Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

102. തൃതീയ INSTRUMENTAL.

a. ആൽ പ്രത്യയം With the affix ആൽ
422. It is the Subject in the Passive construction തൃതീയ ആകുന്നത് കരണം തന്നെ. അതു പടുവിനയോടു ചേൎന്നിട്ടു കൎമ്മത്തിൽ ക്രിയ എന്നുള്ള അധികരണം സംഭവിക്കുന്നതിൽ കൎത്താവായും വരും.
ഉ-ം പരശുരാമനാൽ പടെക്കപ്പെട്ട ഭൂമി എന്നതിൽ രാമൻ തന്നെ കൎത്താവ; അവൻ പടെച്ച ഭൂമി കൎമ്മം തന്നെ. ഈ പ്രയോഗം സംസ്കൃതത്തിൽ ഏറ്റം നടപ്പെങ്കിലും മലയായ്മയിൽ ദുൎല്ലഭമത്രെ.
ഉ-ം നദിയാൽ ശോഭിത ദേശം. പാമ്പിനാൽ ദഷ്ടം (bitten) വിരൽ (മ. ഭാ.)ദിവ്യരാൽ ഉപേക്ഷ്യൻ. ഏവരാലും അവദ്ധ്യൻ (അ. ര.)
423. Verbs expressing possibility, feasibility have either Instrumental or Dative കഴിവിനെ ചൊല്ലുന്ന ക്രിയകളോടു തൃതീയ താൻ ചതുൎത്ഥി ചേരും.
ഉ-ം മനുഷ്യരാൽ ശക്യമല്ല ജയിപ്പാൻ (കേ. രാ.) ഞങ്ങളാൽ സാദ്ധ്യമല്ലാത്തതു (കേ. ഉ.) അവരാൽ കൎത്തവ്യം എന്തു. എന്നാൽ കഴിയാത്തു. ൟച്ചയാൽ അരുതാത്ത കൎമ്മം (വില്വ.)—പാരിൽ ഉഴല്വതേ ഞങ്ങളാൽ ഉള്ളു. നമ്മാൽ എടുക്കാവതല്ല (ഭാഗ.) ആരാലും അറിഞ്ഞു കൂടായ്കയാൽ (മ. ഭാ.) നിന്നാൽ അറികയാൽ (തത്വ.) ഏവരാലും അറിയാത വണ്ണം (ര. ച.)
424. Intransitive Verbs denoting cause and effect കാരണം ഫലം ൟ അഭിപ്രായം ഉള്ള അകൎമ്മകങ്ങളോടും ചേരും.
ഉ-ം അൎത്ഥത്താൽ വലിപ്പമുണ്ടാം (പ. ത.) ഇവരാൽ ഉണ്ടുപദ്രവം നാട്ടിൽ. കൊന്നാൽ ഫലമുണ്ടു തോലിനാൽ (കേ. രാ.) രാഘവനാൽ ഇവനു മുടിവുണ്ടു (ര. ച.) ആരാലും പീഡ കൂടാതെേ (ഭാഗ.)അന്യരാൽ മൃത്യുവരാതെ. അൎജ്ജുനനാലുള്ള ഉത്തരാവിവാഹം (മ. ഭാ.) ഇരിമ്പാലുള്ളതു (വൈ. ച.) അവൻ കയ്യാൽ എന്മൂക്കു പോയി n(പ. ത.) വിഷാദേന കിം ഫലം (നള.)
425. Transitive Verbs with Instrumental ആൽ സകൎമ്മകങ്ങളോടെകൊണ്ട എന്നത് അധികം നടപ്പെങ്കിലും, ആൽ എന്നതും കരണമായി നടക്കുന്നു.
ഉ-ം വാളാലേ വെട്ടി (ഭാഗ.) കത്തിയെ നാവിനാൽ നക്കി (കേ. രാ.) ഖേദം തീൎത്തു വാക്യങ്ങളാൽ (വേ. ച.) ഭോജ്യങ്ങളാൽ ഭിക്ഷ നല്കി (മ. ഭാ.) ചൊല്ലേണം nകേരളഭാഷയാലെ. തമിഴാലേ അരുളിച്ചെയ്തു (കൈ. ന.) വിശേഷിച്ചു കൈയാൽ-ചൊല്ലാൽ എന്നു കേൾ‌്ക്കുന്നു.
ഉ-ം അവൻ്റെ കൈയാൽ തീൎത്തതു. ഇന്ദ്രൻ്റെ ചൊല്ലിനാൽ ചെയ്തു. ദൂതൻ്റെ ചൊല്ലാലേ പോയി (കൃ. ഗാ.) വിധീവിധിയാൽ ചെയ്തു. അവനനുവാദത്താൽ എങ്കിൽ (മ. ഭാ.) 12 കാരണവരാൽ കല്പിച്ച കല്പന (കേ. ഉ.) മുനിമാരാൽ വഹിച്ചു വരാൻ ചൊല്ലിനാൾ (ഭാഗ.) 416 കാണ്ക.
426. ആൽ has the meaning of ഇരിക്കേ ആൽ (ആകൽ) എന്നതിന്നു ഇരിക്കേ എന്നൎത്ഥവും ഉണ്ടു. 10 തലകളാൽ ഒന്നറുത്തു (അ.രാ.) എന്നതിൽ പത്തു തലകൾ ഇരിക്കേ എന്ന താല്പൎയ്യം വന്നു-അതു കൊണ്ടു.
1.) Implying part of something വിഭാഗാൎത്ഥവും കൊള്ളുന്നു. (494.)
കാലത്താൽ=കാലംതോറും. തൂവലാൽ ഒന്നു പറിച്ചു. (മ. ഭ.) ബ്രഹ്മസ്വത്താൽ ഓരോ ഓഹരി (കേ. ഉ.) തലയാൽ ഒക്കക്കീറി വകഞ്ഞു (ര. ച.) നാലാൽ ഒരുത്തൻ (നള.) മേനിയാൽ പാതി നല്കി (കൃ. ഗ.) അതിനാൽ മുക്കഴഞ്ചീതു കുടിക്ക. (വൈ. ശ.) ഇവറ്റാൽ ശിഷ്ടം ജീവൻ (അ. ര.)
2.) What passes through കൂടി കടക്കുന്നതു.
എൻ ജീഹ്വാഗ്രമാൎഗ്ഗേണ കേൾ്ക്ക. (നള.)
427. a. It denotes measure പിന്നെ പ്രമാണത്തെയും കുറിക്കുന്നു.
1.) ഉ-ം ആനക്കോലാൽ മുക്കോൽ (കേ. ഉ=കോല്ക്കു.) പറഞ്ഞ മാൎഗ്ഗത്താൽ നടന്നു പോയി (കേര=ഊടെ.) നാവാൽ ലുബ്ധൻ. ൟ ഗുണങ്ങളാൽ സമൻ (ഭാഗ.) അവൾ്ക്കു മനത്താലും ഉടലാലും പിഴയില്ല. (ര. ച.)
2.) A Period വേണ്ടിയ കാലത്തെയും കുറിക്കുന്നു.
ഒമ്പതിനായിരത്താണ്ടിനാൽ തന്തല ഒമ്പതു ഹോമിച്ചു (ഉ. ര.) നിമിഷമാത്ര ത്തിനാൽ കാവനൂൎക്കയച്ചു. (കേ. രാ.)
3.) It coincides with the Social സാഹിത്യത്തോടും ഒക്കും.
പെരിമ്പുഴയാൽ ഇക്കരെക്കും അക്കരെക്കും. വേദിയരാൽ വേദം കൊണ്ട് ഇടഞ്ഞു (കേ. ഉ.) കണ്ണുനീരാലേ പുറപ്പെട്ടാൻ (ബാ. രാ.)
428. b. It imparts the character of Adverbs of manner ഒടുക്കം അതു വണ്ണം പ്രകാരം എന്ന അവ്യയശക്തിയുള്ളതു. (329.)
ഒട്ടു പിന്നാലെ ചെന്നു. മുമ്പിനാൽ വേണ്ടുന്നത്. (അ. രാ.) നാമങ്ങൾ കേൾ്ക്കക്രമത്തിനാൽ (കേ. ര.) സത്യേന ചൊല്ലുവിൻ. (വ്യ. മ.) ആറുകൾ കുതിക്കയാൽ തരിച്ചു ( = കുതിച്ചു കടന്നു.)
429. Other terms of cause, motive ശേഷം കാരണക്കുറികൾ ആയവ 403. 3. കാണ്ക.
1.) നിമിത്തം—ഉ-ം മോഹം നിമിത്തം ഉണ്ടായി. എൻ നിമിത്തം. അതിന്നു ചതുൎത്ഥിഭാവവും ഉണ്ടു. എന്നുടെ സൎവ്വനാശം നിമിത്തമല്ലീ വന്നു. അഭിഷേകം നിമിത്തമായി സംഭാരം (കേ. രാ.)
2.) മൂലം (519. കാണ്ക.) ഒക്കയും നശിക്കും സീതാമൂലം (കേ. രാ.)നിന്മൂലം ആപത്തു വരും (പ. ത.) ബോധമില്ലായ്കമൂലം; എന്മൂലം വന്നു (കൃ. ഗ.)=ചതുൎത്ഥിഭാവം-വിഷയാൎത്ഥവും ഉണ്ടു-ഉ-ം ഭിക്ഷുകന്മൂലമായി ചൊന്നാർ (കൃ. ഗ.)
3.) ഹേതു എന്നുടെ ഹേതുവായിട്ടുള്ള കോപം (കേ. ര.) എന്തൊരുസങ്കടംഹേത്വന്തരേണ (കേ. ഉ.)
4.) ഏതു സംഗതിയായി-തമ്മിൽ ഉറുപ്പിക സംഗതിയായി ഏതാനും വാക്കുകൾ ഉണ്ടായി ചെയ്കകാരണമായി (മ. ഭാ.)
5.) അവൻ വഴിയായിട്ടു കിട്ടി.
6.) സന്തോഷ പൂൎവ്വം വളൎത്തു (പ. ത.)
7.) ചതുൎത്ഥിയും കാരണപ്പൊരുളുള്ളതു-അതിനു വിഷാദിച്ചു (കേ.ര.)-460 കാണ്ക.
b. വിനയെച്ചങ്ങളാലേ തൃതീയ (കൊണ്ടു)

താളിളക്കം
!Designed By Praveen Varma MK!