേ. രാ.) വായ്ക്കും ചെവിക്കും നേരെ അകത്തു (മമ.)
ആഴികൾ നാലിലകത്തുള്ള ലോകർ (കൃ. ഗാ.)
Used as term of Time കാലവാചിയായുള്ള പ്രയോഗം ആവിതു.
ഓരാണ്ടകം ഭൎത്താവെ പിരിഞ്ഞു വാണേൻ (ഉ. രാ.) മൂന്നുനാളകമേ ശമിക്കും (വൈ. ശാ.) നാഴികെക്കകമേ. 12 ദിവസത്തിലകമേ. 2 ദിനത്തിലകത്തു. (പ. ത.) ഞാൻ വീഴുന്നതിൻ്റെ അകത്തു കൊത്തി. പൊലീസ്സ് മുപ്പതു നാളിലകത്തു (അ. രാ.)
Be caught (meet) അകപ്പെടുക എന്നതു.
കണ്ണിലകപ്പെടും (മ. ഭാ.) കണ്ണിലാമാറകപ്പെട്ടു (കേ. രാ.) ദൃഷ്ടിക്കകപ്പെടും (പ.ത.) എന്നിങ്ങിനെ.
2. (Place between) ഇട, ഇടെ.

നെഞ്ചിടെ തറെക്കും (വൈ. ച.) നെറ്റിത്തടത്തിടെ തറെച്ചു. കരത്തിടെ മരം എടുത്തു (ര. ച.) മാൎഗ്ഗത്തിന്നിടയിടെ (പ. ത.) നമ്മുടെ ഇവിടെ, എൻ്റെ അവിടെ വന്നവർ, നിൻ്റെ അവിടെനിന്നു. മരത്തിന്നിടയിൽ മറഞ്ഞു (കേ. രാ.) അതിന്നിടയിൽപ്പെട്ടു (പ. ത.)—ഗോകൎണ്ണം കന്യാകുമാരിക്കിട ചേരമാന്നാടു (കേ. ഉ.)—മുടിയോടടിയിടെ അലങ്കരിച്ചു. (ചാണ.) കോലം തുടങ്ങി വേണാട്ടോടിടയിൽ (കേ. ഉ.) ഇങ്ങനെ സാഹിത്യത്തോടും കൂടെ (439.)
Used as Term of Time കാലവാചിയായുള്ള പ്രയോഗം.
ഒരു നൊടിയിടെ (ര. ച.) മുഹൂൎത്തത്തിന്നിടെക്ക് തരുന്നുണ്ടു (മ. ഭാ.) അതിന്നിടയിൽ (പ. ത) ധനുമകരങ്ങൾ്ക്കിടയിൽ (കേ. രാ.) ഇതിന്നിടെ 10 ദിവസത്തിലകത്തു (=ഇതിൻ മുമ്പെ.)
3. (In, Into, Within) ഉൾ.

വീട്ടിലുൾപ്പുക്കു (പ. ത.) ശിലയും കയ്യുള്ളേന്തി (ര. ച.) ആഴിക്കുള്ളുണ്ടായ വിൺ(കൈ. ന.)—കോട്ടെക്കുള്ളിൽ കേറി (വൈ. ച.) കണ്ണാടിക്കുള്ളിൽ കാണും. അടുക്കളെക്കുള്ളിൽ (കൃ. ച.) ജടെക്കുള്ളിൽ (കേ. രാ.) ദേഹത്തിനുള്ളിലേ ചാടി (കൃ. ഗാ.)
പതിനഞ്ചു നാളുള്ളിൽ എത്തേണം (കേ. രാ.) ഇങ്ങനെ കാലവാചി.
513. (Place between-Inside, Through ഊടു എന്നതിന്നു-ഉൾ,)ഇൽ, കൂടി, എന്നു മുതലായ അൎത്ഥങ്ങൾ ഉണ്ടു.
1.) അങ്ങൂടു=അവിടെ.
അങ്ങൂടകം പൂവതിന്നു (കേ. രാ.) അമ്പു നെറ്റിയൂടു നടന്നു (ര. ച.) കാറ്റൂടാടുക.
നാടികളൂടേ നിറഞ്ഞുള്ള വായു (വൈ. ച.) അസ്സമീപത്തൂടേ എഴുന്നെള്ളി(കേ. ഉ.) ആനനത്തൂടേ വസിക്ക (മ. ഭാ.)
2.) What passes through കൂടിക്കടക്കുന്നതിൻ്റെ അൎത്ഥം പ്രമാണം.
നീരുടേ ഒഴുകുന്ന മാൻകിടാവ് (ഭാഗ.) വെയിലൂടേ ചൂടോടെ നടന്നു. വളൎന്നപുല്ലൂടേ തേർ നടത്തി. കാട്ടിൻ വഴിയൂടേ ഓടി. വീഥിയൂടേ ചെല്ക (കേ. രാ.) നാസികയൂടേ വരും ശ്ലേഷ്മം. കവിളൂടേ പുറപ്പെടും (വൈ. ശ.)
അതിനൂടേ വന്നു (ഭാഗ.) കാനനത്തൂടേ പോം. കാട്ടൂടേ പോം (കൃ. ഗാ.) പുരദ്വാരത്തൂടെ നടന്നു (കേ. രാ.) കഥാകഥനം എന്ന മാൎഗ്ഗത്തൂടേ ഗ്രഹിപ്പിച്ചു (പ. ത=മാൎഗ്ഗേണ.)
അകത്തൂട്ടു പുക്കു (കൃ. ഗാ.) അകത്തൂട്ടു പോയാലും (മ ഭാ.) വലത്തൂട്ടായിട്ടു പോകുന്നു (ഭാഗ.)
3.) With Possessive ഷഷ്ഠിയോടു ചേൎച്ച ദുൎല്ലഭം.
ആധാരം ആറിൻ്റെയൂടെ വിളങ്ങും ജീവൻ (പാ.)
4.) With Locative സപ്തമിയോടു.
അമ്പു കവചത്തിലൂടു നടത്തും (ര. ച.) സൂൎയ്യമണ്ഡലത്തിലൂടെ വീരസ്വൎഗ്ഗം പ്രാപിച്ചു (വൈ. ച.) പൂങ്കാവിലൂടെ നടന്നു (നള.) ഉള്ളിലൂടെഴും ആശ (ഭാഗ.)മാൎഗ്ഗമായ്തന്നിലൂടെ പോവോർ (വില്വ.) പാഥയിലൂടെ നടന്നു (കേ. രാ.)
ജ്ഞാനം വൃത്തിയിങ്കലൂടെനിന്ന് അജ്ഞാനത്തെ ദഹിക്കും (കൈ. ന.)
5.) As Term of time കാലവാചിയായി.
പതിനാറു വയസ്സിലിങ്ങൂടും. 32 വയസ്സിലിങ്ങൂട്ടു (വൈ. ശ.=അകമേ.) ഒരു വൎഷത്തൂടെ സിന്ധുവോളം പോയി (ഭാഗ.)

താളിളക്കം
!Designed By Praveen Varma MK!