Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

012. അനുനാസികങ്ങൾ. Nasals.

49. അനുനാസികങ്ങൾ മൃദൂച്ചാരണമുള്ള ഖരങ്ങളോടു ചേൎന്നു വരുന്ന പല ദിക്കിലും ഖരത്തിന്നു തൻ്റെ തൻ്റെ പഞ്ചമദ്വിത്വം വികല്പിച്ചു വരുന്നു.
ംക- ങ്ങ (മൃഗം-കൾ, മൃഗങ്‌കൾ, മൃഗങ്ങൾ; സിംഹം-ചിങ്കം, ചിങ്ങം; ചെംകലം-ചെങ്ങലം; കുളം കര-കുളങ്ങര.)
ഞ്ച- ഞ്ഞ (നെഞ്ചു-നെഞ്ഞു; കടിംചൂൽ-കടിഞ്ഞൂൽ; അറിഞ്ചു-അറിഞ്ഞു.
ണ്ഡ- ണ്ണ (ദണ്ഡം-ദണ്ണം.) ഇവ്വണ്ണം നിന്ദ, കുഡുംബം എന്നവ ഉച്ചാരണത്തിൽ-നിന്ന-കുഡുമ്മം-എന്ന പോലെ.
ന്തു- ന്നു (വന്തു-വന്നു; പരുന്തു-പരുന്നു.)
ന്ദ- ന്ന (ചന്ദനം-തത്ഭവത്തിൽ-ചന്നനം വൈ-ശ)
ംബ- ന്മ (അംബ-അമ്മ.) സംബന്ധിച്ചു-തമ്മന്തിച്ചു വൈ. ശ-സമ്മന്തി)
ൻെ- ന്ന (എൻറാൻ-രാ. ച-എന്നാൻ; മൂൻറു-മൂന്നും; ഇൻറു-ഇന്നു).
50. ങകാരം ദ്വിത്വം കൂടാതെ സംസ്കൃതവാക്കുകളിലേ ഉള്ളു. (ദിങ്മുഖൻ-ശൃംഗം-ശാൎങ്ഗം)
51. ഞ ന ൟ രണ്ടും യകാരത്തിന്നും പകരം ആകുന്നു. (ഞാൻ പണ്ടു യാൻ; ൡണ്ടു-കൎണ്ണാടകം യണ്ഡ്രി; ഓടിന-ഓടിയ; ചൊല്ലിനാൻ-യാൻ; നുകം-യുഗം; നീന്തു-കൎണ്ണാടകം-ൟന്തു)
52. ണകാരം പലതും ള ഴ എന്നവറ്റിൽനിന്നു ജനിക്കുന്നു. (കൊൾന്തു-കൊണ്ടു; വീഴ്‌ന്തു-വീണു; തൊൾനൂറു-തൊണ്ണൂറു; ഉൾ-ഉണ്മോഹം- പ. ത; ഉൺ്നാടി-കൃ. ഗാ; വെൾ-വെണ്ണീറ, വെണ്ണിലാവു.) ഖരം പരമായാൽ ണകാരം മാഞ്ഞു പോകിലും ആം (വെൺ്കുട-വെങ്കുടം; കാണ്പു-കാമ്പു; എണ്പതു-എമ്പതു)
53. ൻ ന ൟ രണ്ടിന്നു പണ്ടു ഭേദം ഉണ്ടു, ഇപ്പോൾ ഒർ അക്ഷരം തന്നെ എന്നു തോന്നുന്നു. നകാരം പദാദിയിലും തവൎഗ്ഗികളോടും നില്ക്കുന്നതു; ൻകാരം പദമദ്ധ്യത്തിലും പദാന്തത്തിലും റകാരത്തോടും തന്നെ (നകാരം: നല്ല-എന്തു; ൻകാരം: ആടിന. എൻ്റെ-ഞാൻ) പിന്നെ ൻ എന്നുള്ളതു പലപ്പോഴും ലകാരത്തോടു മാറുന്നു. (നല്മ-നന്മ; പൊൻപൂ. പൊല്പൂ; ഗുദ്മം, ഗുല്മം-ഗുന്മം.) തെൻകു (തമിഴ-തെറ്ക്കു) തെല്ക്കു, തെക്കു; നോൻ-(തമിഴ-നോറ്ക്ക) നോല്ക്ക.
54. മകാരം അനുനാസികങ്ങളുടെ ശേഷം വകാരത്തിന്നു പകരം നില്ക്കുന്നു (ഉൺവാൻ, തിൻവാൻ-ഉണ്മാൻ, തിന്മാൻ എന്നു വരുമ്പോലെ, അപ്പന്മാർ അതിന്മണ്ണം എന്നവയും ഉണ്ടാം 59.)

താളിളക്കം
!Designed By Praveen Varma MK!